• HOME
  • »
  • NEWS
  • »
  • kerala
  • »
  • KERALA ASSEMBLY ELECTION RESULT FIROZ KUNNAMPARAMBIL LEADS IN THAVANOOR

Kerala Assembly Election Result | തവനൂരിൽ ഫിറോസ് കുന്നംപറമ്പിലിന് ലീഡ്; കോന്നിയിൽ എൽ.ഡി.എഫ് മുന്നേറ്റം

ബാലുശേരിയിൽ ധർമ്മജനും നേരിയ ലീഡുണ്ട്.

ഫിറോസ് കുന്നംപറമ്പിൽ

ഫിറോസ് കുന്നംപറമ്പിൽ

  • Share this:
    തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മന്ത്രി കെ.ടി ജലീൽ മത്സരിക്കുന്ന തവനൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ ലീഡ് ചെയ്യുന്നു. 9.15-ന് പുറത്തുവന്ന ഫല സൂചന അനുസരിച്ച് 363 വോട്ടുകൾക്കാണ് ഫിറോസ് ലീഡ് ചെയ്യുന്നത്. കോന്നിയിൽ രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി കെ യു ജനീഷ് കുമാർ 1228 വോട്ടുകൾക്കു മുന്നിലാണ്. ബാലുശേരിയിൽ ധർമ്മജനും നേരിയ ലീഡുണ്ട്.

    ലീഡ് നില @9 AM

    എറണാകുളം ജില്ല കോതമംഗലം മണ്ഡലം LDF സ്ഥാനാർത്ഥി ആൻ്റണി ജോൺ 1000 വോട്ടിന് ലീഡ്
    കൊട്ടാരക്കരയിൽ ആർ. രശ്മി 256 വോട്ടിന് മുന്നിൽ
    മലമ്പുഴ 3170 എൽ.ഡി.എഫ് ലീഡ്
    ഉടുമ്പൻചോല എംഎം മണി 1200 ' വോട്ടുകൾക്ക് മുന്നിൽ
    കാഞ്ഞിരപ്പള്ളി എൽഡിഎഫ് F 55
    വൈപ്പിനിൽ ലീഡുയർത്തി കെ എൻ ഉണ്ണികൃഷ്ണൻ 558 വോട്ടിന്റെ ലീഡ്.
    കോങ്ങാട് ശാന്തകുമാരി 5101 വോട്ടിന് ലീഡ് ചെയ്യുന്നു.
    തിരുവല്ലയിൽ ഇടത് സ്ഥാനാർഥിക്ക്  1093 വോട്ടിന്റെ ലീഡുണ്ട്.
    കളമശ്ശേരിയിൽ പി രാജീവ് 220 വോട്ടിന് ലീഡ്
    തിരുവമ്പാടിയിൽ യു.ഡി.എഫ് 89 ന് മുന്നിൽ
    തിരുവമ്പാടി - യു.ഡി.എഫ് 114 വോട്ട് ലീഡ്
    പൂഞ്ഞാർ 317 വോട്ടിന് എൽ.ഡി.എഫ് മുന്നിട്ടു നിൽക്കുന്നു.
    കൊയിലാണ്ടി - എൽ.ഡി.എഫ് കാനത്തിൽ ജമീല - 284 ലീഡ്
    ഇടുക്കി റോഷി 1132 ലീഡ്.

    Also Read പിണറായിയുടെ ലീഡ് 500ലേക്ക്; കല്യാശ്ശേരിയിലും മട്ടന്നൂരും പയ്യന്നൂരും എൽ ഡി എഫ് മുന്നേറ്റം

    ഉടുമ്പൻചോലയിൽ എം.എം മണിയുടെ ലീഡ് 1200 കടന്നു. ഉടുമ്പൻചോല മണ്ഡലത്തിലെ പത്ത് പഞ്ചായത്തും എൽഡിഎഫ് ആണ് ഭരിക്കുന്നത്. ഇപ്പോൾ എണ്ണുന്നത് എൽഡിഎഫ് മേധാവിത്വമുള്ള (രാജാക്കാട് രാജകുമാരി ) പഞ്ചായത്തുകളാണ്
    മഞ്ചേശ്വരത്ത് നകെ സുരേന്ദ്രൻ പിന്നിലാണ്. കൊച്ചി മണ്ഡലത്തിൽ കെ.ജെ. മാക്സി ( സി.പി.എം) 110 വോട്ടിന് ലീഡ് ചെയ്യുന്നു.

    വയനാട്  മാനന്തവാടിയിൽ പി.കെ. ജയലക്ഷമി 120 വോട്ടിന് ലീഡ് ചെയ്യുന്നു. തൃത്താലയിൽ എം.ബി രാജേഷ് 71 വോട്ടിന് ലീഡ് ചെയ്യുന്നു. ബേപ്പൂരിൽ  മുഹമ്മദ് റിയാസിനാണ് ലീഡ്.
    പെരുമ്പാവൂർ എൽദോസ് കുന്നപ്പള്ളി 28 വോട്ടിന്റെ ലീഡ്.

    തിരൂരിൽ ഒന്നാം റൗണ്ട് പൂർത്തിയാകുമ്പോൾ യുഡിഎഫ് ലീഡ് ചെയ്യുന്നു. ചവറയിൽ ഷിബു ബേബീ ജോൺ 32 വോട്ടിന് മുന്നിൽ
    പീരു മേട് 1300 വോട്ടുകൾക്ക് സിറിയക്ക് തോമസ് മുന്നിൽ

    ലീഡ് നില എറണാകുളം@9 AM
    അങ്കമാലി: udf
    ആലുവ: udf
    കളമശ്ശേരി: udf
    പറവൂർ: udf
    വൈപ്പിൻ: ldf
    കൊച്ചി: ldf
    തൃപ്പൂണിത്തുറ:udf
    എറണാകുളം: udf
    തൃക്കാക്കര: udf
    കുന്നത്തുനാട്: udf
    പിറവം: udf
    പെരുമ്പാവൂർ : udf
    മൂവാറ്റുപുഴ:udf
    കോതമംഗലം: ldf
    നിലമ്പൂർ മണ്ഡലത്തിൽ ഒരു റൗണ്ട് വോട്ട് എണ്ണൽ പൂർത്തിയായപ്പോൾ LDF സ്വതന്ത്ര സ്ഥാനാർത്ഥി പി.വി അൻവർ 125 വോട്ടുകൾക്ക് UDF സ്ഥാനാർത്ഥി വി.വി.പ്രകാശിനേക്കാൾ മുന്നിലാണ്, വഴിക്കടവ് പഞ്ചായത്തിലെ 20 ബൂത്തുകളാണ് എണ്ണി കഴിഞ്ഞത്.
    Published by:Aneesh Anirudhan
    First published:
    )}