‘നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിക്കണം. ഞാന്‍ പഠിപ്പിക്കും. നന്നായി പഠിക്കണം. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാൻ നോക്കും, എന്‍റെ ചെലവില്‍ ഒരു വീടും പണിത് തരും’ വീടില്ലാത്ത വിഷമിക്കുന്ന അമ്മയേയും മകനേയും ചേര്‍ത്ത് നിര്‍ത്തി പത്തനാപുരം എംഎൽഎ ഗണേഷ് കുമാർ പറഞ്ഞ ഈ വാക്കുകള്‍ക്ക് കേരളം ഒന്നടങ്കമാണ് കൈയ്യടിച്ചത്.
സ്വന്തമായി വസ്തു ഉണ്ടായിട്ടും വീട് വെക്കാന്‍ കഴിയാതിരുന്ന അമ്മയ്ക്കും മകനും നല്‍കിയ വാക്ക് ഗണേഷ് കുമാര്‍ പാലിച്ചു. പത്തനാപുരം കമുകുംചേരിയില്‍ നിര്‍മ്മിക്കുന്ന വീടിന്‍റെ തറക്കില്ലിടല്‍ ആഘോഷപൂര്‍വം ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. പണിയാന്‍ പോകുന്ന പുതിയ വീടിന്‍റെ ചിത്രങ്ങള്‍ കണ്ടതോടെ വിദ്യാര്‍ത്ഥി എംഎല്‍എയെ കെട്ടിപിടിച്ചു കരഞ്ഞു. ഒപ്പം ഒരു സ്നേഹചുംബനവും നല്‍കി.
ദൈവവമാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്. താനൊരു നിമിത്തം മാത്രമാണ്. ഈ വീട് നിർമിച്ചു നൽകുന്നത് ഞാനല്ല, എന്നെ സ്നേഹിക്കുന്ന നാട്ടുകാരാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. പഠനത്തില്‍ മിടുക്കനായ വിദ്യാര്‍ഥിക്ക് നല്ല ഒരു വീട് വച്ചുനല്‍കാമെന്നും അവിടെ ഇരുന്ന് പഠിക്കാനുള്ള എല്ലാ സാധനങ്ങളും വാങ്ങിത്തരാമെന്നു പറയുന്ന ഗണേഷ് കുമാറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kb ganesh kumar, Pathanapuram