ജമ്മു കാശ്മീര്‍: സംസ്ഥാനത്ത് അതീവജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം

ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാകുന്ന തരത്തിലുള്ള യാതൊരു നടപടികളും അനുവദിക്കില്ല.

news18
Updated: August 5, 2019, 4:34 PM IST
ജമ്മു കാശ്മീര്‍: സംസ്ഥാനത്ത് അതീവജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം
ലോക് നാഥ് ബെഹ്റ
  • News18
  • Last Updated: August 5, 2019, 4:34 PM IST
  • Share this:
തിരുവനന്തപുരം: ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട് ഉടലെടുത്ത പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി.

ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതീവജാഗ്രത പുലര്‍ത്താനാണ് നിർദ്ദേശം.

ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാകുന്ന തരത്തിലുള്ള യാതൊരു നടപടികളും അനുവദിക്കില്ല.

ആർട്ടിക്കിൾ 370 റദ്ദാക്കൽ: സർക്കാർ തീരുമാനത്തിൽ സന്തോഷമെന്ന് അദ്വാനി

വിവിധ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് നടപടി സ്വീകരിക്കാനും അദ്ദേഹം ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

First published: August 5, 2019, 4:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading