• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Assembly Eelction Result | 61,103 വോട്ടിന്റെ റെക്കോർഡ് വിജയവുമായി ശൈലജ ടീച്ചർ

Kerala Assembly Eelction Result | 61,103 വോട്ടിന്റെ റെക്കോർഡ് വിജയവുമായി ശൈലജ ടീച്ചർ

എൽ ഡി എഫിന് ചരിത്ര വിജയം സമ്മാനിച്ച എല്ലാവർക്കും നന്ദിയെന്നും കെ കെ ശൈലജ ടീച്ചർ

കെകെ ശൈലജ ടീച്ചർ

കെകെ ശൈലജ ടീച്ചർ

  • Share this:
    തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് വിജയവുമായി കെകെ ശൈലജ ടീച്ചർ. മട്ടന്നൂർ മണ്ഡലത്തിൽ നിന്ന് 61,103 വോട്ടിനാണ് കെകെ ശൈലജ വിജയിച്ചത്. ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെയാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി വിജയിച്ചത്.

    എൽ ഡി എഫിന് ചരിത്ര വിജയം സമ്മാനിച്ച എല്ലാവർക്കും നന്ദിയെന്നും കെ കെ ശൈലജ ടീച്ചർ പ്രതികരിച്ചു. ഇടത് മുന്നണിക്ക് കേരളത്തിലെ ജനങ്ങൾ നൽകിയത് അഭിമാനകരമായ വിജയമാണ്. കഴിഞ്ഞ അഞ്ചു വർഷക്കാലം ഈ നാട്ടിലെ ജനങ്ങൾക്ക് വേണ്ടി നടത്തിയ വികസന പ്രവർത്തനങ്ങളും പ്രതിസന്ധിഘട്ടങ്ങളിൽ ജനങ്ങൾക്ക് താങ്ങായി നിന്ന ക്ഷേമ പ്രവർത്തനങ്ങളാണ് എൽ ഡി എഫിനെ രണ്ടാമതും അധികാരത്തിൽ എത്തിച്ചതെന്നും കെകെ ശൈലജ ടീച്ചർ പറഞ്ഞു.

    നാൽപ്പത് വർഷത്തിന് ശേഷമാണ് കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുന്നത്. എൽഡിഎഫിന്‌ വീണ്ടും ഭരണം ലഭിക്കുന്നത്‌ കേരള ചരിത്രത്തിലാദ്യമായുമാണ്.
    You may also like:യുഡിഎഫ് യുവതുർക്കികളിൽ പിടിച്ചുനിന്നത് ഷാഫി മാത്രം; വീണവരിൽ കെ എം ഷാജിയും ശബരിനാഥനും അനിൽ അക്കരയും വി.ടി ബൽറാമും

    പ്രതിപക്ഷ ആരോപണങ്ങൾ പ്രതിസന്ധിയിലാക്കിയപ്പോഴും, വികസന നേട്ടങ്ങൾ പ്രചരണ വിഷയമാക്കിയും ക്ഷേമപെൻഷനും ഭക്ഷ്യകിറ്റുകളും കൃത്യമായി വിതരണം ചെയ്തുമാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രതിപക്ഷ ആരോപണങ്ങൾ തള്ളിക്കളഞ്ഞ, കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ എൽഡിഎഫിനൊപ്പം അടിയുറച്ചുനിന്നതും ഭരണത്തുടർച്ചയ്ക്ക് ഇടയാക്കി. യുഡിഎഫ് ആരോപണങ്ങൾ തള്ളിക്കളയുന്ന ചിത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ചതെങ്കിലും, അത് ഊട്ടിയുറപ്പിക്കുന്നതായി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം.

    മന്ത്രി എംഎം മണിയുടേതാണ് ശ്രദ്ധേയമായ മറ്റൊരു വിജയം. 2016ൽ 1109 വോട്ടുകൾക്ക് മാത്രം ജയിച്ച എം എം മണി, അഞ്ചു വർഷത്തിന് ഇപ്പുറം അതിനേക്കാൾ 37000ൽ ഏറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് തകർപ്പൻ വിജയമാണ് ഉടുമ്പുൻചോലയിൽ നേടിയത്. 38305 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം എം മണി വിജയിച്ചത്. യുഡിഎഫിലെ ഇ എം അഗസ്തിയെ മണി ആശാൻ തോൽപ്പിച്ചപ്പോൾ, സംസ്ഥാനത്തെ പൊതുചിത്രത്തിന് വിപരീതമായി എക്സിറ്റ് പോളുകൾക്കും ഉടുമ്പൻചോലയിൽ അടിതെറ്റി. ചില എക്സിറ്റ് പോളുകൾ എം എം മണി തോൽക്കുമെന്നാണ് പ്രവചിച്ചത്. അഞ്ചു വർഷത്തിനിടെ മന്ത്രിയെന്ന നിലയിൽ കൈവരിച്ച ജനപ്രീതി തന്നെയാണ് മണിയാശാന്‍റെ വൻ വിജയത്തിന് സഹായകരമായത്.
    Published by:Naseeba TC
    First published: