HOME » NEWS » Kerala » KERALA ASSEMBLY ELECTION RESULT KK REMA WINS IN VADAKARA

Kerala Assembly Election Result | വടകരയില്‍ വിജയമുറപ്പിച്ച് കെ.കെ രമ; എണ്ണായിരത്തോളം വോട്ടിന്റെ ലീഡ്

എല്‍ജെഡി സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന്‍ പിന്നിലാണ്.

News18 Malayalam | news18-malayalam
Updated: May 2, 2021, 1:15 PM IST
Kerala Assembly Election Result | വടകരയില്‍ വിജയമുറപ്പിച്ച് കെ.കെ രമ; എണ്ണായിരത്തോളം വോട്ടിന്റെ ലീഡ്
കെ.കെ രമ
  • Share this:
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിന്തുണയിൽ മത്സരിച്ച ആർ.എം.പി സ്ഥാനാർഥി കെ.കെ രമ വിജയത്തിലേക്ക്. എണ്ണായിരത്തോളം വോട്ടിനാണ് രമ ലീഡ് ചെയ്യുന്നത്. എല്‍ജെഡി സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന്‍ പിന്നിലാണ്. 2016-ല്‍ ഒറ്റയ്ക്ക് മത്സരിച്ച് നേടിയ 20504 വോട്ടിന്റെ ആത്മവിശ്വാസത്തിലാണ് ഇത്തവണ കെ.കെ. രമ മത്സര രംഗത്ത് സജീവമായത്.

മണ്ഡലം പിറവിയെടുത്തത് മുതല്‍ സോഷ്യലിസ്റ്റുകളെ മാത്രം നിയസമയഭയിലെത്തിച്ച ഇടതിന്റെ കോട്ടയെന്നായിരുന്നു വടകര അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഒഞ്ചിയമുള്‍പ്പെടെയുള്ള ഇടത് കോട്ടകള്‍ തകര്‍ന്ന് വീണത് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തോടെയും ആര്‍.എം.പിയെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പിറവിയോടെയുമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വടകരയില്‍ നേടിയ മേല്‍ക്കൈ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വലിയ രീതിയില്‍ ഏറ്റില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പോടെ കാര്യങ്ങള്‍ വീണ്ടും മാറി മറിയുകയായിരുന്നു.

Election Result Live | 'ആചാര ലംഘനം' നടത്തി കേരളം; ചരിത്ര വിജയനായി ക്യാപ്റ്റൻ; LDF 94, UDF 44, NDA 2

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ പി.ജയരാജന്റെ സ്ഥാനാർഥിത്വം പുതിയൊരു കൂട്ടുകെട്ടിനു വഴിതുറന്നു. ജയരാജനെ തോൽപ്പിക്കാൻ യുഡിഎഫിന് വോട്ടു ചെയ്യുമെന്ന് ആർഎംപി പ്രഖ്യാപിച്ചു. ആ കൂട്ടുകെട്ട് തദ്ദേശ തിരഞ്ഞെടുപ്പിലും ആവർത്തിക്കാൻ മുൻകൈയെടുത്തത് അന്നു വടകരയങ്കത്തിൽ ജയരാജനെ തോൽപ്പിച്ച കെ.മുരളീധരനായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് – ആർഎംപി സഖ്യം 3 പഞ്ചായത്തുകളിൽ ഭരണം പിടിച്ചു.
Published by: Aneesh Anirudhan
First published: May 2, 2021, 1:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories