നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ജാഗ്രതക്കുറവ് തെറ്റിദ്ധാരണകൾക്കും ഇടയാക്കും; സഭയുടെ ഇടപെടലുകൾക്ക് ഔദ്യോഗിക സംവിധാനങ്ങളുണ്ടെന്ന് KCBC

  ജാഗ്രതക്കുറവ് തെറ്റിദ്ധാരണകൾക്കും ഇടയാക്കും; സഭയുടെ ഇടപെടലുകൾക്ക് ഔദ്യോഗിക സംവിധാനങ്ങളുണ്ടെന്ന് KCBC

  സഭയുടെ ഔദ്യോഗിക പ്രബോധനത്തിനും നിലപാടിനും അനുയുക്തവും അവയ്ക്കു കൂടുതൽ തെളിച്ചം നല്കുന്നതുമാണെന്ന് ഉറപ്പുവരുത്താൻ ധ്യാനഗുരുക്കന്മാരും പ്രസംഗകരും സമൂഹ മാധ്യമങ്ങളിൽ എഴുതുന്നവരും തയ്യാറാകണം.

  KCBC

  KCBC

  • News18
  • Last Updated :
  • Share this:
   പാലാരിവട്ടം: സാമൂഹികവും ഭരണപരവും നീതിന്യായപരവും രാഷ്ട്രീയവുമായ മേഖലകളിൽ സഭയുടെ ഇടപെടലുകൾ സമൂഹത്തിന്റെ പൊതുനന്മയ്ക്ക് ഉതകുന്നതാകണമെന്ന നിഷ്കർഷ കേരളസഭയ്ക്കുണ്ടെന്നും സ്വന്തം നിലപാടുകൾ പൊതുജനങ്ങളെ അറിയിക്കാൻ കത്തോലിക്കാസഭയ്ക്ക് ഔദ്യോഗിക സംവിധാനങ്ങളുണ്ടെന്നും കെ സി ബി സി. കെ സി ബി സി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ പരാമർശം,

   സഭയുടെ ഇടപെടലുകൾ സമൂഹത്തിന്റെ പൊതുനന്മയ്ക്ക് ഉതകുന്നതാകണമെന്ന നിഷ്കർഷ കേരളസഭയ്ക്ക് എന്നും ഉണ്ടെന്നും ഈ നിഷ്കർഷ കർശനമായി തുടരണമെന്നാണ് പൊതു സമൂഹത്തിന്റെ ആത്മാർത്ഥമായ ആഗ്രഹമെന്നും കെ സി ബി സി പറഞ്ഞു. ഈ മേഖലയിലെ ജാഗ്രതക്കുറവ് തെറ്റിദ്ധാരണകൾക്കും ഇടയാക്കും. You may also like:'പി സി ജോർജ് സ്വതന്ത്രനായി മത്സരിക്കട്ടെ, മുന്നണിയിൽ എടുക്കില്ല' - പി ജെ ജോസഫ് [NEWS]പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ളവരെ കളത്തിൽ ഇറക്കി മലബാറിൽ നില മെച്ചപ്പെടുത്താൻ സി.പി.ഐ [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS]അതിനാൽ, സഭാവൃത്തങ്ങളിൽ നിന്നുള്ള എല്ലാ ഇടപെടലുകളും അവ ധ്യാനഗുരുക്കന്മാരുടെയോ ഔദ്യോഗിക പ്രസ്ഥാനങ്ങളുടെയോ ക്രൈസ്തവർ വ്യക്തിഗതമായി തുടങ്ങു വയ്ക്കുന്ന സംഘടനകളുടെയോ ആകട്ടെ ക്രിസ്തുവിന്റെ പ്രബോധനങ്ങൾക്ക് ഇണങ്ങിയതും സഭാത്മകവും യുക്തിഭദ്രവുമായിരിക്കണമെന്നും കെ സി ബി സി വ്യക്തമാക്കുന്നു.

   സ്വന്തം അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പൊതുജനത്തോടും വിശ്വാസികളോടും പറയാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യം നിലനിൽക്കുമ്പോൾ തന്നെ അത്തരം വെളിപ്പെടുത്തലുകളും പ്രബോധനങ്ങളും സഭയുടെ ഔദ്യോഗിക പ്രബോധനത്തിനും നിലപാടിനും അനുയുക്തവും അവയ്ക്കു കൂടുതൽ തെളിച്ചം നല്കുന്നതുമാണെന്ന് ഉറപ്പുവരുത്താൻ ധ്യാനഗുരുക്കന്മാരും പ്രസംഗകരും സമൂഹ മാധ്യമങ്ങളിൽ എഴുതുന്നവരും തയ്യാറാകണം.

   സഭാത്മകതയില്ലാത്ത പ്രസ്താവനകളെയും പ്രചാരണങ്ങളെയും നിലപാടുകളെയും കേരള കത്തോലിക്ക സഭയുടേതെന്ന മട്ടിൽ പരാമർശിക്കുന്നതും അപലപനീയമാണ്. സ്വന്തം നിലപാടുകൾ പൊതുജനത്തെ അറിയിക്കാൻ കത്തോലിക്കാസഭയ്ക്ക് ഔദ്യോഗിക സംവിധാനങ്ങളുണ്ട്. ഔദ്യോഗിക വക്താക്കളും സഭയ്ക്കുണ്ട്. മാധ്യമങ്ങൾക്ക് താൽപര്യമുള്ള ആരെയെങ്കിലും സഭാവക്താക്കൾ എന്ന അടിക്കുറിപ്പോടെ ചർച്ചകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കാൻ മാധ്യമസ്ഥാപനങ്ങൾ ശ്രദ്ധിക്കേണ്ടതാണെന്നും സഭ വ്യക്തമാക്കുന്നു.
   Published by:Joys Joy
   First published: