നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സുരേഷ്​ ഗോപി എം പിക്ക്​ സല്യൂട്ട്​ നൽകിയാൽ എന്താ?'; പിന്തുണച്ച്​ കെ ബി ഗണേഷ്​ കുമാർ എം എൽ എ

  'സുരേഷ്​ ഗോപി എം പിക്ക്​ സല്യൂട്ട്​ നൽകിയാൽ എന്താ?'; പിന്തുണച്ച്​ കെ ബി ഗണേഷ്​ കുമാർ എം എൽ എ

  സുരേഷ്​ ഗോപി സല്യൂട്ട്​ ചോദിച്ചുവാങ്ങേണ്ടിവന്നത്​ ഉദ്യോഗസ്ഥന്റെ കുഴപ്പമാണെന്ന്​ ഗണേഷ്​ കുമാർ പറഞ്ഞു. ഉദ്യോഗസ്​ഥർ ഈഗോ കൊണ്ടുനടക്കരുതെന്നും ഗണേഷ്​ കുമാർ മാധ്യമപ്രവർത്തകരോട്​ പ്രതികരിച്ചു.

  കെ ബി ഗണേഷ് കുമാർ, സുരേഷ് ഗോപി

  കെ ബി ഗണേഷ് കുമാർ, സുരേഷ് ഗോപി

  • Share this:
   കോഴിക്കോട്​: സല്യൂട്ട്​ വിവാദത്തിൽ സുരേഷ്​ ഗോപി എം പിയെ പിന്തുണച്ച്​ ചലചിത്ര നടനും പത്തനാപുരം എം എൽ എയുമായ കെ ബി ഗണേഷ്​ കുമാർ. സുരേഷ്​ ഗോപി സല്യൂട്ട്​ ചോദിച്ചുവാങ്ങേണ്ടിവന്നത്​ ഉദ്യോഗസ്ഥന്റെ കുഴപ്പമാണെന്ന്​ ഗണേഷ്​ കുമാർ പറഞ്ഞു. ഉദ്യോഗസ്​ഥർ ഈഗോ കൊണ്ടുനടക്കരുതെന്നും ഗണേഷ്​ കുമാർ മാധ്യമപ്രവർത്തകരോട്​ പ്രതികരിച്ചു.

   കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങാതിരുന്ന ഒല്ലൂർ എസ് ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ച ​സുരേഷ് ഗോപിയുടെ നടപടിയാണ്​ വിവാദമായത്​. 'ഞാന്‍ എംപിയാ കേട്ടോ, മേയറല്ല. ഒരു സല്യൂട്ടാവാം. ശീലങ്ങളൊന്നും മറക്കരുത്' എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇതോടെ, എസ് ഐ സല്യൂട്ട് അടിക്കുകയും ചെയ്തു. ആദിവാസി മേഖലയിലെ റോഡുപണിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാനായിരുന്നു ബുധനാഴ്ച സുരേഷ് ഗോപി എത്തിയത്. അപ്പോഴാണ് വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ചത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്​തു.

   പിന്നാലെ ഗ്രേഡ് എസ്.ഐ ആന്‍റണിയോട് സല്യൂട്ട് ചോദിച്ചുവാങ്ങിയതിൽ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. ജനപ്രതിനിധി സല്യൂട്ട് അര്‍ഹിക്കുന്നുവെന്നും രാജ്യത്തെ സംവിധാനം കേരളത്തിലെ പൊലീസും പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. എം പിക്ക് സല്യൂട്ട് പാടില്ലെന്ന് ഡി ജി പി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടോ എന്നു ചോദിച്ച സുരേഷ് ഗോപി, പൊലീസ് അസോസിയേഷന്‍ രാഷ്ട്രീയം കളിക്കരുതെന്നും ആവശ്യപ്പെട്ടു.

   സല്യൂട്ട് പരിപാടി നിർത്തണമെന്ന് സുരേഷ് ഗോപി; സല്യൂട്ടിൽ ഇടപെട്ടത് രാഷ്ട്രീയ വിവേചനം ഉള്ളത് കൊണ്ട്

   സല്യൂട്ട് അടിക്കുന്ന പരിപാടി തന്നെ നിർത്തണം എന്നാണ് തന്റെ അഭിപ്രായമെന്ന് സുരേഷ്ഗോപി പാലായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ ജനപ്രതിനിധികൾക്ക് സല്യൂട്ട് അടിക്കേണ്ട എന്ന് ഡിജിപി പറഞ്ഞിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. അങ്ങനെയെങ്കിൽ ഡിജിപിയുടെ സർക്കുലർ കാണിക്കട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു. ഇക്കാര്യത്തിൽ സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് പരാതി ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇല്ല എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാൽ പോലീസ് അസോസിയേഷൻ രാഷ്ട്രീയം കാണിക്കുന്നു എന്നായിരുന്നു ഈ കാര്യത്തിൽ സുരേഷ് ഗോപിയുടെ മറുപടി. പോലീസ് അസോസിയേഷന്റെ രാഷ്ട്രീയം അംഗീകരിക്കാനാവില്ല. സല്യൂട്ടുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി ഉണ്ടെങ്കിൽ രാജ്യസഭാ അധ്യക്ഷന് നൽകുക എന്നായിരുന്നു മറുപടി.

   സല്യൂട്ട് അടിക്കുന്ന കാര്യത്തിൽ കാര്യത്തിൽ ചില വിവേചനങ്ങൾ ഉണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. താൻ ഇതിനെയാണ് ചോദ്യം ചെയ്തത് എന്നും പാലാ ബിഷപ്സ് ഹൗസിൽ മാർ ജോസഫ് കല്ലറങ്ങാട്ടിനെ കണ്ട ശേഷം സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സല്യൂട്ട് വിവാദത്തിൽ കടുത്ത വിമർശനമാണ് ഉയർന്നത്. പാലക്കാട് യൂത്ത് കോൺഗ്രസ് ചെരുപ്പുകൊണ്ട് സുരേഷ് ഗോപിയുടെ ചിത്രത്തിനുമുന്നിൽ സല്യൂട്ട് അടിച്ച് പ്രതിഷേധിച്ചിരുന്നു.

   Also Read- സല്യൂട്ട് വിവാദം: സുരേഷ് ഗോപിയ്ക്ക് ചെരിപ്പുകൊണ്ട് സല്യൂട്ട് നൽകി യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം
   Published by:Rajesh V
   First published:
   )}