തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പ്രതീക്ഷിച്ച സീറ്റുകളില്‍ ജയിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.'വിജയസാധ്യതയുള്ള സീറ്റുകളില്‍ വലിയ തോതില്‍ ധ്രുവീകരണത്തിനുള്ള നീക്കം നടന്നുവെന്നാണ് ഞങ്ങള്‍ പ്രാഥമികമായി കാണുന്നത്' സുരേന്ദ്രന് പറഞ്ഞു. തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ പ്രകടനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി ശക്തമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
'കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടും അഴിമതിയോടും ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് പോരാട്ടം തുടരും. ഏക സീറ്റ് നഷ്ടമായെങ്കിലും ജനങ്ങളുമായി പ്രതിപക്ഷമായി മുന്നോട്ടു പോകും' സുരേന്ദ്രന് പറഞ്ഞു. അതേസമയം എല്ലാ മണ്ഡലങ്ങളിലും മുസ്ലീം വോട്ടര്‍മാര്‍ക്കിടയില്‍ ധ്രുവീകരണത്തിനുള്ള ശ്രമം നടന്നെന്ന് സുരേന്ദ്രന് ആരോപിച്ചു.
Also Read-'ഈ മഹാ വിജയം കേരളത്തിലെ ജനങ്ങൾക്ക് സമർപിക്കുന്നു': മുഖ്യമന്ത്രി പിണറായി വിജയൻപാലക്കാട് ഇ ശ്രീധരനെ പരാജയപ്പെടുത്തുന്നതിനായി മുസ്ലീം വോട്ടര്‍മാര്‍ യുഡിഎഫിന് വോട്ട് ചെയ്തു. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ പതിനായിരം വോട്ട് അധികം നേടിയെങ്കിലും എഴുന്നൂറ് വോട്ടുകള്‍ക്ക് പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പിലും ഓരോ ജനവിധിയാണ്. ഓരോ തെരഞ്ഞെടുപ്പിലേയും വിജയപരാജയങ്ങള്ക്കനുസരിച്ചല്ല കാര്യങ്ങളെന്നും സുരേന്ദ്രന് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ചതുകൊണ്ട് ഞങ്ങളുന്നയിച്ച വിഷയങ്ങള്‍ അപ്രസക്തമാണെന്ന് വിലയിരുത്താനാവില്ലെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഒ രാജഗോപാലിലൂടെ ബിജെപി തുറന്ന അക്കൗണ്ട് ഇത്തവണ പൂട്ടിച്ചിരിക്കുകയാണ് എല്‍ഡിഎഫ്. കഴിഞ്ഞ തവണ രാജഗോപാലിനോട് തോറ്റ സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി തന്നെയാണ് ഇത്തവണ ബിജെപിയുടെ കേരളത്തിലെ ഏക അക്കൗണ്ട് ക്ലോസ് ചെയ്തത്. ഏറെ നേരം പിന്നില്‍ നിന്നശേഷമാണ് മൂവായിരത്തില്‍ അധികം വോട്ടുകള്‍ക്ക് ശിവന്‍കുട്ടി വിജയം ഉറപ്പിച്ചത്.
Also Read-COVID 19 | സംസ്ഥാനത്ത് ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചുരാവിലെ മുതല്‍ പാലക്കാട് മെട്രോമാന് ശ്രീധരന് ലീഡ് ചെയ്തത് ബിജെപിക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. അവസാന റൗണ്ടിന് തൊട്ടുമുന്പുവരെ വിജയിക്കുമെന്ന പ്രതീതി ശ്രീധരന് ഉയര്‍ത്തിയിരുന്നു. എന്നാല്‍ അവസാനം കാര്യങ്ങള്‍ മാറി മറിഞ്ഞു. മൂവായിരത്തില്‍ അധികം വോട്ടുകള്‍ക്ക് ഷാഫി പറമ്പില്‍ അവസാന നിമിഷം ബിജെപിയുടെ പ്രതീക്ഷ തല്ലിക്കെടുത്തി.
തെരഞ്ഞെടുപ്പിന് മുന്‍പേ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നേമത്ത് വോട്ടെണ്ണല്‍ തുടങ്ങി ആദ്യം മുതല്‍ കുമ്മനം രാജശേഖരന് മുന്നിലായിരുന്നു. എന്നാല്‍ പാലക്കാട് പോലെ അവസാന റൗണ്ടില്‍ വി ശിവന്‍കുട്ടിയുടെ കുതിപ്പ് ബിജെപിയുടെ വിജയം തട്ടിത്തെറിപ്പിച്ചു.
തൃശൂരില്‍ ഇരുമുന്നണികളെയും പിന്നിലാക്കി മുന്നിലെത്തിയ സുരേഷ് ഗോപിയും ബിജെപിക്ക് വലിയ പ്രതീക്ഷ നല്കി. എന്നാല്‍ അവിടെയും അവസാനം എല്‍ഡിഎഫ് വിജയം ഉറപ്പിക്കുകയായിരുന്നു. ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തിയ മഞ്ചേശ്വരത്ത് കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മത്സരിച്ച മഞ്ചേശ്വരത്തും കോന്നിയിലും പരാജയപ്പെട്ടു. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ സുരേന്ദ്രന് കോന്നിയില്‍ മൂന്നാമനായാണ് ഫിനിഷ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.