നിലമ്പൂര്‍: സുഹൃത്തുക്കള്‍ക്കൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്കു പോയ യുവസൈനികനെയും ഉരുളെടുത്തു. ബംഗാളിലെ സിലിഗുരി സൈനിക ക്യാമ്പില്‍ നിന്നും കഴിഞ്ഞയാഴ്ച കവളപ്പാറയിലെ വീട്ടിലെത്തിയ വിഷ്ണുവാണ് കുടുംബത്തിനൊപ്പം മണ്ണിനടിയിലായത്.
വിഷ്ണുവിനൊപ്പം പിതാവ് വിജയൻ, മാതാവ് വിശ്വേശ്വരി, സഹോദരി ജിഷ്ന എന്നിവരും ഉരുൾപൊട്ടലിൽ അകപ്പെട്ടു. ഇവരെ ആരെയും ഇതുവരെ രക്ഷാപ്രവർത്തകർക്ക് കണ്ടെത്താനായിട്ടില്ല. അപകട സമയത്ത് വീട്ടിൽ ഇല്ലാതിരുന്ന സഹോദരൻ ജിഷ്ണു മാത്രമാണ് ഈ കുടുംബത്തിൽ ഇപ്പോൾ അവശേഷിക്കുന്നത്.
ജിഷ്ണയുടെ വിവാഹം ഡിസംബറിലാണ് നടക്കേണ്ടിയിരുന്നത്. അതിന്റെ ഒരുക്കങ്ങൾക്കാണ് വിഷ്ണു നാട്ടിലെത്തിയത്. നാട് മഴക്കെടുതിയിലായതോടെ വിഷ്ണുവും സുഹൃത്തുക്കൾക്കൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിറങ്ങി. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് മടങ്ങിയെത്താമെന്നു സുഹൃത്തുക്കളോട് പറഞ്ഞ ശേഷമാണ് വിഷ്ണു വീട്ടിലേക്കു പോയത്. പക്ഷെ ഇതുവരെ മടങ്ങിയെത്തിയില്ലെന്നു മാത്രം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.