തിരുവനന്തപുരം: സമൂഹത്തിന്റെ ആചാരങ്ങൾ സംബന്ധിച്ച് നിയമം ഉണ്ടാക്കുമ്പോൾ ആചാരം അനുഷ്ഠിക്കുന്നവരുടെ വികാരം കൂടി കണക്കിലെടുക്കണമെന്ന് കെസിബിസി. കോടതികൾ ഭരണഘടനയും മൗലിക അവകാശങ്ങളും വ്യാഖ്യാനിക്കുമ്പോൾ വ്യക്തികൾക്കും സമൂഹത്തിനുമുള്ള അവകാശങ്ങൾ പരസ്പരം റദ്ദാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. പീഡനക്കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ചിത്രമുള്ള കലണ്ടർ ഔദ്യോഗികമല്ലെന്നും കെ സി ബി സി അധ്യക്ഷൻ ബിഷപ്പ് സൂസപാക്യം വ്യക്തമാക്കി.
സംസ്ഥാന സർക്കാർ നവോത്ഥാന സന്ദേശ പ്രചരണത്തിനായി വിളിച്ച യോഗത്തിൽ ക്രൈസ്തവ സംഘടനകളെ കൂടി ഉൾപ്പെടുത്താമായിരുന്നുവെന്ന നിലപാടാണ് കെ സി ബി സിക്ക് ഉള്ളത്. എന്നാൽ ഒരു രാഷ്ട്രീയ-മത പ്രതിരോധത്തിനായിട്ടാണ് പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നതെങ്കിൽ അതിനോട് ക്രൈസ്തവ സഭകൾക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
മൗലിക അവകാശങ്ങളും ഭരണഘടനയും വ്യാഖ്യാനിക്കുമ്പോൾ വ്യക്തികളുടെയും സമൂഹത്തിന്റെയും അവകാശങ്ങൾ പരസ്പരം റദ്ദാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് കെ സി ബി സിയുടെ നിലപാട്. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെ അപകടപ്പെടുത്തുന്ന പ്രതിലോമ ശക്തികൾക്കെതിരെ ഭരണഘടനയുടെ അന്തസത്ത ഉയർത്തിപ്പിടിക്കുന്ന നിലപാടെടുക്കാൻ വിശ്വാസികൾക്ക് കടമയുണ്ടെന്നും ഡോ സൂസപാക്യം വ്യക്തമാക്കി. തൃശ്ശൂർ രൂപത പുറത്തിറക്കിയ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ചിത്രമുള്ള കലണ്ടർ ഔദ്യോഗികമല്ലെന്നാണ് കെ സി ബി സിയുടെ നിലപാട് .
പ്രളത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമ്മാണത്തിനായി സിബിസിഐയുടെ സാമൂഹ്യ വികസന പ്രസ്ഥാനവുമായി കാരിത്താസ് ഇന്ത്യയുമായി ചേർന്ന് കെ സി ബി സി 250 കോടിയുടെ പദ്ധതികൾ നടപ്പിലാക്കുമെന്നും ബിഷപ്പ് ഡോ സൂസപക്യം പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.