KEAM 2020| എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു; ഇടംപിടിച്ചത് 53,236 പേർ

13 പെണ്‍കുട്ടികളും 87 ആണ്‍കുട്ടികളും എഞ്ചിനീയറിംഗിൽ ആദ്യ നൂറുറാങ്കിൽ ഇടംനേടി.

News18 Malayalam | news18-malayalam
Updated: September 24, 2020, 2:55 PM IST
KEAM 2020| എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു; ഇടംപിടിച്ചത് 53,236 പേർ
കെ എസ് വരുണ്‍ (കോട്ടയം), ടി കെ ഗോകുല്‍ ഗോവിന്ദ് (കണ്ണൂര്‍), പി. നിയാസ് മോന്‍ (മലപ്പുറം)
  • Share this:
തിരുവനന്തപുരം: 2020ലെ എഞ്ചിനീയറിങ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള സംസ്ഥാന പ്രവേശന പരീക്ഷയുടെ (KEAM) ഫലം ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍ പ്രഖ്യാപിച്ചു. 53,236 പേരാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയത്. റാങ്ക് വിവരങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

എഞ്ചിനീയറിങില്‍ കെ എസ് വരുണ്‍ (കോട്ടയം) ഒന്നാം റാങ്കും ടി കെ ഗോകുല്‍ ഗോവിന്ദ് (കണ്ണൂര്‍) രണ്ടാം റാങ്കും പി. നിയാസ്

മോന്‍ (മലപ്പുറം) മൂന്നാം റാങ്കും നേടി. ഫാര്‍മസി പ്രവേശന പരീക്ഷയില്‍ തൃശൂര്‍ സ്വദേശി അക്ഷയ് കെ മുരളീധരനാണ് ഒന്നാം റാങ്ക്. 13 പെണ്‍കുട്ടികളും 87 ആണ്‍കുട്ടികളും എഞ്ചിനീയറിംഗിൽ ആദ്യ നൂറുറാങ്കിൽ ഇടംനേടി. ഇതില്‍ 66 പേര്‍ ആദ്യ ശ്രമത്തിലും 34 പേര്‍ രണ്ടാമത്തെ ശ്രമത്തിലും പാസായവരാണ്.

Also Read- മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്ക്കാരം സമർപ്പിച്ചു; ചടങ്ങ് നടന്നത് കവിയുടെ വീട്ടിൽ

എഞ്ചിനീയറിങ്: ആദ്യ പത്ത് റാങ്കുകാർ

ഒന്നാം റാങ്ക്- കെ എസ് വരുൺ (കോട്ടയം
രണ്ടാം റാങ്ക്- ടി കെ ഗോകുൽ ഗോവിന്ദ് (കണ്ണൂർ)
മൂന്നാം റാങ്ക്- പി നിയാസ് മോൻ (മലപ്പുറം)
നാലാം റാങ്ക്- ആദിത്യ ബൈജു (കൊല്ലം)
അഞ്ചാം റാങ്ക്- അദ്വൈത് ദീപക് (കോഴിക്കോട്)
ആറാം റാങ്ക്- ഇബ്രാഹിം സുഹൈല്‍ ഹാരിസ് (കാസര്‍കോഡ്)
ഏഴാം റാങ്ക്- എൻ തസ്ലീം ബാസില്‍ (മലപ്പുറം)
എട്ടാം റാങ്ക്- അക്ഷയ് കെ. മുരളീധരന്‍ (തൃശൂര്‍)
ഒൻപതാം റാങ്ക്- യു മുഹമ്മദ് നിഹാദ് (മലപ്പുറം)
പത്താം റാങ്ക്- എം ആർ അലീന (കോഴിക്കോട്)

Also Read- മൺസൂൺ പിൻവാങ്ങാനിരിക്കെ സെപ്റ്റംബറിൽ റെക്കോർഡ് തിരുത്തി മഴ

ഫാര്‍മസി: ആദ്യ മൂന്ന് റാങ്കുകാർ

ഒന്നാം റാങ്ക്- അക്ഷയ് കെ.മുരളീധരന്‍ (തൃശൂര്‍)
രണ്ടാം റാങ്ക്- ജോയല്‍ ജെയിംസ്(കാസര്‍ഗോഡ്)
മൂന്നാം റാങ്ക്- ആദിത്യ ബൈജു (കൊല്ലം)



ജൂലായ് 16ന് നടന്ന സംസ്ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ സ്‌കോര്‍ സെപ്റ്റംബര്‍ 9ന്പ്രസിദ്ധീകരിച്ചിരുന്നു. എഞ്ചിനീയറിങ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ അവരുടെ രണ്ടാം വര്‍ഷ പ്ലസ് ടു/തത്തുല്യ പരീക്ഷയിലെ നിശ്ചിത വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും നിര്‍ദ്ദേശിച്ചിരുന്നു.
അപ്രകാരം എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ 56,599 വിദ്യാര്‍ത്ഥികളില്‍ 53,236 വിദ്യാര്‍ത്ഥികള്‍ അവരുടെ രണ്ടാം വര്‍ഷ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു.
Published by: Rajesh V
First published: September 24, 2020, 2:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading