• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Assembly Election | കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു: കൃഷ്ണകുമാർ ജി

Kerala Assembly Election | കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു: കൃഷ്ണകുമാർ ജി

വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു.

കൃഷ്ണ കുമാർ ജി

കൃഷ്ണ കുമാർ ജി

  • Share this:
    തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിലെ വിജയത്തിൽ ഇടത് സ്ഥാനാർത്ഥി ആന്റണി രാജുവിനും എൽഡിഎഫിനും അഭിനന്ദനങ്ങൾ അറിയിച്ച് എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ ജി. വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടർമാർ തന്ന സ്നേഹത്തിനും തന്നിലർപ്പിച്ച വിശ്വാസത്തിനും നന്ദിയുണ്ടെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ കൃഷ്ണകുമാർ പറഞ്ഞു.

    തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു കൃഷ്ണകുമാർ. കാലങ്ങളായി യുഡിഎഫിനൊപ്പം നിന്ന തിരുവനന്തപുരം സെൻട്രലിൽ അട്ടിമറി വിജയം നേടിയാണ് ആന്റണി രാജു വിജയം നേടിയത്. മുതിർന്ന കോൺ​ഗ്രസ് നേതാവും കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎയുമായ വിഎസ് ശിവകുമാറിനെ പരാജയപ്പെടുത്തിയാണ് തലസ്ഥാന നഗരിയിൽ ആന്റണി രാജുവിന്റെ വിജയം.

    കൃഷ്ണകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

    നമസ്കാരം... വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടർമാർ എനിക്ക് തന്ന സ്നേഹത്തിനും എന്നിലർപ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവർത്തിച്ച പാർട്ടിപ്രവർത്തകരായ സഹോദരങ്ങൾക്കും ഒരായിരം നന്ദി..ഇലക്ഷൻ സമയത്തു എനിക്ക് വേണ്ട സഹായങ്ങൾ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കൾക്കും നന്ദി.. നിയുക്ത തിരുവനന്തപുരം MLA ശ്രി ആന്റണി രാജുവിനും, ശ്രി പിണറായി വിജയൻ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങൾ. 🙏🌹

    34020 വോട്ടുകളാണ് ആന്റണി രാജു നേടിയത്. ശിവകുമാർ 30724 വോട്ട് നേടിയപ്പോൾ മൂന്നാമനായ കൃഷ്ണകുമാർ 27865 വോട്ടുകൾ സ്വന്തമാക്കി. ചരിത്ര വിജയത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്നും മത്സരിക്കാൻ അവസരം തന്ന എല്‍ഡിഎഫിന് നന്ദിയെന്നും ആന്‍റണി രാജു പ്രതികരിച്ചു.

    കേരളത്തിൽ താമര വിരിയണമെന്നും ബിജെപിയുടെ 10 അംഗങ്ങളെങ്കിലും നിയമസഭയിൽ എത്തണമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പായി കൃഷ്ണകുമാറിന്റെ പ്രതികരണം.
    Published by:Naseeba TC
    First published: