• HOME
  • »
  • NEWS
  • »
  • kerala
  • »
  • നർകോട്ടിക് ജിഹാദ് ചർച്ച ചെയ്യാൻ പ്രത്യേക സമ്മേളനം; നിലവിലെ സാഹചര്യം വിലയിരുത്തുമെന്ന് KCBC

നർകോട്ടിക് ജിഹാദ് ചർച്ച ചെയ്യാൻ പ്രത്യേക സമ്മേളനം; നിലവിലെ സാഹചര്യം വിലയിരുത്തുമെന്ന് KCBC

സഭയ്ക്കകത്ത് തന്നെ  ഈ വിഷയങ്ങളിൽ ഏകീകരണം സ്വഭാവം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ സി ബി സി പ്രത്യേക സമ്മേളനം വിളിച്ച് ചേർത്തിരിക്കുന്നത്

KCBC

KCBC

  • Share this:
കൊച്ചി: നർകോട്ടിക്  ജിഹാദ് വിവാദം ചർച്ച ചെയ്യാൻ കെ. സി ബി സി പ്രത്യേക സമ്മേളനം വിളിച്ചു, ഈ 29 ന് യോഗം ചേരും, കേരളത്തിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുമെന്ന് കെ സി ബിസി. ദളിത്, കർഷക പ്രശ്നങ്ങളും ചർച്ച ചെയ്യും. നിലവിൽ  നർക്കോട്ടിക് ജിഹാദ് ചർച്ചചെയ്യുമെന്ന് കെ സി ബി സിയുടെ വാർത്താകുറിപ്പിൽ രേഖപ്പെടുത്തിയിട്ടില്ല, എങ്കിലും കേരളത്തിലെ ഇപ്പോഴത്തെ സംഭവവികാസങ്ങൾ തന്നെയാണ് പ്രധാന അജണ്ട എന്ന് വ്യക്തമാക്കിയിട്ടുണ്ട് . അതു കൊണ്ടുതന്നെ കെ സി ബി സിയുടെ പ്രത്യേക സമ്മേളനത്തിൻ്റെ ലക്ഷ്യം നർക്കോട്ടിക് വിവാദം  ചർച്ച ചെയ്യുക എന്നത് തന്നെയാണ് .

നർക്കോട്ടിക് ജിഹാദ് സംബന്ധിച്ച വിഷയത്തിൽ ക്രൈസ്തവ സഭയ്ക്ക് വ്യത്യസ്തമായ ആശയങ്ങൾ ആണ് ഉള്ളതെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞു. പാലാ രൂപത ബിഷപ്പ്  മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പുതിയ ലൗ ജിഹാദ്, നർക്കോട്ടിക്ക് ജിഹാദ് പരാമർശങ്ങളിൽ അനുകൂലിച്ചും എതിർത്തും ആയി പലരും  സഭയ്ക്കകത്ത് രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സാമുദായിക നേതാക്കളുടെ യോഗത്തിൽനിന്ന് സീറോ മലബാർ സഭ വിട്ടു നിന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു.  ഈ സാഹചര്യത്തിലാണ്  സഭയ്ക്കകത്ത് തന്നെ  ഈ വിഷയങ്ങളിൽ  ഏകീകരണം സ്വഭാവം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കെ സി ബി സി പ്രത്യേക സമ്മേളനം വിളിച്ച് ചേർത്തിരിക്കുന്നത്.

മലങ്കര കത്തോലിക്കാ സഭയിലെ കർദിനാൾ ബസേലിയോസ് മാർ ക്ലിമീസാണ് മതസൗഹാർദ്ദ യോഗം വിളിച്ചത്.  സർക്കാരിൻറെ പിന്തുണയും  ഇതിന് ഉണ്ടായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ യോഗം കൊണ്ട് സഭയ്ക്ക് അകത്തെ പ്രശ്നങ്ങൾ തീർക്കാൻ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തൽ. സീറോ മലബാർ സഭയുടെ  അഭിപ്രായങ്ങളെ നിരാകരിക്കുന്ന രീതിയിലായിരുന്നു ബസേലിയോസ് ക്ലീമിസിൻ്റെ പ്രസ്താവനകൾ എന്നും വിമർശനം ഉണ്ട്.  ഈ സാഹചര്യത്തിലാണ് പ്രശ്നങ്ങൾ വലുതാകും മുൻപ് തന്നെ അഭിപ്രായ ഐക്യം ഉണ്ടാക്കാൻ കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ ശ്രമിക്കുന്നത്. മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസ്താവനയെ  ശരിവയ്ക്കും വിധം പാലാ ഉൾപ്പെടുന്ന ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം  സഭയുടെ മുഖപത്രമായ ദീപികയിൽ ലേഖനമെഴുതിയിരുന്നു. മത സൗഹാർദ്ദ സമ്മേളനം തിരുവനന്തപുരത്ത്  നടക്കുമ്പോൾ  മാർ ജോസഫ് പെരുന്തോട്ടം അവിടെ ഉണ്ടായിരുന്നെങ്കിലും യോഗത്തിൽ പങ്കെടുക്കാതെ മടങ്ങിയിരുന്നു.

Also Read- 'വാസവൻ ക്ലോസ് ചെയ്ത ചാപ്റ്റർ മുഖ്യമന്ത്രി എന്തിന് തുറന്നു?'; നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ പ്രതിപക്ഷം

ബിഷപ്പിൻറെ വിവാദ പ്രസ്താവനയെ  അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് വിവിധ മുസ്ലിം സംഘടനാ നേതാക്കളും . അതു കൊണ്ടുതന്നെ ഈ വിഷയത്തിൽ ഇനി ഏതെങ്കിലും ഒരു ചർച്ചയ്ക്ക് കൂട്ടായ്മയ്ക്ക് അഭിപ്രായ ഏകീകരണം ഉണ്ടാകണമെന്നും കെസിബിസി നിർബന്ധമുണ്ട് . ഈ അഭിപ്രായം തന്നെയാവണം  ഇനി ക്രൈസ്തവ സഭ  മുന്നോട്ട് വെക്കേണ്ടത് എന്നും  തീരുമാനിച്ചിട്ടുണ്ട്. അതു കൊണ്ടാണ് അടിയന്തര സാഹചര്യത്തിൽ യോഗം വിളിച്ചു ചേർത്തു ഇരിക്കുന്നത്. ഓൺലൈൻ ആയി നടക്കുന്ന സമ്മേളനത്തിൽ  മറ്റു വിഷയങ്ങളും ചർച്ച ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്.
Published by:Anuraj GR
First published: