HOME » NEWS » Kerala » KATTAKKADA CONSTITUENCY NDA CANDIDATE PK KRISHNADAS AGAINST PINARAYI VIJAYAN

കേരളം രാജ്യമാണെന്നും താൻ രാജാധിരാജൻ ആണെന്നുമാണു പിണറായി ധരിച്ചിരിക്കുന്നത്’: പി.കെ കൃഷ്ണദാസ്

കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള തീരുമാനത്തിനു പീറക്കടലാസിന്റെ പോലും വിലയില്ലെന്നും പി.കെ കൃഷ്ണദാസ്

News18 Malayalam | news18-malayalam
Updated: April 1, 2021, 1:12 PM IST
കേരളം രാജ്യമാണെന്നും താൻ രാജാധിരാജൻ ആണെന്നുമാണു പിണറായി ധരിച്ചിരിക്കുന്നത്’: പി.കെ കൃഷ്ണദാസ്
പി കെ കൃഷ്ണദാസ്
  • Share this:
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി എൻഡിഎ സംസ്ഥാന കൺവീനറും കാട്ടാക്കടയിലെ സ്ഥാനാർഥിയുമായ പി.കെ.കൃഷ്ണദാസ്. കേരളം പ്രത്യേക രാജ്യമാണെന്നും അതിന്റെ രാജാധി രാജൻ താനെന്നുമാണു പിണറായി വിജയൻ ധരിച്ചിരിക്കുന്നത്.  സ്വർണക്കടത്ത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി തന്നെയാണു പ്രധാനമന്ത്രിക്കു കത്തെഴുതിയത്. കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള തീരുമാനത്തിനു പീറക്കടലാസിന്റെ പോലും വിലയില്ലെന്നും പി.കെ കൃഷ്ണദാസ് പരിഹസിച്ചു.


അന്വേഷണം മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിമാർക്കും എതിരാണെന്നു കണ്ടപ്പോഴാണ് ഇഡിക്കെതിരെ തിരിഞ്ഞത്. ഇവരുടെ അധോലോക ബന്ധം സംശയാതീതമായി തെളിഞ്ഞു കഴിഞ്ഞു. ഇനി രക്ഷപ്പെടാനാണു ശ്രമം. മടിയിൽ കനമുള്ളവനേ വഴിയിൽ പേടിയുള്ളൂ എന്നാണു മുഖ്യമന്ത്രി വീമ്പിളക്കിയിരുന്നത്. മടിയിൽ കനമുണ്ടെന്നാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഈ അധോലോക സർക്കാരിനെതിരെയുള്ള വിധിയെഴുത്താകും തിരഞ്ഞെടുപ്പ്. വ്യാജവോട്ടും ഇരട്ടവോട്ടും ചേർത്തതിനു പിന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ്. അധികാരത്തുടർച്ച ഉണ്ടാകുമെന്ന് ഉറപ്പിച്ചു പറയാൻ പിണറായിയെ പ്രേരിപ്പിക്കുന്നത് ഈ വോട്ടുകളാണ്.

അവ പൂർണമായും പട്ടികയിൽനിന്ന് നീക്കണം. ആഴക്കടൽ മത്സ്യബന്ധന അഴിമതിയിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാണ്. അദ്ദേഹത്തിന്റെ അറിവോടെയാണു ധാരണാപത്രം ഒപ്പിട്ടത്. കാവൽ മുഖ്യമന്ത്രിയായി പോലും അധികാരത്തിൽ തുടരാൻ പിണറായിക്കു ധാർമിക അവകാശമില്ല. മുഖ്യമന്ത്രിയുടെ മുഖം ജനം മനസ്സിലാക്കി. ഇത്രയും അഴിമതി നടത്തിയ മുഖ്യമന്ത്രിയും സർക്കാരും ഭാരതത്തിന്റെ ചരിത്രത്തിൽ അപൂർവമാണെന്നും കൃഷ്ണദാസ് പറഞ്ഞു.

'തലസ്ഥാനത്തെ നാല് മണ്ഡലങ്ങളില്‍ സി.പി.എം-ബി.ജെ.പി. ഡീല്‍': ആരോപണവുമായി കെ. മുരളീധരന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ  തലസ്ഥാനത്തെ നാല് മണ്ഡലങ്ങളില്‍ സി.പി.എം-ബി.ജെ.പി. ഡീല്‍ നടക്കുന്നുവെന്ന ആരോപണവുമായി നേമത്തെ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന്‍. ഇത് പുറത്തറിയാതിരിക്കാനാണ് അര്‍ധരാത്രി സംഘര്‍ഷമുണ്ടാക്കുന്നത്. പ്രതിപക്ഷ നേതാവിനെ അന്നം മുടക്കികളെന്ന് വിളിക്കുന്നവരാണ് ഖജനാവ് മുക്കികള്‍. നേമത്ത് 100 ശതമാനം വിജയ പ്രതീക്ഷയുണ്ടെന്നും കഴിഞ്ഞ തവണ ലഭിച്ച ആകെ വോട്ട്, ഇത്തവണ ഭൂരിപക്ഷമായി ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് സി.പി.എം.- ബി.ജെ.പി. സംഘര്‍ഷം കൃത്രിമമായി ഉണ്ടാക്കാനും ന്യൂനപക്ഷ ഏകീകരണം എല്‍.ഡി.എഫിനും ഭൂരിപക്ഷ ഏകീകരണം ബി.ജെ.പിക്കും നല്‍കുന്ന ഒരു സമീപനം അവസാനത്തെ നാല് ദിവസങ്ങളില്‍ നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ട്. അതിന്റെ തുടക്കം കഴക്കൂട്ടത്തുണ്ടായി അത് വ്യാപിപ്പിക്കാനാണ് ഇരു പാർട്ടികളുടെയും തീരുമാനമെന്നും മുരളീധരൻ ആരോപിച്ചു.
Also Read ബാങ്ക് ഇടപാടുകൾ ഇന്ന് തന്നെ നടത്തിക്കോളൂ; നാളെ മുതൽ 7 ദിവസത്തേക്ക് ബാങ്കുകൾക്ക് അവധി

വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും സിപിഎമ്മിനെ ജയിപ്പിക്കാനും പകരം നേമത്തും തിരുവനന്തപുരത്തും ബിജെപിയെ വിജയിപ്പിക്കാനുമാണ് ശ്രമം നടക്കുന്നത്. ഈ നടക്കുന്ന സംഘര്‍ഷങ്ങള്‍ അതിന് തെളിവാണ്. എല്‍.ഡി.ഫ് സ്ഥാനാര്‍ഥി പറയുന്നത് ബി.ജെ.പി.യുമായാണ് മത്സരം എന്നാണ്. ബിജെപിയും അത് തന്നെയാണ് പറയുന്നത്. അതില്‍നിന്ന് തന്നെ ഡീല്‍ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.Published by: Aneesh Anirudhan
First published: March 27, 2021, 4:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories