Kerala Assembly Election Result | ബാലുശേരിയിൽ ധർമ്മജന് ലീഡ്; ആലപ്പുഴയിൽ യു.ഡി.എഫ് ലീഡ് ഹരിപ്പാട് മാത്രം
Kerala Assembly Election Result | ബാലുശേരിയിൽ ധർമ്മജന് ലീഡ്; ആലപ്പുഴയിൽ യു.ഡി.എഫ് ലീഡ് ഹരിപ്പാട് മാത്രം
ആലപ്പുഴ ജില്ലയിൽ രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് മണ്ഡലത്തിൽ മാത്രമാണ് യു.ഡി.എഫിന് ലീഡുള്ളത്.
ധർമജൻ ബോൾഗാട്ടി
Last Updated :
Share this:
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ ബാലുശേരിയിൽ യു.ഡി.എഫ് സ്ഥാനാർഥിയായ ധർമ്മജൻ 86 വോട്ടിന് ലീഡ് ചെയ്യുന്നു.ആലപ്പുഴ ജില്ലയിൽ രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് മണ്ഡലത്തിൽ മാത്രമാണ് യു.ഡി.എഫിന് ലീഡുള്ളത്.
വടക്കാഞ്ചേരി എൽ.ഡി.എഫ് സ്ഥാനാർഥി 423 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. വയനാട് ബത്തേരിയിൽ ഐ.സി ബാലകൃഷ്ണനാണ് മുന്നിൽ. ചടയമംഗലത്ത് 1403 വോട്ടിന് ഇടത് സ്ഥാനാർഥി ചിഞ്ചുറാണി വോട്ടിന് മുന്നിൽ. പുനലൂരിൽ സുപാൽ 158 വോട്ടിന് ലീഡ് ചെയ്യുന്നു.
വടകര കെ കെ രമ 469 വോട്ട് ലീഡ് ചെയ്യുന്നു. പാലക്കാട് ചിറ്റൂരിൽ എൽ.ഡി.എഫിന് 3000 വോട്ടിന് ലീഡ് ചെയ്യുന്നു. വൈപ്പിനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ഉണ്ണികൃഷ്ണന്റെ ലീഡ് 998ആയി. വയനാട് മാനന്തവാടി പി.കെ ജയലക്ഷ്മിയുടെ ലീഡ് കുറഞ്ഞു. ദേവികുളത്ത് രണ്ടാം റൗണ്ട് കഴിഞ്ഞപ്പോൾ എൽഡിഎഫ് 586 വോട്ടുകൾക്ക് മുന്നിൽ.
കൊടുവള്ളിയിൽ ഇടത് സ്വതന്ത്രൻ കാരാട്ട് റസാഖ് 281 വോട്ടിന് മുന്നിലാണ്. കല്യാശ്ശേരിയിൽ എം വിജിൻ 1025 വോട്ടിന് മുന്നിൽ
ഏറ്റുമാനൂർ LDF 1230, മണ്ണാർക്കാട് UDF - 1735 ലീഡ്.
പത്തനംതിട്ട ജില്ലയിൽ ആറൻമുള, അടൂർ, തിരുവല്ല, റാന്നി മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. തൃപ്പൂണിത്തുറ ഒന്നാം റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൽ യുഡിഎഫ് സ്ഥാനാർഥി കെ.ബാബു ലീഡ് ചെയ്യുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.