HOME » NEWS » Kerala » KERALA ASSEMBLY ELECTION 2021 NOMINATION SUBMISSION TIME ENDS 2138 APPLICATIONS RECEIVED ACROSS THE STATE

Assembly Election 2021 | നാമനിർദേശപത്രിക സമർപ്പണത്തിനുള്ള സമയം അവസാനിച്ചു; സംസ്ഥാനത്താകെ ലഭിച്ചത് 2138 പത്രികകൾ

1922 പുരുഷന്മാരും 215 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും പത്രിക സമർപ്പിച്ചിട്ടുണ്ട്. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും.

News18 Malayalam | news18-malayalam
Updated: March 20, 2021, 6:32 AM IST
Assembly Election 2021 | നാമനിർദേശപത്രിക സമർപ്പണത്തിനുള്ള സമയം അവസാനിച്ചു; സംസ്ഥാനത്താകെ ലഭിച്ചത് 2138 പത്രികകൾ
Assembly Election
  • Share this:
തിരുവനന്തപുരം: നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള സമയം അവസാനിച്ചപ്പോൾ സംസ്ഥാനത്താകെ ലഭിച്ചത് 2138 പത്രികകൾ. മലപ്പുറത്താണ് ഏറ്റവുമധികം പേർ പത്രിക സമർപ്പിച്ചത്. 235 പേരാണ് ഇവിടെ നാമനിർദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. 39 പേർ പത്രിക സമർപ്പിച്ച വയനാടാണ് ഏറ്റവും കുറവ്. 1922 പുരുഷന്മാരും 215 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും പത്രിക സമർപ്പിച്ചിട്ടുണ്ട്. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. തിങ്കളാഴ്ച വൈകിട്ട് മൂന്നു മണി വരെ പത്രികകൾ പിൻവലിക്കാം. ഇനിയുള്ള മണിക്കൂറുകളിൽ വിമതന്മാരുടേയം അപരന്മാരുടേയും പത്രികകൾ പിൻവലിപ്പിക്കാനുള്ള ശ്രമത്തിലാകും മുന്നണി നേതൃത്വങ്ങൾ.

നാമനിര്‍ദേശ പത്രിക ഓണ്‍ലൈനില്‍ തയാറാക്കാനുള്ള സംവിധാനവും ഇത്തവണ ഒരുക്കിയിരുന്നു. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി തയാറാക്കിയ നാമനിര്‍ദേശ പത്രികയുടെ പ്രിന്‍റെടുത്ത് വരണാധികാരിയുടെയോ സഹവരണാധികാരിയുടെയോ മുന്‍പാകെ സമര്‍പ്പിക്കുകയായിരുന്നു വേണ്ടത്.

ഏപ്രില്‍ ആറിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കിയാണ് സംസ്ഥാനത്ത് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബൂത്തുകളുടെ എണ്ണത്തിൽ 89.65% വരെ വർധനവുണ്ടായിട്ടുണ്ട്. ആകെ 40771 പോളിംഗ് ബൂത്തുകളാകും സംസ്ഥാനത്ത് സജ്ജീകരിക്കുക.

Also Read-Assembly Election 2021 | 2,16,510 വ്യാജ വോട്ടര്‍മാർ; 51 മണ്ഡലങ്ങളിലെ വിവരങ്ങള്‍ കൂടി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി രമേശ് ചെന്നിത്തല

കോവിഡ് പരിഗണിച്ച് ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് ഒരുക്കൾ നടത്തുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി പോളിങ് സമയം ഒരുമണിക്കൂർ നീട്ടിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം തുടരും. എല്ലാ പോളിംഗ് ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ തന്നെയായിരിക്കും എന്നും അറിയിച്ചിട്ടുണ്ട്.

Also Read ഏറ്റുമാനൂരും പൂഞ്ഞാറും എൻ.ഡി.എയ്ക്ക് രണ്ടു സ്ഥാനാർഥികൾ; അനുനയ നീക്കവുമായി നേതാക്കൾ

സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികൾക്കും കർശന നിയന്ത്രണങ്ങൾതന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചു പേർ മാത്രം മതിയെന്നാണ് നിർദേശം. മെയ് രണ്ടിനാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ നടക്കുക.



ഇതിനിടെ സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച  വിവരങ്ങള്‍ കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ 14 മണ്ഡലങ്ങളിലെ വിവരങ്ങള്‍ കമ്മീഷന് കൈമാറിയിരുന്നു. 51 മണ്ഡലങ്ങളിലായി 1,63,071 വ്യാജവോട്ടര്‍മാരുടെ വിവരങ്ങളാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ കമ്മീഷന് നല്‍കിയത്. ഇതോടെ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ആകെ വ്യാജവോട്ടര്‍മാരുടെ എണ്ണം 2,16,510 ആയി ഉയര്‍ന്നു. മറ്റു മണ്ഡലങ്ങളിലെ ക്രമക്കേട് കണ്ടെത്തുന്നതിനുള്ള യു.ഡി.എഫ് പ്രവര്‍ത്തകരുടെ ശ്രമം തുടരുകയാണെന്നും ചെന്നിത്തല വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.
Published by: Asha Sulfiker
First published: March 20, 2021, 6:32 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories