HOME » NEWS » Kerala » KCBC AGAINST CHANDY OOMMEN SPEECH WHICH IS HE MENTIONED ABOUT HOGIA SOPHIA JJ TV

Hagia Sophia | പ്രസംഗത്തിൽ ഹാഗിയ സോഫിയ പരാമർശം; ചാണ്ടി ഉമ്മനെതിരെ കെസിബിസി

തെരഞ്ഞെടുപ്പ് മുന്നിൽ എത്തവേ ചാണ്ടി ഉമ്മന്റെ ഭാഗത്തു നിന്ന് ഉണ്ടായ പരാമർശം വലിയ രീതിയിൽ ചർച്ചയാകുകയാണ്. കെ സി ബി സിയുടെ രൂക്ഷ വിമർശനം വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്കും വഴി തുറക്കും.

News18 Malayalam | news18
Updated: February 5, 2021, 10:24 PM IST
Hagia Sophia | പ്രസംഗത്തിൽ ഹാഗിയ സോഫിയ പരാമർശം; ചാണ്ടി ഉമ്മനെതിരെ കെസിബിസി
chandy oommen
  • News18
  • Last Updated: February 5, 2021, 10:24 PM IST
  • Share this:
കൊച്ചി: തുര്‍ക്കിയിലെ ഹാഗിയ സോഫിയ കത്തീഡ്രൽ മുസ്ലിം പള്ളിയാക്കി മാറ്റിയതിനെ ന്യായീകരിച്ചു പ്രസംഗിച്ച കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സി ബി സി. ചാണ്ടി ഉമ്മന്റെ പ്രസംഗം ക്രൈസ്തവ സമൂഹത്തിന് വേദന ഉളവാക്കുന്നത് ആണെന്നും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വോട്ട് ലക്ഷ്യമാക്കി വര്‍ഗീയത വളര്‍ത്തുന്നത് ആശ്വാസ്യമല്ലെന്നും കേരള കാത്തലിക് ബിഷപ് കൗൺസിൽ പുറത്തിറക്കിയ
വാർത്താക്കുറിപ്പിൽ പറയുന്നു.

ഹാഗിയ സോഫിയ കത്തീഡ്രല്‍ ഒരു വലിയ ചരിത്ര പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്നതും കോണ്‍സ്റ്റാന്റിനോപ്പിള്‍ പാര്‍ത്രിയാര്‍ക്കിസിന്റെ സ്ഥാനിക ദേവാലയവുമായിരുന്നു. വലിയ തോതില്‍ മതപീഡനം ഏറ്റുവാങ്ങിയ ഒരു വലിയ വിഭാഗം ക്രൈസ്തവ ജനതയെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതാണ് ഈ കത്തീഡ്രല്‍. തുര്‍ക്കി ഭരണാധികാരി, ചരിത്രസ്മാരകത്തെ വീണ്ടും മോസ്‌ക്കാക്കി മാറ്റിയത് ക്രൈസ്തവ സമൂഹത്തിന് അപരിഹാര്യമായ മുറിവാണ് ഉണ്ടാക്കിയിരിക്കുന്നത്.
You may also like:ഊണുമേശയിൽ ഇരുന്ന് ചുറ്റുമൊന്ന് നോക്കിയപ്പോൾ മുറിയുടെ മൂലയിൽ ഓറഞ്ച് പാമ്പ്; പൊലീസ് എത്തിയപ്പോൾ ആള് അമേരിക്കൻ [NEWS]ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു; ഭാര്യയുടെ കൈഞരമ്പ് മുറിച്ച് ഭർത്താവ് തൂങ്ങി മരിച്ചു; അപകടനില തരണം ചെയ്ത് ഭാര്യ - സംഭവം അരൂരിൽ [NEWS] സഞ്ചരിക്കുന്ന ബാർ ആയി ഒരു കാർ; 'റോംഗ് നമ്പർ' എന്ന കോഡ് പറഞ്ഞാൽ മദ്യം റെഡി; ഒടുവിൽ പിടി വീണത് ഇങ്ങനെ [NEWS]
ചരിത്രം അറിയേണ്ട വിധം അറിഞ്ഞിരിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന യുവനേതാക്കള്‍ ശ്രദ്ധിക്കണമെന്ന് കെ സി ബി സി പറയുന്നു. തുര്‍ക്കി ഭരണാധികാരി എര്‍ദോഗന്റെ പ്രവൃത്തിയെ പ്രകീര്‍ത്തിച്ചു കൊണ്ട് ചന്ദ്രികയില്‍ ലേഖനമെഴുതിയ മുസ്ലിംലീഗ് നേതാവിനെ ന്യായീകരിക്കുകയാണ് ചാണ്ടി ഉമ്മന്‍ ചെയ്തത്. എര്‍ദോഗാന്‍ ബോധപൂര്‍വം ചരിത്രത്തെ അവഹേളിച്ചു കൊണ്ടു ചെയ്ത ക്രൈസ്തവ വിരുദ്ധ നടപടിയെ അപക്വമായ വര്‍ത്തമാനത്തിലൂടെ വെള്ളപൂശാന്‍ ശ്രമിക്കുന്നതിന്റെ ലക്ഷ്യമെന്താണ്? തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ ചേരിതിരിവ് വളര്‍ത്തുന്നത് സമൂഹത്തില്‍ വലിയ മുറിവു സൃഷ്ടിക്കുമെന്നും ചാണ്ടി ഉമ്മന് മറുപടിയായി കെ സി ബി സി പറയുന്നു.
Youtube Video

കോഴിക്കോട് മുസ്ലിം യൂത്ത് ലീഗിന്റെ ഇൻസൈറ്റ് എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് ചാണ്ടി ഉമ്മൻ വിവാദ പരാമർശം നടത്തിയത്. ക്രൈസ്തവ സഭയിൽ വലിയ വിമർശനമാണ് പ്രസംഗത്തിന് എതിരെ ഉയർന്നിരിക്കുന്നത്. ക്രൈസ്തവ സഭയെ പ്രതിനിധാനം ചെയ്യുന്നുവെന്ന വ്യാജേന ചിലര്‍ സാമൂഹിക മാധ്യമങ്ങള്‍ ഇപ്രകാരം വിനിയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സാമൂഹിക മാധ്യമങ്ങളില്‍ എഴുതുന്നവരും അതു പങ്കു വയ്ക്കുന്നവരും കേരള കത്തോലിക്ക സഭയെ പ്രതിനിധാനം ചെയ്യുന്നില്ല.

കേരള സമൂഹത്തില്‍ വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്തുന്ന ഒരു നടപടിയെയും സഭ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. അത് അംഗീകരിക്കുന്നുമില്ല. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ഇത്തരം വ്യാജ പ്രസ്താവനകളോടുള്ള പ്രതികരണമെന്നോണം രാഷ്ട്രീയ പ്രവര്‍ത്തകര്‍ സമ്മേളനങ്ങളില്‍ പ്രസംഗിക്കുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതായുണ്ടെന്നും കെ സി ബി സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് മുന്നിൽ എത്തവേ ചാണ്ടി ഉമ്മന്റെ ഭാഗത്തു നിന്ന് ഉണ്ടായ പരാമർശം വലിയ രീതിയിൽ ചർച്ചയാകുകയാണ്. കെ സി ബി സിയുടെ രൂക്ഷ വിമർശനം വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്കും വഴി തുറക്കും.
Published by: Joys Joy
First published: February 5, 2021, 6:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories