നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വ്യത്യസ്ത മേൽവിലാസത്തിൽ ഇരട്ടവോട്ട്; CPI മുൻസിപ്പൽ കൗൺസിലറിനെതിരെ പരാതിയുമായി UDF

  വ്യത്യസ്ത മേൽവിലാസത്തിൽ ഇരട്ടവോട്ട്; CPI മുൻസിപ്പൽ കൗൺസിലറിനെതിരെ പരാതിയുമായി UDF

  സിപിഐ കൗൺസിലർ വ്യത്യസ്ത മേൽവിലാസത്തിൽ രണ്ട് ബൂത്തുകളിലായി ഇരട്ടവോട്ട് ചെയ്തെന്നാണ് യുഡിഎഫിൻറെ പരാതി

  news 18

  news 18

  • Share this:
   കായംകുളം: കായംകുളത്തെ മുൻസിപ്പൽ കൗൺസിലറും സിപിഐ മേഖല കൗൺസിൽ അസിസ്റ്റന്‍റ് സെക്രട്ടറിയുമായി ജലീൽ എസ് പെരുമ്പളത്തിനെതിരെ പരാതിയുമായി യുഡിഎഫ്. വ്യത്യസ്ത മേൽവിലാസത്തിൽ രണ്ട് ബൂത്തുകളിലായി ഇരട്ടവോട്ട് ചെയ്തെന്നാണ് യുഡിഎഫിൻറെ പരാതി.

   കായംകുളം നിയോജക മണ്ഡലത്തിലെ 82ാം നമ്പർ ബൂത്തിലെ വോട്ടറായ ജലീലിന്റെ പേര് 89 നമ്പർ ബൂത്തിലെ ലിസ്റ്റിലുമുണ്ട്. ഈ രണ്ട് വോട്ടർ പട്ടികയിലും ജലീലിന്റെ ചിത്രവും പേരും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ലിസ്റ്റിൽ ജലീലിന്റെ പേരിനൊപ്പം മാതാവിന്റെ പേരും കുടുംബ വീടിന്റെ വിലാസവുമാണ് നൽകിയിരിക്കുന്നത്. അതേസമയം മറ്റൊരു ലിസ്റ്റിൽ ജലീലിന്റെ പേരിനൊപ്പം പിതാവിന്റെ പേരും ഇപ്പോൾ താമസിക്കുന്ന വീടിന്റെ വിലാസവുമാണ് നൽകിയിരിക്കുന്നത്. ഈ രണ്ട് ബൂത്തുകളിലും ജലീൽ വോട്ട് രേഖപ്പെടുത്തിയെന്നാണ് യുഡിഎഫിന്റെ പരാതി.

   Also read: വോട്ട് മാറിയെന്ന് പരാതി; യുവാവിനെതിരെ കള്ളവോട്ടിന് കേസെടുത്തു

   തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ഒന്നിലധികം വോട്ട് രേഖപ്പെടുത്തിയ ജലീലിന്റെ നഗരസഭ അംഗത്വം റദ്ദ് ചെയ്യണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. ജലീൽ വ്യത്യസമായ തിരിച്ചറിയൽ രേഖകൾ അനധികൃതമായി കൈയ്യിൽ കരുതിയിട്ടുണ്ടെന്നും യുഡിഎഫ് ആരോപിക്കുന്നു.


   First published: