Kerala Assembly Election Result | ഇടുക്കിയിൽ ഇടതു സ്ഥാനാർഥി റോഷി അഗസ്റ്റിൻ വിജയത്തിലേക്ക്
Kerala Assembly Election Result | ഇടുക്കിയിൽ ഇടതു സ്ഥാനാർഥി റോഷി അഗസ്റ്റിൻ വിജയത്തിലേക്ക്
കഴിഞ്ഞതവണ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഫ്രാൻസിസ് ജോർജാണ് ഇക്കുറി യു.ഡി.എഫ് സ്ഥാനാർഥി. ഇരുവരും കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോഴും റോഷി അഗസ്റ്റിനായിരുന്നു വിജയം
റോഷി അഗസ്റ്റിൻ
Last Updated :
Share this:
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇടുക്കിയിലെ ഇടതു സ്ഥാനാർഥി റോഷി അഗസ്റ്റിൻ വിജയത്തിലേക്ക്. കഴിഞ്ഞതവണ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഫ്രാൻസിസ് ജോർജാണ് ഇക്കുറി യു.ഡി.എഫ് സ്ഥാനാർഥി. ഇരുവരും കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോഴും റോഷി അഗസ്റ്റിനായിരുന്നു വിജയം.
അതേസമയം പാലാ നിയമസഭാ മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിയായി മത്സരിച്ച കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിക്ക് കനത്ത തിരിച്ചടി. യുഡിഎഫ് സ്ഥാനാർത്ഥി എൻ.സി.കെയുടെ മാണി സി.കാപ്പന്റെ ലീഡ് പതിനായിരം കടന്നു. കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിലുണ്ടായ തരിച്ചടി തന്നെ ഇക്കുറിയും ഉണ്ടാകുമോയെന്ന ആശങ്കയിലാണ് കേരള കോൺഗ്രസ് നേതൃത്വം. അതേസമയം കോട്ടയം ജില്ലയിൽ അഞ്ച് സീറ്റുകളിൽ ലീഡ് നിലനിർത്തി എൽ.ഡി.എഫാണ് മുന്നിൽ.
കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അന്ന് എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായിരുന്ന മാണി.സി കാപ്പൻ അന്ന് യുഡിഎഫിലായിരുന്ന ജോസ്.കെ മാണിയുടെ നേതൃത്വത്തിലുളള കേരളകോൺഗ്രസിന്റെ ജോസ് ടോമിനെ 2247 വോട്ടിന് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. തുടർന്ന് ജോസ് കെ മാണി എൽഡിഎഫിലേക്കും മാണി സി കാപ്പാൻ യുഡിഎഫിലേക്കും ചേക്കേറുകയായിരുന്നു.
തിരുവനന്തപുരത്ത് 9 മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നേറ്റം @12.30
വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത്
തിരുവനന്തപുരത്ത് ആന്റണി രാജു
പാറശാല സി കെ ഹരീന്ദ്രൻ
അരുവിക്കര സ്റ്റീഫൻ
വർക്കല വി ജോയി
കാട്ടാക്കട ഐ ബി സതീഷ്
ആറ്റിങ്ങൽ അംബിക
നെടുമങ്ങാട് ജി.ആർ അനിൽ
കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രൻ
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.