• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രതിപക്ഷ ബഹളം: സഭ പിരിഞ്ഞു


Updated: December 7, 2018, 10:16 AM IST
പ്രതിപക്ഷ ബഹളം: സഭ പിരിഞ്ഞു

Updated: December 7, 2018, 10:16 AM IST
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം. തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. നിയമസഭാ കവാടത്തില്‍ സത്യഗ്രഹ സമരത്തിലുള്ള യു ഡി എഫ് എം എല്‍ എമാരുടെ സമരം അവസാനിപ്പിക്കാന്‍ സ്പീക്കറുടെ ഇടപെടല്‍ ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടയിലും ചോദ്യോത്തരവേള തുടര്‍ന്നെങ്കിലും ബഹളം ശക്തമായതോടെ ഇത് റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

ശബരിമല സന്നിധാനത്ത് നിലനില്‍ക്കുന്ന നിരോധനാജ്ഞ പിൻവലിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിയമസഭയ്ക്ക് മുന്നില്‍ പ്രതിപക്ഷ എം എല്‍ എമാരായ വി എസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, പ്രൊഫ.എൻ. ജയരാജ് എന്നിവര്‍ സത്യാഗ്രഹ സമരം ആരംഭിച്ചത്. പ്രശ്നപരിഹാരത്തിന് സ്പീക്കർ മുൻ കൈയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ, ശബരിമലയിൽ നിരോധനാജ്ഞ തുടരണമെന്ന നിലപാടിലാണ് സർക്കാർ.  അതേസമയം ശബരിമല വിഷയത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണന്‍റെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യാദാർഢ്യം പ്രഖ്യാപിച്ച് മഹിളാ മോർച്ച പ്രവർത്തകർ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.

First published: December 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍