ന്യൂഡല്‍ഹി: സിപിഎം(CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചരിത്രത്തെ തമസ്‌കരിക്കരുതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. (K C Venugopal) കെവി തോമസ് (kv thomas) വിഷയത്തില്‍ ഡല്‍ഹിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആരായിരുന്നു സിപിഎമ്മില്‍ കെ ആര്‍ ഗൗരിയമ്മ?. എന്തായിരുന്നു ഗൗരിയമ്മയെ പുറത്താക്കാന്‍ കാരണം?. അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ ഒരു വികസന സെമിനാറില്‍ ക്ഷണിച്ചതിന്റെ പേരിലാണ് വലിയ നേതാവായ ഗൗരിയമ്മയെ പുറത്താക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ നാട്ടുകാരനായ പി ബാലന്‍ മാസ്റ്റര്‍ എംവി രാഘവന് ചായ കൊടുത്തു എന്ന കാരണത്താല്‍ പുറത്താക്കിയ പാര്‍ട്ടിയാണ് സിപിഎം. കോണ്‍ഗ്രസിന്റെ സമ്മേളനങ്ങളില്‍ ആരെ വിളിച്ചാലും ഞങ്ങള്‍ പങ്കെടുക്കാന്‍ സമ്മതിക്കാറുണ്ടെന്ന് കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോകുന്നവരെ കൊല്ലുന്നവരാണ് ഞങ്ങളോട് ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത്. ഇത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.
സില്‍വര്‍ലൈനില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനേയും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. ബുള്ളറ്റ് ട്രെയിന്‍ വേണ്ടെന്ന് പ്രമേയം പാസ്സാക്കിയ യെച്ചൂരി എങ്ങനെയാണ് സില്‍വര്‍ ലൈനിന്റെ നേര്‍ക്ക് മൃദുസമീപനം സ്വീകരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
സിപിഎമ്മിന്റെ ഒരു പരിപാടിയിൽ കോണ്‍ഗ്രസിന്റെ ഒരു നേതാവ് മുഖ്യചര്‍ച്ചാവിഷയമായി മാറുന്നത് അഭിമാനമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.കെവി തോമസ് വിഷയത്തില്‍ നിലപാട് എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
KV Thomas| തലതൊട്ടപ്പന്മാരും വിവാദങ്ങളും; കുമ്പളങ്ങി മുതൽ ജനപഥ് വരെ കെ വി തോമസിന്റെ രാഷ്ട്രീയ രസതന്ത്രം
''ഒരു മനുഷ്യായുസ്സിൽ നേടാനാവുന്ന പദവികളെല്ലാം സ്വന്തമാക്കിയശേഷം കോൺഗ്രസ് പാർട്ടിയോട് നന്ദികേട് കാട്ടി''- നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം വേദിയിൽ പോകാനുള്ള മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിന്റെ തീരുമാനത്തിനെതിരെ എംപിയും കോൺഗ്രസ് നേതാവുമായ രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. കെ വി തോമസിന്റെ പ്രൊഫൈലിലൂടെ കണ്ണോടിച്ചാൽ രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞതിൽ അൽപം ശരിയുണ്ടെന്നു കാണാം. എന്നാൽ നൂലിൽ കെട്ടിയിറങ്ങിയയാളല്ലെന്നും ജനപിന്തുണയുടെ തെളിവാണ് ഓരോ തെരഞ്ഞെടുപ്പ് വിജയങ്ങളുമെന്ന തോമസിന്റെ മറുപടിയും തള്ളിക്കളയാനാവില്ല. കുമ്പളങ്ങി എന്ന കൊച്ചു ഗ്രാമത്തിൽ ഇന്ദ്രപ്രസ്ഥം വരെ നീളുന്ന അഞ്ചു പതിറ്റാണ്ടുകാലം നീണ്ട കോൺഗ്രസിലെ കെ വി തോമസിന്റെ രാഷ്ട്രീയ ജീവിതത്തിന് തിരശ്ശീല വീണോ എന്ന് ഇപ്പോഴും പറയാറായിട്ടില്ല. എക്കാലവും അപ്രതീക്ഷിത നീക്കങ്ങളും അട്ടിമറികളും വിവാദങ്ങളും നിറഞ്ഞതായിരുന്നു കെ വി തോമസിന്റെ രാഷ്ട്രീയ ജീവിതം.
രാഷ്ട്രീയ രസതന്ത്രത്തിലേക്ക്....
1946 മെയ് 10 നാണ് കെ ഡി വർക്കി- റോസി വർക്കി ദമ്പതികളുടെ മകനായി കെ വി തോമസ് എന്ന കുറുപ്പശ്ശേരി വർക്കി തോമസിന്റെ ജനനം. എറണാകുളം തേവര കോളജിൽ കെമിസ്ട്രി അധ്യാപകനായി പ്രവർത്തിച്ച ശേഷമായിരുന്നു രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. ഷേർളിയാണ് ഭാര്യ, ബിജു, രേഖ, ഡോ. ജോ എന്നിവരാണ് മക്കൾ. കുമ്പളങ്ങിയിലും എറണാകുളത്തും കേന്ദ്രീകരിച്ചായിരുന്നു വിദ്യാഭ്യാസം. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം പഠനകാലത്ത് വിദ്യാർഥികൾക്ക് ട്യൂഷൻ ഉൾപ്പെടെ എടുത്തായിരുന്നു ചിലവിനുള്ള പണം കണ്ടെത്തിയത്. എറണാകുളം തേവര കോളജിൽ ഉൾപ്പെടെ 33 വർഷത്തെ അധ്യാപന പരിചയമുള്ള അദ്ദേഹം 2001 മെയ് 31 നാണ് തന്റെ അക്കാദമിക ജീവിതം അവസാനിപ്പിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: KC Venugopal MP