നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു: കുറഞ്ഞ ശമ്പളം 23,000 രൂപ; 2019 ജൂലൈ മുതൽ പ്രാബല്യത്തിന് ശുപാര്‍ശ

  ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു: കുറഞ്ഞ ശമ്പളം 23,000 രൂപ; 2019 ജൂലൈ മുതൽ പ്രാബല്യത്തിന് ശുപാര്‍ശ

  നിലവിൽ കുറഞ്ഞ അടിസ്ഥാന ശമ്പളം 17,000 രൂപയും കൂടിയത് 1.20 ലക്ഷവുമാണ്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം:  സംസ്ഥാന സർക്കാർ നിയോഗിച്ച 11-ാം ശമ്പള പരിഷ്‌കരണ കമ്മിഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയും കൂടിയ അടിസ്ഥാന ശമ്പളം 1,66,800 രൂപയും ആക്കണമെന്നാണ് ശുപാർശ. പുതുക്കിയ ശമ്പളത്തിന് 2019 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കണമെന്നും ശുപാർശയുണ്ട്. നിലവിൽ  കുറഞ്ഞ അടിസ്ഥാന ശമ്പളം 17,000 രൂപയും കൂടിയത് 1.20 ലക്ഷവുമാണ്. 2019 ജൂലൈ 1 മുതല്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.

   പെന്‍ഷന്‍ പ്രായം ഉയര്‍ത്തലിനെ സംബന്ധിച്ച് പരാമര്‍ശമില്ലെങ്കിലും കുറഞ്ഞ പെന്‍ഷന്‍ 11,500 രൂപയും കൂടിയത് 83,400 രൂപയുമാക്കണമെന്നും ശുപാർശയുണ്ട്.വയോധികരെയും കുട്ടികളെയും നോക്കാന്‍ ഒരു വര്‍ഷത്തെ അവധി അനുവദിക്കാം. അവധിക്കാലത്ത് 40 ശതമാനം ശമ്പളം ലഭിക്കും. ഈ വര്‍ഷം വിരമിക്കുന്നവര്‍ക്ക് ഒരു വര്‍ഷംകൂടി നീട്ടിനല്‍കിയാല്‍ സര്‍ക്കാരിനു 5700 കോടി ലാഭിക്കാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

   Also Read ശമ്പളവും പെൻഷനും ഏപ്രിലില്‍ വർധിക്കും; കുടിശ്ശിക മൂന്ന് ഗഡുക്കളായി നൽകും

   എച്ച്ആര്‍എ അടിസ്ഥാന ശമ്പളത്തിന്റെ ശതമാന നിരക്കിലായിരിക്കും. കുറഞ്ഞ എച്ച്ആര്‍എ 1200, കൂടിയത് 10,000. നഗരങ്ങളില്‍ 10 ശതമാനം. ജില്ലാ കേന്ദ്രങ്ങളില്‍ 8 ശതമാനം. മുനിസിപ്പാലിറ്റിയില്‍ 6 ശതമാനം. പഞ്ചായത്ത് 4 ശതമാനം. എച്ച്ആര്‍എ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ സിറ്റി അലവന്‍സ് നിര്‍ത്തലാക്കി. 2019 ജൂലൈ 1 വരെയുള്ള 28 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കും.

   ഫിറ്റ്‌മെന്റ് ബെനിഫിറ്റ് 10 ശതമാനം. തഹസില്‍ദാര്‍ തസ്തിക പ്രിന്‍സിപ്പല്‍ തഹസിദാര്‍ ആയി ഉയര്‍ത്തി. വില്ലേജ് ഓഫിസര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്ക് അധിക അലവന്‍സ്. സേനാവിഭാഗം ജീവനക്കാരുടെ വിവിധ അലവന്‍സുകള്‍ വര്‍ധിപ്പിക്കും. അധിക ഗ്രേഡുകള്‍ അനുവദിക്കും. സ്‌പെഷാലിറ്റി ഡോക്ടര്‍മാര്‍ക്കും സൂപ്പര്‍ സ്‌പെഷാലിറ്റി ഡോക്ടര്‍മാര്‍ക്കും സ്‌പെഷലിസ്റ്റ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും സ്‌പെഷല്‍പേ നൽകാനും ശുപാർശയുണ്ട്.

   ആയുര്‍വേദ, ഹോമിയോ, വെറ്ററിനറി ഡോക്ടര്‍മാര്‍ക്കു സിഎഎസ് പ്രകാരം ഉയര്‍ന്ന ശമ്പള സ്‌കെയില്‍. ആരോഗ്യവകുപ്പിലെ പാരാമെഡിക്കല്‍ ജീവനക്കാരുടെ ശമ്പള സ്‌കെയിലുകള്‍ വര്‍ധിപ്പിച്ചു, ഗ്രേഡുകള്‍ ഏകീകരിച്ചു. കോടതി ജീവനക്കാര്‍ക്ക് അധിക അലവന്‍സുകള്‍. അടുത്ത പരിഷ്‌കരണം കേന്ദ്ര ശമ്പള പരിഷ്‌കരണത്തിനുശേഷം 2026ല്‍ മതിയെന്നാണ് നിര്‍ദേശം.
   Published by:Aneesh Anirudhan
   First published:
   )}