എൻട്രൻസ് പരീക്ഷ: 600 രക്ഷിതാക്കൾക്കെതിരേ കേസ്: വിദ്യാർഥികളെ പഴിക്കേണ്ടെന്ന് മുഖ്യമന്ത്രി

മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിലെ വഴുതക്കാട് കോട്ടൺഹിൽ സ്കൂൾ, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പട്ടം സെന്റ് മേരീസ് എന്നിവയ്ക്ക് മുന്നിൽ കൂട്ടംകൂടിയതിന് 600 രക്ഷിതാക്കൾക്കെതിരെയാണ് കേസെടുത്തത്.

News18 Malayalam | news18-malayalam
Updated: July 23, 2020, 11:33 AM IST
എൻട്രൻസ് പരീക്ഷ: 600 രക്ഷിതാക്കൾക്കെതിരേ കേസ്: വിദ്യാർഥികളെ പഴിക്കേണ്ടെന്ന് മുഖ്യമന്ത്രി
പരീക്ഷ കഴിഞ്ഞ് പട്ടം സെന്റ് മേരീസ് സ്കൂളിൽ നിന്ന് കൂട്ടമായി പുറത്തേക്ക് വരുന്നവർ
  • Share this:
തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് സ്കൂളിൽ കേരള എൻട്രൻസ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികളും രക്ഷിതാക്കളും കോവിഡ് പ്രതിരോധം ലംഘിച്ച് കൂട്ടംകൂടിയെന്ന പേരിൽ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി. ഇക്കാര്യത്തിൽ വിദ്യാർഥികളെ കുറ്റപ്പെടുത്താനാവില്ലെന്നും പരീക്ഷ കഴിഞ്ഞിറങ്ങുമ്പോൾ ഇത്തരം കൂടിച്ചേരലിന് സാധ്യതയുണ്ടെന്ന് മുൻകൂട്ടി കണ്ട് വേണ്ട നിയന്ത്രണങ്ങളേർപ്പെടുത്തേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷിതാക്കൾക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പൊലീസാണോ, ആരോഗ്യവകുപ്പാണോ, വിദ്യാഭ്യാസ വകുപ്പാണോ പരീക്ഷാ കേന്ദ്രത്തിൽ വേണ്ട നടപടികൾ സ്വീകരിക്കേണ്ടിരുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, നിയന്ത്രണത്തിന് ബാധ്യതപ്പെട്ടവർ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ അങ്ങനെ കൂട്ടംചേരലുണ്ടായതിലൂടെ രോഗവ്യാപനം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

TRENDING:Mukesh Ambani | മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ വലിയ സമ്പന്നൻ; പിന്തള്ളിയത് വാറൻ ബഫറ്റിനെയും ഇലോൺ മസ്കിനെയും [NEWS]ദാ വന്നു; ദേ പോയി: ബിജെപിയിൽ ചേർന്ന ഫുട്ബോൾ താരം മെഹ്താബ് ഹുസൈൻ മണിക്കൂറുകൾക്കുള്ളിൽ പാർട്ടി വിട്ടു [NEWS]Ramayana Masam 2020| ലാമനും ലസ്മണനും രാമന്റെ ബീടരും; ഇവിടെയല്ലാതെ വേറെയെവിടെയുണ്ട് മാപ്പിളരാമായണം? [NEWS]

മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിലെ വഴുതക്കാട് കോട്ടൺഹിൽ സ്കൂൾ, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പട്ടം സെന്റ് മേരീസ് എന്നിവയ്ക്ക് മുന്നിൽ കൂട്ടംകൂടിയതിന് 600 രക്ഷിതാക്കൾക്കെതിരെയാണ് കേസെടുത്തത്. നടപടി പിൻവലിക്കണമെന്ന് ശശി തരൂർ എം പി ആവശ്യപ്പെട്ടു.
Published by: Rajesh V
First published: July 23, 2020, 11:33 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading