• HOME
  • »
  • NEWS
  • »
  • kerala
  • »
  • സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാന മൂല്യം ഉണ്ടാക്കേണ്ടത്; വനിതാ മതിലിനെതിരെ കെസിബിസി

സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാന മൂല്യം ഉണ്ടാക്കേണ്ടത്; വനിതാ മതിലിനെതിരെ കെസിബിസി

  • Share this:
    കൊച്ചി: എന്‍.എസ്.എസിനു പിന്നാലെ വനിതാ മതിലിനെതിരെ കെ.സി.ബി.സിയും. സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാന മൂല്യം ഉണ്ടാക്കേണ്ടത്. കേരളത്തിലെ നവോത്ഥാനത്തിന്റെ പ്രചാരകരായി ചിലരെ മാത്രം ചിത്രീകരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും കെ.സി.ബി.സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

    പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നവകേരള നിര്‍മിതിയപ്പറ്റി ഗൗരവമായ ആലോചനകളും കൂട്ടായ പരിശ്രമങ്ങളും ഉണ്ടാകേണ്ട സമയത്ത് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള വിഭാഗീയ നീക്കങ്ങള്‍ ഒഴിവാക്കേണ്ടതാണെന്ന് കെ.സി.ബി.സി വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ടില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

    Also Read മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യം; ഇങ്ങനെയാണോ നവോത്ഥാനം ഉണ്ടാക്കേണ്ടതെന്ന് സുകുമാരന്‍ നായര്‍

    നവോത്ഥാനത്തിന്റെ പിതൃത്വം ഏതെങ്കിലും സമുദായമോ സംഘടനകളോ അവകാശപ്പെടുന്നത് ചരിത്രപരമായി ശരിയായല്ല. നവോത്ഥാനത്തിന്റെ പ്രണേതാക്കളും പ്രചാരകരുമായി ചിലരെ മാത്രം വാഴിക്കുകയും നവോത്ഥാന മൂല്യങ്ങളുടെ അവകാശികളായി ചിലരെ മാത്രം ചിത്രീകരിക്കുകയും ചെയ്യുന്നത് താത്കാലികമായി രാഷ്ട്രീയ നേട്ടമുണ്ടാക്കുമെങ്കിലും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കെ.സി.ബി.സി ചൂണ്ടിക്കാട്ടുന്നു.

    First published: