• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'അദ്ദേഹം അപമാനിച്ചത് സാധാരണക്കാരായ തൊഴിലാളികളെ'; ആരിഫിന്റെ പരാമർശം വേദനിപ്പിച്ചെന്ന് അരിത ബാബു

'അദ്ദേഹം അപമാനിച്ചത് സാധാരണക്കാരായ തൊഴിലാളികളെ'; ആരിഫിന്റെ പരാമർശം വേദനിപ്പിച്ചെന്ന് അരിത ബാബു

കായംകുളത്ത് നടന്ന വനിതാസംഗമത്തിൽ ആയിരുന്നു എ എം ആരിഫ് എം പിയുടെ വിവാദപരാമർശം.

എ എം ആരിഫ്, അരിത ബാബു

എ എം ആരിഫ്, അരിത ബാബു

 • Last Updated :
 • Share this:
  കായംകുളം: തനിക്കെതിരായി ആലപ്പുഴ എം പി എഎം ആരിഫ് എം പി നടത്തിയ പ്രസ്താവന ഏറെ വിഷമിപ്പിച്ചെന്ന് കായംകുളം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി അരിത ബാബു. വളരെയധികം വേദനാജനകമായ കാര്യമാണ് ഉണ്ടായതെന്ന് അരിത ബാബു പറഞ്ഞു.

  'ഒരു ജനപ്രതിനിധിയാണ് ആരിഫ് എം പി. ഞാൻ ഉൾപ്പെടുന്ന കായംകുളം ഉൾപ്പെടുന്ന ലോക്സഭാ മണ്ഡലത്തെ പ്രതിനിധി കൂടിയാണ്. ഒരു ജനപ്രതിനിധിയായ അദ്ദേഹത്തിന്റെ നാവിൽ നിന്ന് ഇത്തരം വാക്കുകൾ കേൾക്കേണ്ടി വന്നത് ഏറെ സങ്കടമുണ്ടാക്കി. അതിൽ ഏറെ സങ്കടമുണ്ടാക്കിയത് എന്നെ മാത്രം അങ്ങനെ പറയുകയോ കളിയാക്കുകയോ ചെയ്യുകയായിരുന്നെങ്കിൽ വിഷമമമില്ലായിരുന്നു. പക്ഷേ, ഈ നാട്ടിലെ തൊഴിലാളി വർഗ പാർട്ടിയെന്ന് പറഞ്ഞിട്ട്, അദ്ധ്വാനിക്കുന്ന മൊത്തം തൊഴിലാളികളെ കൂടിയാണ് ഈ ഒരു പരാമർശത്തിലൂടെ അദ്ദേഹം അവഹേളിച്ചിരിക്കുന്നത്.' - അരിത ബാബു പറഞ്ഞത്.

  കിരീടമില്ലെന്ന് കരുതി കോലിയെ നായകസ്ഥാനത്തു നിന്നും മാറ്റേണ്ടത് എന്തിന്?- തുറന്നടിച്ച് മുൻ ഇന്ത്യൻ സെലക്ടർ

  കായംകുളത്ത് നടന്ന വനിതാസംഗമത്തിൽ ആയിരുന്നു എ എം ആരിഫ് എം പിയുടെ വിവാദപരാമർശം. കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ലെന്ന് യു ഡി എഫ് ഓർക്കണമെന്ന് ആയിരുന്നു ആരിഫ് എം പിയുടെ പരാമർശം. അരിതയുടെ ജോലിയെ ചൂണ്ടിക്കാട്ടി ആയിരുന്നു എം പിയുടെ ഈ പരിഹാസം. എന്നാൽ, ആരിഫ് എം പിയുടെ പരാമർശത്തിന് എതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.

  സിറ്റിങ് എം എൽ എ കൂടിയായ ഇടതുമുന്നണിയുടെ യു പ്രതിഭയാണ് കായംകുളത്ത് അരിതയുടെ എതിർ സ്ഥാനാർഥി. നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് കായംകുളം. അതേസമയം, വനിതാസംഗമത്തിൽ ആരിഫ് നടത്തിയ വിവാദ പരാമർശത്തോടെ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്.

  'നിയമസഭ തെരഞ്ഞെടുപ്പ് പാൽ സൊസൈറ്റിലേക്കുള്ളതല്ല': UDF സ്ഥാനാർഥി അരിത ബാബുവിനെ പരിഹസിച്ച് എഎം ആരിഫ് MP

  കെ എസ് യു കായംകുളം നിയോജക മണ്ഡലം സെക്രട്ടറി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് അരിത ബാബു. ഇതിനു ശേഷമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ അരിത മത്സരിക്കുന്നത്. അരിത ബാബുവിന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകിയത് നടൻ സലിം കുമാർ ആയിരുന്നു.

  ദേവികുളങ്ങര ഗോവിന്ദമുട്ടം അജീഷ് നിവാസിൽ തുളസീധരന്റെയും ആനന്ദവല്ലിയുടെയും മകളാണ് അരിത. ഇരുപത്തിയൊന്നാം വയസിൽ കൃഷ്ണപുരം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് അരിത. ശബരിമല, പൗരത്വ സമരങ്ങളിൽ നിറഞ്ഞു നിന്ന നേതാവാണ്. വീട്ടിലെ പശു തൊഴുത്തിലെ ജോലികൾ കഴിഞ്ഞ ശേഷമാണ് അരിത പൊതു പ്രവർത്തനത്തിന് ഇറങ്ങുന്നത്.

  ഇതിനിടെ, കഴിഞ്ഞദിവസം, അരിത ബാബുവിന്റെ വീടിനു നേരെ ആക്രമണമുണ്ടായതായി പരാതി ഉയർന്നിരുന്നു. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആൾ മൂന്ന് ജനൽ ചില്ലുകൾ തകർത്തെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ബാനര്‍ജി സലീം എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.
  അറസ്റ്റിലായ ആൾ സി പി എംകാരനാണെന്നും സി പി എമ്മാണ് ആക്രമണത്തിന് പിന്നിലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു.

  എന്നാല്‍, അരിതയുടെ വീട് ആക്രമിച്ച സംഭവവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സി പി എം പ്രതികരിച്ചു. ബാനര്‍ജി സലീമിന്റെ ഫേസ്ബുക്കില്‍ അരിത ബാബുവിന്റെ വീട്ടില്‍ നിന്നുള്ള തത്സമയ വീഡിയോ ദൃശ്യവും പങ്കു വച്ചിട്ടുണ്ട്. ഇയാള്‍ എത്തിയപ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
  Published by:Joys Joy
  First published: