ന്യൂഡൽഹി: ഓരോ മാസവും 200 യൂണിറ്റു വരെ വൈദ്യതി സൗജന്യമാക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. 201 മുതൽ 400 വരെ യൂണിറ്റ് ഉപയോഗിക്കുന്നവരിൽ നിന്ന് പകുതിനിരക്ക് മാത്രമായിരിക്കും ഈടാക്കുക. ബാക്കിയുള്ള അമ്പത് ശതമാനം സബ്സിഡി ആയിരിക്കും. ഡൽഹിയിൽ 2020 ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണ്. ഇതിന് മുന്നോടിയായാണ് ആം ആദ്മി പാർട്ടി സർക്കാരിന്‍റെ തീരുമാനം.
ഓഗസ്റ്റ് ഒന്നുമുതൽ തീരുമാനം പ്രാബല്യത്തിൽ വന്നു. വേനൽക്കാലത്ത് 35 ശതമാനം ഉപഭോക്താക്കൾക്കും ശൈത്യകാലത്ത് 70 ശതമാനം ആളുകൾക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും. ചരിത്രപരമായ തീരുമാനമാണ് ഡൽഹി സർക്കാരിന്‍റേതെന്ന് അരവിന്ദ് കെജരിവാൾ പറഞ്ഞു.
സ്വർണപ്പണയ കാർഷികവായ്പ ലഭിച്ചവരിൽ ഭൂരിഭാഗവും കൃഷിഭൂമി പോലുമില്ലാത്തവർ
ഇതിനിടെ ബി ജെ പി ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിനെതിരെ രംഗത്തെത്തി. സൗജന്യ വൈദ്യുതി ഏർപ്പെടുത്തിയത് എ എ പി സർക്കാരിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രമാണെന്നാണ് ബി ജെ പിയുടെ ആരോപണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aam admi party, Aap, Arvind kejriwal