തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യൂണിയൻ ഭാരവാഹിപ്പട്ടികയിൽ എസ്എഫ്ഐ ആൾമാറാട്ടം നടത്തിയതിനു പിന്നാലെ കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. മാറ്റിവച്ച സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന്റെ തീയതിയും സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനിക്കും. 20നാണ് സിൻഡിക്കേറ്റ് യോഗം.
ഇന്നലെ കാട്ടാക്കട കോളേജ് പ്രിൻസിപ്പലിനെ കേരള സർവകലാശാല വൈസ് ചാൻസിലർ വിളിച്ചു വരുത്തിയിരുന്നു. മുഴുവൻ രേഖകളുമായി ഹാജരാകാനായിരുന്നു നിർദ്ദേശം. സംഭവത്തിൽ സർവകലാശാല അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൂടുതൽ രേഖകൾ പ്രിൻസിപ്പൽ ഹാജരാക്കിയ പശ്ചാത്തലത്തിൽ, വിശദമായ പരിശോധന ഉണ്ടാകും. അതിനുശേഷം പ്രിൻസിപ്പൽനെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത.
കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യുയുസിയായി ജയിച്ചയാളെ വെട്ടി SFI നേതാവിനെ തിരുകി കയറ്റി ആൾമാറാട്ടം നടത്തിയെന്നായിരുന്നു പരാതി. യുയുസിയായി SFI പാനലിൽ നിന്ന് ജയിച്ചത് അനഘയെന്ന വിദ്യാര്ഥിനിയാണ്. എന്നാൽ SFI ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേരാണ് കോളേജ് യൂണിവേഴ്സിറ്റിയിലേക്ക് നല്‍കിയത്. സംഭവത്തിൽ കെഎസ് യു വൈസ് ചാൻസിലർക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.
Also Read- കോളേജിൽ തെരഞ്ഞെടുക്കപ്പെട്ട കൗൺസിലറെ വെട്ടി SFI നേതാവിനെ തിരുകിയതിനെതിരെ ഡിജിപിക്ക് KSU വിന്റെ പരാതി
പരാതിയെ തുടര്‍ന്ന് ആരോപണവിധേയനായ വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയതായി എസ്എഫ്ഐ സംസ്ഥാന നേതൃത്വം അറിയിച്ചു. എസ്എഫ്ഐ നേതൃത്വത്തിന്റെ അറിവോടെ അല്ല ക്രമക്കേടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kattakkada, Kerala university, Ksu, Sfi