ന്യൂഡൽഹി: ശബരിമലയിൽ  വിശ്വാസികളുടെ താൽപ്പര്യത്തിന് വിരുദ്ധമായി ഒന്നും സംഭവിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ അനിഷ്ട സംഭവങ്ങളുടെ  ഉത്തരവാദിത്തം സർക്കാരിനാണ്. നവോത്ഥാന സമിതി തുടരണോയെന്ന കാര്യം സർക്കാർ തീരുമാനിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾ കോൺഗ്രസ് അംഗങ്ങൾ പാർലമെന്‍റില്‍ ശക്തമായി ഉന്നയിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. റഫാലിൽ നിയമ പോരാട്ടം തുടരും. ജോയിന്‍റ് പാർലമെന്‍ററി കമ്മിറ്റി ഇക്കാര്യം അന്വേഷിക്കമെന്ന നിലപാടിൽ നിന്നും കോൺഗ്രസ് പിന്നോട്ടില്ലെന്നും കെ സി വേണുഗോപാൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Also Read 'ആക്ടിവിസം പ്രകടിപ്പിക്കാനുള്ള ഇടമല്ല ശബരിമല'; സർക്കാർ സംരക്ഷണത്തിൽ സ്ത്രീകളെ കയറ്റില്ലെന്ന് മന്ത്രി കടകംപള്ളി

Also Read ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് പി.പി മുകുന്ദൻ