നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kendra Sahithya Academy Awards | ജോർജ് ഓണക്കൂറിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്ക്കാരം; രഘുനാഥ് പാലേരിക്ക് ബാലസാഹിത്യ പുരസ്ക്കാരം

  Kendra Sahithya Academy Awards | ജോർജ് ഓണക്കൂറിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്ക്കാരം; രഘുനാഥ് പാലേരിക്ക് ബാലസാഹിത്യ പുരസ്ക്കാരം

  ആത്മകഥയായ ‘ഹൃദയരാഗങ്ങൾ’ എന്ന കൃതിയാണ് അദ്ദേഹത്തിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്ക്കാരം നേടിക്കൊടുത്തത്. ബാലസാഹിത്യ പുരസ്‌കാരം രഘുനാഥ് പലേരിക്കും യുവപുരസ്‌കാരം മോബിൻ മോഹനും ലഭിച്ചു

  George_Onakkur

  George_Onakkur

  • Share this:
   ന്യൂഡൽഹി: പ്രശസ്ത എഴുത്തുകാരൻ ജോർജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അർഹനായി. ആത്മകഥയായ ‘ഹൃദയരാഗങ്ങൾ’ എന്ന കൃതിയാണ് അദ്ദേഹത്തിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്ക്കാരം നേടിക്കൊടുത്തത്. ബാലസാഹിത്യ പുരസ്‌കാരം രഘുനാഥ് പലേരിക്കും യുവപുരസ്‌കാരം മോബിൻ മോഹനും ലഭിച്ചു. ‘അവർ മൂവരും ഒരു മഴവില്ലും’ എന്ന കൃതിയ്ക്കാണ് പാലേരിക്ക് പുരസ്‌കാരം ലഭിച്ചത്. ‘ജക്കരാന്ത’ എന്ന നോവലാണ് മോബിൻ മോഹനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

   നോവലിസ്റ്റ്, കഥാകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ജോർജ് ഓണക്കൂർ സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയർമാൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980ലും 2004ലും കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം, 2006ൽ തകഴി അവാർഡ്, 2009ൽ കേശവദേവ് സാഹിത്യ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

   അകലെ ആകാശം, ഇല്ലം, ഉൾക്കടൽ, ഉഴവുചാലുകൾ, എഴുതാപ്പുറങ്ങൾ, കൽത്താമാര, കാമന, സമതലങ്ങൽക്കപ്പുറം, ഹൃദയത്തിൽ ഒരു വാൾ(നോവൽ), നായക സങ്കല്പം മലയാളനോവലിൽ(ഗവേഷണം), ഞാൻ ഒരു കൈയൊപ്പ് മാത്രം, നാട് നീങ്ങുന്ന നേരം, നാലു പൂച്ചക്കുട്ടികൾ, പ്രണയകഥകൾ(ചെറുകഥ), അടരുന്ന ആകാശം, എന്റെ സഞ്ചാരകഥകൾ, ഒലിവുമരങ്ങളുടെ നാട്ടിൽ(യാത്രാവിവരണം) തുടങ്ങിയവയാണ് പ്രധാന കൃതികൾ.

   കൌമുദി വാരികയുടെ ബാലപംക്തിയിലാണ് ആദ്യത്തെ കഥ വന്നത്. അത് പിന്നീട് ‘അകലെ ആകാശം‘ എന്ന നോവലായി. കൌമുദിയുമായുള്ള അടുപ്പം വിദ്യാർഥിരാഷ്ട്രീയത്തിലേക്കെത്തിച്ചുവെങ്കിലും എഴുത്തിന്റെ വഴി തിരിച്ചറിഞ്ഞ് മടങ്ങിവന്നു. മൂവാറ്റുപുഴ നിർമ്മലാ കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും തുടർന്ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ജോലിയും നേടി. കേരളഭാഷാഗംഗ’ യാണ് ആദ്യം പ്രസിദ്ധീകരിച്ച ഗ്രന്ഥം. ‘ഉൾക്കടലി’ന്റെ പ്രസിദ്ധീകരണത്തോടെ നോവൽ രചയിതാക്കളുടെ മുൻപന്തിയിൽ എത്തി. എഴുപതുകളിൽ നടന്ന പ്രൈവറ്റ് കോളേജ് അദ്ധ്യാപകസമരത്തെ ആസ്പദമാക്കി എഴുതിയ നോവലാണ് ‘സമതലങ്ങൾക്കപ്പുറം’. ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള നോവലാണ് ‘പർവ്വതങ്ങളിലെ കാറ്റ്’. കൽത്താമര എന്ന നോവൽ ഓർക്കിഡ് എന്ന പേരിൽ വിവർത്തനം ചെയ്തത് അമേരിക്കയിലെ അറ്റ്ലാന്റാ യൂണിവേഴ്സിറ്റിയിൽ പഠനഗ്രന്ഥം ആണ്.

   Also Read- Kochi Metro | മാർഗം കളി മുതൽ ഫ്യൂഷൻ ഡാൻസ് വരെ; പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി കൊച്ചി മെട്രോ

   കഥ, തിരക്കഥ, സംഭാഷണം എന്നിവയുടെ രചനയിലൂടെ മലയാളചലച്ചിത്രമേഖലയിലും കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ മലയാളസാഹിത്യരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് രഘുനാഥ് പലേരി. മൂന്ന് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഒന്നുമുതൽ പൂജ്യം വരെ (1986), വിസ്മയം(1998), കണ്ണീരിന് മധുരം(റിലീസായില്ല). തൊട്ടപ്പൻ എന്ന ചിത്രത്തിൽ അദ്രുമാൻ എന്ന കഥാപാത്രത്തെയും രഘുനാഥ് പലേരി അവതരിപ്പിച്ചു.
   Published by:Anuraj GR
   First published: