'പള്ളിക്കൊപ്പം പള്ളിക്കൂടങ്ങൾ പണിതത് സമൂഹത്തിന് വേണ്ടി' ; മുഖ്യമന്ത്രിക്ക് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ മറുപടി

സംരക്ഷിത അധ്യാപകരുടെ എണ്ണം ബജറ്റ് രേഖയിൽ ധനമന്ത്രി തെറ്റായാണ് രേഖപ്പെടുത്തിയത്. 13000 സംരക്ഷിത അധ്യാപകരുണ്ടെന്നാണ് ബജറ്റിൽ ധനമന്ത്രി പറയുന്നത്. എന്നാൽ വിദ്യാഭ്യാസ വകുപ്പിന്റെ സമന്വയ വെബ്സൈറ്റിൽ പറയുന്നത് 3,484 സംരക്ഷിത അധ്യാപകർ എന്നാണ്. ഇത് തെറ്റിദ്ധരിപ്പിക്കാനായി ധനമന്ത്രി പറഞ്ഞതാണ്. 18,155 അധ്യാപക നിയമനങ്ങൾ കഴിഞ്ഞ വർഷം നടത്തിയെന്ന പ്രസ്താവനയും തെറ്റാണെന്ന് കെ.സി.ബി.സി. പറയുന്നു

News18 Malayalam | news18
Updated: February 10, 2020, 3:28 PM IST
'പള്ളിക്കൊപ്പം പള്ളിക്കൂടങ്ങൾ പണിതത് സമൂഹത്തിന് വേണ്ടി' ; മുഖ്യമന്ത്രിക്ക് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ മറുപടി
മുഖ്യമന്ത്രിക്ക് മറുപടി
  • News18
  • Last Updated: February 10, 2020, 3:28 PM IST
  • Share this:
കൊച്ചി: സ്കൂളുകൾ വാടകയ്ക്ക് നൽകാൻ തയ്യാറുണ്ടോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടിയുമായി കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ.ജോസ് കരിവേലിയ്ക്കൽ. പൊതു സമൂഹത്തിന് വിദ്യാഭ്യാസം നൽകാനാണ് പള്ളിക്കൊപ്പം പള്ളിക്കൂടങ്ങൾ പണിതത്.

ഒട്ടേറെ സാഹസം അനുഭവിച്ചുകൊണ്ടാണ് ഇവ നടത്തുന്നത്. ഒരു കാലഘട്ടത്തിലും കെ.സി.ബി.സിയോ സഭയോ സ്കൂളുകൾ വാടകയ്ക്ക് കൊടുത്തിട്ടില്ല. ഇത് കെ.സി.ബി.സിയെ ബാധിക്കുന്ന പ്രശ്നമല്ലെന്നും  അതിനെ സഭ ഭയക്കുന്നില്ലെന്നും വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി പറയുന്നു. മറ്റാർക്കോ മുഖ്യമന്ത്രി നൽകിയ മറുപടിയായാണ് ഇതിനെ കാണുന്നത്.

ധനമന്ത്രി പറഞ്ഞത് കള്ളം 

അതേസമയം സ്കൂൾ നിയമനം സംബന്ധിച്ച് ബജറ്റിൽ ധനമന്ത്രി പറഞ്ഞത് സത്യവിരുദ്ധമായ കാര്യങ്ങളാണ് .ജനങ്ങളെ ധനമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണ്. സർക്കാർ അറിഞ്ഞുകൊണ്ടാണ് ഇപ്പോഴും നിയമനങ്ങൾ നടത്തുന്നത്. എ. ഇ .ഒ, ഡി.ഇ.ഒ, വിദ്യാഭ്യാസ ഡയറക്ടർ, ധനവകുപ്പ് എന്നിവർ അറിയാതെ സ്കൂളുകളിൽ നിയമനം നടക്കില്ല.

ALSO READ: മുഖ്യമന്ത്രിയുടേത് ചരിത്രം മറന്നുള്ള പരാമർശം; സ്‌കൂളുകള്‍ വാടകയ്ക്ക് എടുക്കാമെന്ന പ്രസ്താവനയ്‌ക്കെതിരെ സി.എസ്.ഐ

അനധികൃത നിയമനം നടക്കുന്നതായി വിദ്യാഭ്യാസ മന്ത്രിക്ക് ഇല്ലാത്ത അഭിപ്രായം ധനമന്ത്രിക്ക് ഉണ്ടായത് എങ്ങനെയെന്നും ഫാ.ജോസ് കുരിവേലിക്കൽ ചോദിക്കുന്നു. ധന-വിദ്യാഭ്യാസ വകുപ്പുകൾ തമ്മിലുള്ള ധാരണക്കുറവാണ് പ്രശ്നം. കൂട്ട ഉത്തരവാദിത്തത്തിൽ പരസ്പരം കാര്യങ്ങൾ അറിയുമെന്നാണ് പ്രതീക്ഷിച്ചതെന്നും കെ.സി.ബി.സി. പറയുന്നു.

 

ബജറ്റിലും തെറ്റ്

സംരക്ഷിത അധ്യാപകരുടെ എണ്ണം ബജറ്റ് രേഖയിൽ ധനമന്ത്രി തെറ്റായാണ് രേഖപ്പെടുത്തിയത്. 13000 സംരക്ഷിത അധ്യാപകരുണ്ടെന്നാണ് ബജറ്റിൽ ധനമന്ത്രി പറയുന്നത്. എന്നാൽ വിദ്യാഭ്യാസ വകുപ്പിന്റെ സമന്വയ വെബ്സൈറ്റിൽ പറയുന്നത് 3,484 സംരക്ഷിത അധ്യാപകർ എന്നാണ്. ഇത് തെറ്റിദ്ധരിപ്പിക്കാനായി ധനമന്ത്രി പറഞ്ഞതാണ്. 18,155 അധ്യാപക നിയമനങ്ങൾ കഴിഞ്ഞ വർഷം നടത്തിയെന്ന പ്രസ്താവനയും തെറ്റാണെന്ന് കെ.സി.ബി.സി. പറയുന്നു.
First published: February 10, 2020, 3:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading