നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നത് തെരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യവെച്ച്': KCBC

  'സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നത് തെരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യവെച്ച്': KCBC

  കര്‍ക്കശമായി നടപടികള്‍ സ്വീകരിക്കേണ്ട എക്‌സൈസ്-പൊലീസ്-റവന്യൂ-ഫോറസ്റ്റ് വിഭാഗങ്ങള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര പ്രവര്‍ത്തനസജ്ജമല്ലെന്നും കേരള മദ്യവിരുദ്ധവിശാലസഖ്യം നേതൃയോഗം കുറ്റപ്പെടുത്തി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
  തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകൾ അടിയന്തിരമായി തുറന്നു കൊടുക്കുവാനുള്ള നീക്കം അബ്കാരി പ്രീണനമാണെന്ന് കേരള കത്തോലിക്ക ബിഷപ്സ് കൗൺസിൽ. സമീപഭാവിയില്‍ നടക്കുവാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ഫണ്ട് സ്വരൂപണം ലക്ഷ്യം വച്ചാണ് ഇതെന്നും കെ.സി.ബി.സി മദ്യവിരുദ്ധസമിതി ആരോപിച്ചു.

  ആരാധനാലയങ്ങളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടുമില്ലാത്ത കൂറ് എന്തിനാണ് സര്‍ക്കാര്‍ മദ്യസ്ഥാപനങ്ങളോട് കാണിക്കുന്നത്. കോവിഡ് പകര്‍ച്ചവ്യാധിയുടെ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചിരിക്കുന്ന സര്‍ക്കാര്‍ തന്നെ രോഗവ്യാപനത്തിന് മുഖ്യകാരണമായേക്കാവുന്ന മദ്യസ്ഥാപനങ്ങള്‍ക്ക് പരിഗണന നല്‍കുന്നത്.

  You may also like: ചതിയനായ പുരുഷന്റെ ശബ്ദം ഇങ്ങനെയിരിക്കും [NEWS]24 കാരിക്ക് കോവിഡ് പിടിപെട്ടത് പുത്തനുടുപ്പിന്റെ പോക്കറ്റിൽ കൈയിട്ടതോടെ [NEWS] 17 വർഷം മുൻപ് വായ്പ നിഷേധിച്ച ബാങ്ക് വിലയ്ക്ക് വാങ്ങിയ കഠിനാധ്വാനി [NEWS]

  ഇത് എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് സമാനമാണ്. ബാറുകള്‍ തുറക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ നല്‍കിയിരിക്കുന്ന ശുപാര്‍ശ മുഖ്യമന്ത്രി തള്ളണമെന്നും കെ സി ബി സി ആവശ്യപ്പെട്ടു. വ്യാജമദ്യവും കഞ്ചാവും മയക്കുമരുന്നുകളും സംസ്ഥാനത്ത് വ്യാപകമായിരിക്കുകയാണ്. വ്യാജമദ്യ നിർമാണവും കടത്തും തടയാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരിക്കുന്ന സമിതികള്‍ പ്രവര്‍ത്തിക്കുന്നേയില്ലെന്നും കെ സി ബി സി കുറ്റപ്പെടുത്തി.  കര്‍ക്കശമായി നടപടികള്‍ സ്വീകരിക്കേണ്ട എക്‌സൈസ്-പൊലീസ്-റവന്യൂ-ഫോറസ്റ്റ് വിഭാഗങ്ങള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര പ്രവര്‍ത്തനസജ്ജമല്ലെന്നും കേരള മദ്യവിരുദ്ധവിശാലസഖ്യം നേതൃയോഗം കുറ്റപ്പെടുത്തി.
  Published by:Joys Joy
  First published:
  )}