HOME /NEWS /Kerala / ബിഷപ് പാംപ്ലാനിയുടെ 'രക്തസാക്ഷി' പരാമര്‍ശം; പ്രസംഗത്തെ വളച്ചൊടിക്കുന്നുവെന്ന് KCYM തലശേരി രൂപത

ബിഷപ് പാംപ്ലാനിയുടെ 'രക്തസാക്ഷി' പരാമര്‍ശം; പ്രസംഗത്തെ വളച്ചൊടിക്കുന്നുവെന്ന് KCYM തലശേരി രൂപത

തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

ബിഷപ് പാംപ്ലാനി ഒരു രാഷ്ടിയ പാർട്ടിയെയും പറഞ്ഞിട്ടില്ല. തങ്ങൾക്കെതിരെയാണ് പറഞ്ഞതെന്ന് വിചാരിക്കുന്നെങ്കിൽ ആത്മപരിശോധ നടത്തുന്നത് നല്ലതെന്നും കെസിവൈഎം പറഞ്ഞു

  • Share this:

    കണ്ണൂർ: രാഷ്ട്രീയ കക്ഷികളിലെ രക്തസാക്ഷികൾക്ക് എതിരെ തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി നടത്തിയ പരാമര്‍ശം വിവാദമാക്കുന്നതിനെതിരെ കെസിവൈഎം തലശേരി രൂപത. തൊഴിൽ കണ്ടെത്താൻ സാധിക്കാതെ വിദേശത്തേക്ക് പറക്കുന്ന യുവജനങ്ങളുടെ അവസ്ഥയെ തുറന്നു കാണിച്ച ബിഷപിന്‍റെ പ്രസംഗത്തെ തമസ്ക്കരിച്ച് വിവാദ പരാമർശം എന്ന പേരിൽ  പ്രസംഗത്തെ വളച്ചൊടിക്കുന്നതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് കെസിവൈഎം തലശേരി പറഞ്ഞു.

    തലശ്ശേരി അതിരൂപതയുടെ കെസിവൈഎം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ചെറുപുഴയിൽ നടത്തപ്പെട്ട യുവജന സംഗമത്തിലായിരുന്നു ബിഷപിന്‍റെ പരാമര്‍ശം. ഭരണകൂടങ്ങൾ ശക്തമായി ഇക്കാര്യത്തിൽ ഇടപെടണമെന്ന് ബിഷപ് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയുണ്ടായി. കാട്ടാന കുത്തി മരിച്ച യുവാവിന് നഷ്ടപരിഹാരം നൽകാൻ പോലും ഇതുവരെ തയ്യാറായിട്ടില്ല എന്ന് പിതാവ് പറഞ്ഞു.

    ഇതൊന്നും ശ്രദ്ധിക്കാതെ ചില ഉദാഹരണങ്ങൾ മാത്രമെടുത്ത് അത് രക്തസാക്ഷികളെ ഒന്നടങ്കം അപമാനിക്കുന്ന വിധത്തിൽ അവതരിപ്പിക്കുന്നു എന്ന് പറഞ്ഞു പുറത്തിറക്കുന്ന വാർത്തകൾ തീർത്തും വ്യാജമാണ്.
    രക്തസാക്ഷികളെ പൂർണ്ണമായി ആദരവോടെയാണ് സഭ കാണുന്നത്. അങ്ങനെ അല്ലാതെ വരുന്ന സാഹചര്യങ്ങൾ ഉണ്ടാവാം എന്നാണ് ബിഷപ് പറഞ്ഞത്. ഇതിനെതിരെ പ്രതികരിച്ച രാഷ്ട്രീയ സംഘടനയോട് കെ സി വൈ എം -ന് പറയാനുള്ളത് ബിഷപ് പാംപ്ലാനി ഒരു രാഷ്ടിയ പാർട്ടിയെയും പറഞ്ഞിട്ടില്ല. തങ്ങൾക്കെതിരെയാണ് പറഞ്ഞതെന്ന് വിചാരിക്കുന്നെങ്കിൽ ആത്മപരിശോധ നടത്തുന്നത് നല്ലതെന്നും കെസിവൈഎം പറഞ്ഞു.
    അതിനെ വളച്ചൊടിച്ച് വാർത്താപ്രാധാന്യത്തിനുവേണ്ടി വിവിധ പാർട്ടികളെ പോലും അതിൻ പ്രേരിപ്പിക്കുന്ന ഈ മാധ്യമ അജണ്ട ഉൾക്കൊള്ളാൻ ആവുന്നതല്ല എന്ന് കെസിവൈഎം തലശ്ശേരി അതിരൂപത നേതൃത്വം പ്രതികരിച്ചു.
    ബിഷപ് പാംപ്ലാനിയുടെ പരാമര്‍ശത്തില്‍ തലശേരി രൂപത
    ബിഷപ് ജോസഫ് പാംബ്ലാനിയുടെ രക്തസാക്ഷി വിവാദത്തിൽ വിശദീകരണവുമായി തലശ്ശേരി അതിരൂപത. രക്തസാക്ഷികളെ ആദരിക്കുന്ന സംസ്കാരമാണ് സഭയുടേത്. അപരന്‍റെ നന്മയെ ലക്ഷ്യമാക്കിയുള്ള രക്തസാക്ഷിത്വങ്ങൾ രാഷ്ട്രീയത്തിലുമുണ്ട്. എന്നാൽ നിക്ഷിപ്ത താൽപര്യങ്ങൾക്ക് ബലിയാടാകരുതെന്നാണ് ബിഷപ്പ് ഉദ്ദേശിച്ചത് എന്നും അതിരൂപത പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Archdiocese, Martyred, Thalassery