നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • വൈദികർ കുട്ടികളെ ഒപ്പം താമസിപ്പിക്കരുത്; ലൈംഗികാതിക്രമം തടയാൻ KCBC മാർഗരേഖ

    വൈദികർ കുട്ടികളെ ഒപ്പം താമസിപ്പിക്കരുത്; ലൈംഗികാതിക്രമം തടയാൻ KCBC മാർഗരേഖ

    ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അടക്കം ഉൾപ്പെട്ട ലൈംഗീക പീഡന പരാതികളുടെ പശ്ചാത്തലത്തിലാണ് കേരള കാത്തലിക് ബിഷപ് കൗൺസിലിന്‍റെ നടപടി

    • News18
    • Last Updated :
    • Share this:
      കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് കെസിബിസി മാർഗരേഖ പുറത്തിറക്കി. വൈദികർക്കും കന്യാസ്ത്രീകൾക്കും വിതരണം ചെയ്യുന്നതിനാണ് മാർഗരേഖ ഇറക്കിയിരിക്കുന്നത്. ലൈംഗികാതിക്രമം ഉണ്ടായാൽ സഭാ നിയമപ്രകാരം നടപടി വേണമെന്നും പൊലീസിനെ അറിയിക്കണമെന്നും മാർഗരേഖയിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ വൈദികർക്കൊപ്പമോ പള്ളികളിലോ താമസിപ്പിക്കരുതെന്നും മാർഗരേഖയിൽ പറയുന്നു. ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അടക്കം ഉൾപ്പെട്ട ലൈംഗീക പീഡന പരാതികളുടെ പശ്ചാത്തലത്തിലാണ് കേരള കാത്തലിക് ബിഷപ് കൗൺസിലിന്‍റെ നടപടി.

      സാധാരണ മെത്രാൻമാർക്കാണ് മാർഗരേഖ നൽകാറുള്ളതെങ്കിലും ഇത്തവണ സഭയിലെ മുഴുവൻ വൈദികർക്കും വിശ്വാസികൾക്കും ഇടയിൽ മാർ‍ഗരേഖ നൽകാനാണ് തീരുമാനം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങളിൽ സഭാനിയമപ്രകാരം കർശന നടപടി വേണം. ഇതോടൊപ്പം പൊലീസിനെയും അറിയിക്കണം. വൈദികർ ലൈഗംകിക അതിക്രമ കേസുകളിലെ പോലീസ് അന്വേഷണവുമായി സഹകരിക്കണം. പീഡനത്തിനിരയാകുന്നവരോട് സഭയിലുള്ളവർ അനുഭാവപൂർവ്വമായ നടപടിയാണ് സ്വീകരിക്കണ്ടതെന്ന് മാർഗ രേഖ ചൂണ്ടികാട്ടുന്നു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം പൊറുക്കാനാകാത്ത കുറ്റമായി കണക്കാക്കും. പ്രായപൂർത്തിയാകാത്ത കുട്ടികളെ വൈദികർ ഒപ്പം താമസിപ്പിക്കരുത്. അവരുമായി ദീർഘദൂരയാത്ര പോകുകയോ വസ്ത്രങ്ങളില്ലാത്ത ദൃശ്യങ്ങൾ എടുക്കുകയോ പാടില്ലെന്ന് മാർഗ രേഖ വ്യക്തമാക്കുന്നുണ്ട്.

      ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന തമാശകളിൽ നിന്ന് വൈദികർ വിട്ട് നിൽക്കാനും മാർഗരേഖ നിർദ്ദേശിക്കുന്നു. കൊച്ചിയിൽ അടുത്തിടെ സമാപിച്ച സിറോ മലബാർ സഭ സിനഡും ലൈംഗിക അതിക്രമങ്ങൾ തടയാൻ സഭയിൽ വൈദികരും വിസ്വാസികളും ഉൾപ്പെട്ട പരാതിപരിഹാര സെൽ രൂപീകരിക്കാൻ നിർദേശം നൽകിയിരുന്നു.
      First published:
      )}