നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഈശോയെ' തള്ളി മെത്രാന്മാർ; കലാ മാധ്യമ രംഗങ്ങളിൽ ക്രൈസ്തവ വിരുദ്ധ വികാരം വർദ്ധിക്കുന്നുവെന്ന് KCBC

  'ഈശോയെ' തള്ളി മെത്രാന്മാർ; കലാ മാധ്യമ രംഗങ്ങളിൽ ക്രൈസ്തവ വിരുദ്ധ വികാരം വർദ്ധിക്കുന്നുവെന്ന് KCBC

  ക്രൈസ്തവ  സമൂഹത്തിന്‍റെ ആശശങ്കകൾ തിരിച്ചറിഞ്ഞ് തിരുത്തൽ നടപടിക്ക് ഉത്തരവാദിത്തപ്പെട്ടവർ ഇടപെടണമെന്നും കെ സി ബി സി  ആവശ്യപ്പെട്ടു

  Eesho

  Eesho

  • Share this:
   കൊച്ചി: ഈശോ സിനിമയ്ക്കെതിരെ പരോക്ഷ വിമർശനവുമായി കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ വർഷകാല സമ്മേളനത്തിൻ്റെ സമാപനമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈശോ സിനിമയ്ക്കെതിരെ പരോക്ഷ വിമർശനവുമായി കെ സി ബി സി രംഗത്ത് വന്നിരിക്കുന്നത്. കലാ മാധ്യമ രംഗങ്ങളിൽ ക്രൈസ്തവ വിരുദ്ധ വികാരം വർദ്ധിക്കുന്നുണ്ടെന്നും ക്രൈസ്തവ വിശ്വാസത്തിൻറെ അടിസ്ഥാന പ്രമാണങ്ങളെ അവഹേളിക്കുന്ന പ്രവണത  സിനിമയിൽ വർധിക്കുകയാണെന്നും കെ സി ബി സി വിലയിരുത്തുന്നു.

   ആവിഷ്കാര സ്വാതന്ത്ര്യം അംഗീകരിക്കുമ്പോൾ തന്നെ മത വികാരത്തെ മുറിപ്പെടുത്തരുത്. ഒരു സമൂഹത്തിന്‍റെ മത വിശ്വാസങ്ങളെയും വിശുദ്ധ ബിംബങ്ങളെയും അവഹേളിക്കുന്നത് സംസ്കാരമുള്ള സമൂഹത്തിന് ഭൂഷണമല്ല. ക്രൈസ്തവ  സമൂഹത്തിന്‍റെ ആശശങ്കകൾ തിരിച്ചറിഞ്ഞ് തിരുത്തൽ നടപടിക്ക് ഉത്തരവാദിത്തപ്പെട്ടവർ ഇടപെടണമെന്നും കെ സി ബി സി  ആവശ്യപ്പെട്ടു.

   അതേസമയം ഈശോ സിനിമയേയും സംവിധായകൻ നാദിർഷയെയും പിന്തുണച്ചു കൊണ്ട് സിനിമാ ലോകത്തു നിന്നും നിരവധി പ്രമുഖർ മുന്നോട്ട് വന്നിരുന്നു. സിനിമയുമായി മതത്തെ ബന്ധപ്പെടുത്തുരുതെന്നും മത ചിന്തയും സിനിമയും വ്യത്യസ്തമാണെന്നും ഇവർ പറയുന്നുണ്ട്. സിനിമയുടെ പേര് പിൻവലിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ശക്തമാകുന്നുണ്ട്. എന്നാൽ സിനിമയും ഈശോ എന്ന പേരിലെ മത ചിന്തയുമായി യാതൊരു ബന്ധവും ഇല്ലെന്ന് അണിയറ പ്രവർത്തകർ പറയുന്നു. വാദ പ്രതിവാദങ്ങൾ ശക്തമാകുന്നതിനിടെയാണ് ഈശോ സിനിമയ്ക്കെതിരെ ഒളിയമ്പുമായി കെ സി ബി സിയും കളത്തിലെത്തുന്നത്.

   Also Read- 'ഈശോ എന്ന പേര് സിനിമയ്ക്ക് ഇട്ടാല്‍ എന്താണ് കുഴപ്പം?' നാദിര്‍ഷായ്ക്ക് പിന്തുണയുമായി ഓര്‍ത്തഡോക്സ് ബിഷപ്പ്

   'ഈശോ' സിനിമാ വിവാദത്തിൽ നാദിർഷായ്ക്ക് പിന്തുണയുമായി സിനിമ സാങ്കേതിക വിദഗ്‌ദ്ധരുടെ കൂട്ടായ്മയായ ഫെഫ്ക്കയും രംഗത്തു വന്നിരുന്നു.  സിനിമ കാണുക പോലും ചെയ്യാതെ പ്രത്യേക അജണ്ട വെച്ച് മനുഷ്യരെ വിഭജിക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴുള്ള വിവാദങ്ങൾ എന്നും, സിനിമയുടെ ടൈറ്റിലായി കേന്ദ്ര കഥാപാത്രത്തിന്റെ പേര് വരുന്നത് ആദ്യ സംഭവം അല്ലെന്നും ഫെഫ്ക്ക ചൂണ്ടിക്കാട്ടുന്നു.

   ഈ. മ. യൗ. ജോസഫ്, നരസിംഹം തുടങ്ങി നിരവധി ചിത്രങ്ങൾ ആരും എതിർക്കാതെ വിജയം നേടിയവയാണ് . 'ഈശോ' എന്ന ചിത്രവുമായി മുന്നോട്ട് പോകാനുള്ള നാദിർഷായുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ഫെഫ്ക്ക അറിയിച്ചു . ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഫെഫ്ക വ്യക്തമാക്കുന്നു .

   Also Read- സ്വന്തം ഇഷ്ടപ്രകാരം പേരിട്ടതല്ല, ഈശോ സിനിമയുടെ പേര് മാറ്റില്ല: നാദിർഷാ

   വാദ പ്രതിവാദങ്ങളും  പ്രതിഷേധങ്ങളും കണക്കിലെടുക്കാതെ സിനിമയുമായി മുന്നോട്ടു പോകുവാൻ ആണ് അണിയറ പ്രവർത്തകരുടെ തീരുമാനം . സംവിധായകൻ നാദിർഷയും പന്നോട്ടില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.
   Published by:Anuraj GR
   First published:
   )}