കാട്ടാക്കട ക്രിസ്ത്യൻ കോളജ് അധ്യാപിക ട്രെയിൻ തട്ടി മരിച്ച നിലയിൽ

ചൊവ്വാഴ്ച വൈകിട്ട് 3.15ന് അറക്കുന്ന് റോഡിന് സമീപംവെച്ച് തിരുവനന്തപുരത്ത് നിന്ന് വന്ന ട്രെയിൻ തട്ടിയാണ് മരണം

news18
Updated: August 21, 2019, 8:02 AM IST
കാട്ടാക്കട ക്രിസ്ത്യൻ കോളജ് അധ്യാപിക ട്രെയിൻ തട്ടി മരിച്ച നിലയിൽ
ചൊവ്വാഴ്ച വൈകിട്ട് 3.15ന് അറക്കുന്ന് റോഡിന് സമീപംവെച്ച് തിരുവനന്തപുരത്ത് നിന്ന് വന്ന ട്രെയിൻ തട്ടിയാണ് മരണം
  • News18
  • Last Updated: August 21, 2019, 8:02 AM IST
  • Share this:
തിരുവനന്തപുരം: കാട്ടക്കട ക്രിസ്ത്യൻ കോളജിലെ കായികാധ്യാപികയെ നെയ്യാറ്റിൻകരയിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. വെള്ളനാട് താന കാവ്യാട് സിമി നിവാസിൽ ആശ എൽ സ്റ്റീഫൻ (38) ആണ് നെയ്യാറ്റിൻകര ഇരുമ്പിൽ റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് 3.15ന് അറക്കുന്ന് റോഡിന് സമീപംവെച്ച് തിരുവനന്തപുരത്ത് നിന്ന് വന്ന ട്രെയിൻ തട്ടിയാണ് മരണമുണ്ടായത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭർത്താവ് കാട്ടാക്കട വീരണകാവ് വെസ്റ്റ് മൗണ്ട് സിഎസ്ഐ ചർച്ചിലെ പാസ്റ്റർ ഷാജി ജോൺ.  മക്കൾ: ആഷിം, ആഷ്ന.

ഇന്നലെ സ്പോർട്സ് ക്വാട്ട അഡ്മിഷൻ സമയത്ത് കോളജിലുണ്ടായിരുന്നു.ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോയ ആശയുടെ മരണ വാർത്തയാണ് പിന്നീട് അറിയുന്നത്. ക്രിസ്ത്യൻ കോളജിലെ ഫിസിക്കൽ എജ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് മേധാവിയും എൻസിസി ചുമതലക്കാരിയുമാണ്. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു.  കോളജിലെ എൻസിസി വിഭാഗം കുട്ടികളുടെ പണം കോളജ് എഡ്യുക്കേഷൻ ഡയറക്ടറേറ്റിൽ മറ്റൊരാൾ അടയ്ക്കാത്ത പ്രശ്നം നിലവിലുണ്ടായിരുന്നുവെന്ന് ആക്ഷേപമുണ്ട്. ഈ കുരുക്കിൽപ്പെട്ട് കഴിഞ്ഞ ഏതാനും നാളുകളായി ആശ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

First published: August 21, 2019, 8:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading