തിരുവനന്തപുരം: ഒരു മാസത്തോളം നീണ്ട ആകാംക്ഷയ്ക്കൊടുവിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണം. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് കര്‍ശനമായി തുടരുമെന്ന് കേരള പൊലീസ് വൃത്തങ്ങൾ പറയുന്നു. അനാവശ്യമായി വീടിന് പുറത്തിറങ്ങാനോ അടഞ്ഞ സ്ഥലത്ത് കൂട്ടം കൂടാനോ പാടില്ല. ഒരുതരത്തിലുമുള്ള ആഘോഷങ്ങളോ കൂടിച്ചേരലുകളോ അനുവദിക്കില്ല. കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു.
അടുത്ത ഞായര്‍ വരെ ലോക്ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങളാണ്. എന്നാല്‍ ഈ ദിവസങ്ങളില്‍ ദീര്‍ഘദൂര ബസ്, ട്രെയിന്‍, വിമാന സർവീസുകൾക്ക് സംസ്ഥാനത്ത് തടസ്സമുണ്ടാകില്ല. ബാങ്ക് ഇടപാടുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ മാത്രം ആയിരിക്കും. ഇടപാടുകാര്‍ ഇല്ലാതെ 2 വരെ തുടരാം. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ മാത്രമേ തുറക്കാന്‍ അനുവദിക്കൂ. പൊതുഗതാഗതം, ചരക്കുനീക്കം, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ വാഹനയാത്ര, ഓട്ടോ ടാക്‌സി സര്‍വീസ് എന്നിവ അനുവദിക്കുമെന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച വരെ ജനങ്ങള്‍ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ജില്ലാ പോലീസ് മേധാവിമാര്‍ ഉള്‍പ്പെടെയുളള ഫീല്‍ഡ് ഓഫീസര്‍മാര്‍ നാളെ മുതല്‍ പോലീസ് നടപടികള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കും. പ്രശ്നബാധിത പ്രദേശങ്ങളില്‍ ജില്ലാ പോലീസ് മേധാവിമാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്.
പ്രശ്നബാധിത പ്രദേശങ്ങളില്‍ ജില്ലാ പോലീസ് മേധാവിമാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. പ്രധാന സ്ഥലങ്ങളില്‍ പോലീസിന്റെ അര്‍ബന്‍ കമാന്‍ഡോ വിഭാഗത്തിന്റെ സേവനം ലഭ്യമാക്കാന്‍ ഭീകര വിരുദ്ധ സ്‌ക്വാഡ് ഡി.ഐ.ജി ക്ക് നിര്‍ദ്ദേശം നല്‍കി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്റ്റ്, കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ്, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read
'മതവും ആശയവും അല്ല സഹജീവി സ്നേഹവും ജീവനുമാണ് വലുതെന്ന് തിരിച്ചറിയേണ്ടതാണ് കോവിഡ് കാലം': ഷെയിൻ നിഗംഈ നിര്‍ദ്ദേശങ്ങള്‍ക്ക് ചൊവ്വാഴ്ച വരെ പ്രാബല്യമുണ്ടായിരിക്കും. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്ന ഈ നിയന്ത്രണങ്ങളെക്കുറിച്ച് സ്ഥാനാര്‍ത്ഥികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും മറ്റും ബോധവാന്‍മാരാക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിനു ശേഷമുള്ള ആഹ്ലാദ പ്രകടനം ഒഴിവാക്കണം; മുഖ്യമന്ത്രി പിണറായി വിജയന്‍തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിന് ശേഷമുള്ള ആഹ്ലാദ പ്രകടനം ഒഴിവാക്കണമെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിജയിച്ചവര്‍ക്ക് ആഹ്ലാദ പ്രകടനം നടത്താന്‍ ആഗ്രഹമുണ്ടാകും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കുന്നതാണ് സമൂഹത്തോടുള്ള പ്രതിബദ്ധതയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ സര്‍വ്വാത്മനാ പങ്കെടുക്കുന്നതും സഹകരിക്കുന്നതുമാണ് ജനങ്ങളോടുള്ള യഥാര്‍ഥ നന്ദി പ്രകടനം എന്ന് നാം ഓരോരുത്തരും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.