നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നിർബന്ധിത മതംമാറ്റ ശ്രമത്തിൽ കാര്യക്ഷമമായ അന്വേഷണം വേണമെന്ന് KCBC ജാഗ്രതാസമിതി

  നിർബന്ധിത മതംമാറ്റ ശ്രമത്തിൽ കാര്യക്ഷമമായ അന്വേഷണം വേണമെന്ന് KCBC ജാഗ്രതാസമിതി

  ഇതരസമുദായങ്ങളിലെ പെൺകുട്ടികളെ പ്രണയം നടിച്ച് മതംമാറ്റുന്നതിന് പ്രോത്സാഹനവും സംരക്ഷണവും നൽകുന്ന ഗൂഢസംഘങ്ങളും സംവിധാനങ്ങളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നതായുള്ള ആരോപണങ്ങൾ മുമ്പും ഉയർന്നു വന്നിട്ടുള്ളതാണ്

  കെസിബിസി

  കെസിബിസി

  • News18
  • Last Updated :
  • Share this:
   കൊച്ചി: നിർബന്ധിത മതംമാറ്റ ശ്രമത്തിൽ കാര്യക്ഷമമായ അന്വേഷണം വേണമെന്ന് കെസിബിസി ഐക്യജാഗ്രതാ സമിതി. കോഴിക്കോട് നഗരത്തിലെ പരീക്ഷ പരിശീലനകേന്ദ്രത്തിലെ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും മതംമാറ്റത്തിനു നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ജാഗ്രതാസമിതി ആരംഭിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയെങ്കിലും പൊലീസ് നടപടി സ്വീകരിക്കാത്തത് ആശങ്കാജനകമാണെന്നും കെസിബിസി വാർത്താക്കുറിപ്പിൽ പറഞ്ഞു.

   ഇതരസമുദായങ്ങളിലെ പെൺകുട്ടികളെ പ്രണയം നടിച്ച് മതംമാറ്റുന്നതിന് പ്രോത്സാഹനവും സംരക്ഷണവും നൽകുന്ന ഗൂഢസംഘങ്ങളും സംവിധാനങ്ങളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നതായുള്ള ആരോപണങ്ങൾ മുമ്പും ഉയർന്നു വന്നിട്ടുള്ളതാണ്. അത്തരം സംഘങ്ങളുമായി ഈ സംഭവത്തിനു ബന്ധമുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണെന്നും കെസിബിസി ജാഗ്രതാസമിതി ആരോപിച്ചു.

   കഞ്ചാവ് നിയമവിധേയമാക്കാൻ ഒരു നഗരം; ഒരാൾക്ക് രണ്ട് കഞ്ചാവ് ചെടി വളർത്താം

   സമൂഹത്തിൽ ഇത്തരം കാര്യങ്ങൾ മൂടിവെയ്ക്കുന്നത് അരക്ഷിതാവസ്ഥയുണ്ടാക്കുമെന്നും കെസിബിസി ആരോപിച്ചു. കൃത്യനിർവഹണത്തിൽ പൊലീസ് വീഴ്ച വരുത്തുന്നത് സംസ്ഥാനത്ത് നിലനിൽക്കുന്ന നീതിന്യായ സംവിധാനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും. സർക്കാരിന്‍റെ ഉത്തരവാദിത്തപ്പെട്ട നേതൃത്വവും പൊലീസ് അധികാരികളും ഇക്കാര്യത്തിൽ കാര്യക്ഷമമായ അന്വേഷണത്തിനും നടപടികൾക്കും നിർദ്ദേശം നല്കണമെന്ന് പി ഒ സിയിൽ ചേർന്ന ജാഗ്രതാസമിതിയുടെ പ്രത്യേകസമ്മേളനം ആവശ്യപ്പെട്ടു.

   First published:
   )}