വിഴിഞ്ഞത്ത് ഞായറാഴ്ച ഉണ്ടായ അനിഷ്ട സംഭവങ്ങൾ ദൗർഭാഗ്യകരമെന്നും, ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരായ കേസ് ദുരുദ്ദേശപരം എന്നും കേരളത്തിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സമിതി (The Kerala Catholic Bishops’ Council). തുറമുഖ നിർമ്മാണം മൂലം ഉണ്ടാകുന്ന അടിസ്ഥാന പ്രശ്നങ്ങളെ പഠിക്കുകയും പരിഹാരം കാണുകയും വേണമെന്ന ആവശ്യങ്ങളിലുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾ ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും കെസിബിസി കുറ്റപ്പെടുത്തി.
സമരത്തിന് നേതൃത്വം കൊടുക്കുന്ന സമരസമിതി നേതാക്കള്‍ക്കൊപ്പം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് തോമസ് നെറ്റോയ്ക്കും സഹായമെത്രാന്‍ ആര്. ക്രിസ്തുദാസിനും വൈദികര്‍ക്കും എതിരെ കേസെടുത്ത പൊലീസിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഈ സമരം അക്രമാസക്തമാകാനുണ്ടായ സാഹചര്യം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. രാഷ്ട്രീയ നേതൃത്വവും ഭരണസംവിധാനങ്ങളും പ്രശ്നം വഷളാക്കുന്നവിധം പ്രസ്താവനകള്‍ നടത്തുന്നത് അനുചിതവും ദുരുദ്യേശപരവുമാണ്.
ഉത്തരവാദിത്തപ്പെട്ടവര്‍ പ്രശ്നം പരിഹരിക്കാന്‍ തക്കവിധം പ്രതികരിക്കണം. ഇന്നലെ ഉണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ച് നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണം നടത്തണം. സമരം കൂടുതല്‍ വഷളാകാതെ എത്രയും വേഗം പരിഹരിക്കപ്പെടാന്‍ വേണ്ട സത്വര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
വിഴിഞ്ഞം തുറമുഖ കവാടത്ത് മത്സ്യതൊഴിലാളികള്‍ നടത്തുന്ന അതിജീവന സമരം130 ദിവസത്തിലധികമായി തുടരുകയാണ്. തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ സമരമുഖത്ത് ഇന്നലെ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലം ഉണ്ടാകുന്ന അടിസ്ഥാനപ്രശ്നങ്ങളെ പഠിക്കണമെന്നും അവയ്ക്കു പരിഹാരം കണ്ടെത്തണമെന്നും ഉള്ള ആവശ്യങ്ങള്‍ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും നിലപാടുകളെ ന്യായികരിക്കാനാവില്ല.
സമരത്തിന് നേതൃത്വം കൊടുക്കുന്ന സമരസമിതി നേതാക്കള്‍ക്കൊപ്പം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് തോമസ് നെറ്റോയ്ക്കും സഹായമെത്രാന്‍ ആര് ക്രിസ്തുദാസിനും വൈദികര്‍ക്കും എതിരെ കേസെടുത്ത പോലീസിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്.
ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഈ സമരം അക്രമാസക്തമാകാനുണ്ടായ സാഹചര്യം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. രാഷ്ട്രീയ നേതൃത്വവും ഭരണസംവിധാനങ്ങളും പ്രശ്നം വഷളാക്കുന്നവിധം പ്രസ്താവനകള്‍ നടത്തുന്നത് അനുചിതവും ദുരുദ്യേശപരവുമാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ പ്രശ്നം പരിഹരിക്കാന്‍ തക്കവിധം പ്രതികരിക്കണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. ഇന്നലെ ഉണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ച് നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണം നടത്തേണ്ടതാണെന്നും ഈ സമരം കൂടുതല്‍ വഷളാകാതെ എത്രയും വേഗം പരിഹരിക്കപ്പെടാന്‍ വേണ്ട സത്വര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
Summary: In the wake of the attack on the Vizhinjam police station on November 27th, the Kerala Catholic Bishops’ Council (KCBC) issued a statement. They described the series of events as ‘unfortunate’.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.