'ജനവിധി മാനിക്കുന്നു; പരാജയത്തെ വെല്ലുവിളിയായി കണ്ട് മുന്നോട്ട് പോകും'; ഉമ്മന്‍ ചാണ്ടി
'ജനവിധി മാനിക്കുന്നു; പരാജയത്തെ വെല്ലുവിളിയായി കണ്ട് മുന്നോട്ട് പോകും'; ഉമ്മന്‍ ചാണ്ടി
തുടര്‍ഭരണം പ്രതീക്ഷിക്കാത്ത ഒരു വിജയമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. തുടര്‍ഭരണത്തിന് വേണ്ടി അടുത്ത അഞ്ചു വര്‍ഷക്കാലം ഇവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്ന് വ്യക്തമായ വിശ്വാസമാണ് യുഡിഎഫിനുള്ളത്
ഉമ്മൻ ചാണ്ടി
Last Updated :
Share this:
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ ജനവിധി മാനിക്കുന്നുവെന്നും പരാജയത്തെ വെല്ലുവിളിയായി കണ്ട് മുന്നോട്ട് പോകുമെന്നും ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ജനവിധി മാനിക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വിധിയാണിത്. തുടര്‍ഭരണം പ്രതീക്ഷിക്കാത്ത ഒരു വിജയമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. തുടര്‍ഭരണത്തിന് വേണ്ടി അടുത്ത അഞ്ചു വര്‍ഷക്കാലം ഇവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്ന് വ്യക്തമായ വിശ്വാസമാണ് യുഡിഎഫിനുള്ളത്. ഇക്കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ അതിന് വിരുദ്ധമായ ജനവിധിയാണ് വന്നത്. ജനാധിപത്യത്തില്‍ ജയവും പരാജയവും സ്വഭാവികമാണ്' ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പരാജയത്തെ വെല്ലുവിളിയോടെ ഏറ്റെടുക്കുകയും പരാജയത്തിന്റെ കാരണങ്ങളെ പരിശോധിച്ച് ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ നടക്കുന്ന ചര്‍ച്ചകളും സാഹചര്യങ്ങളും കണക്കിലെടുത്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയില്‍ 8,504 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ജെയ്ക് സി തോമസിനെ ഉമ്മന്‍ ചാണ്ടി പരാജയപ്പെടുത്തിയത്.
ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി എസ് ഇക്കാര്യം വ്യക്തമാക്കിയത്. 'വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില്‍ ഇടമില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്' - വി എസ് ഫേസ്ബുക്കില്‍ എഴുതി.
അതേസമയം സംസ്ഥാനത്ത് ചരിത്രം കുറിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തുടര്‍ ഭരണം ഉറപ്പാക്കുന്ന ഫലമാണ് പുറത്തുവരുന്നത്. 90ല്‍ ഏറെ സീറ്റുകളില്‍ വിജയിക്കുമെന്ന നിലയിലേക്കാണ് എല്‍ഡിഎഫിന്റെ മുന്നേറ്റം. 40 വര്‍ഷത്തെ ചരിത്രമാണ് എല്‍ ഡി എഫ് തിരുത്തി കുറിക്കുന്നത്. മുന്നണികള്‍ക്ക് മാറി മാറി അവസരം നല്‍കിയിരുന്ന കേരളം ജനത ഇക്കുറി ഇടതിനൊപ്പം തന്നെ നിലയുറപ്പിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.