നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മഞ്ചേശ്വരത്ത് എസ്ഡിപിഐയുടെ പിന്തുണ മുസ്ലീം ലീഗിന്; ലക്ഷ്യം സുരേന്ദ്രനെ പരാജയപ്പെടുത്തുക

  മഞ്ചേശ്വരത്ത് എസ്ഡിപിഐയുടെ പിന്തുണ മുസ്ലീം ലീഗിന്; ലക്ഷ്യം സുരേന്ദ്രനെ പരാജയപ്പെടുത്തുക

  വരും ദിവസങ്ങളിൽ മുസ്ലിം ലീഗിനു വേണ്ടി സജീവമായി പ്രചാരണ രംഗത്ത് ഉണ്ടാകുമെന്നും എസ് ഡി പി ഐ

  • Share this:
   കാസർഗോഡ്: മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്ലിംലീഗിനെ പിന്തുണയ്ക്കാൻ എസ്ഡിപിഐ തീരുമാനം. ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. വരും ദിവസങ്ങളിൽ മുസ്ലിം ലീഗിനു വേണ്ടി സജീവമായി പ്രചാരണ രംഗത്ത് ഉണ്ടാകുമെന്നും എസ് ഡി പി ഐ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് പറഞ്ഞു.

   എന്നാൽ. മഞ്ചേശ്വരത്ത് എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.പി ബാവാഹാജി വ്യക്തമാക്കി. ഒരു വർഗീയ കക്ഷികളുമായും മുസ്ലിംലീഗ് കൂട്ടുകൂടില്ല.

   യു.ഡി.എഫിനെ പിന്തുണയ്ക്കാനുള്ള SDPI തീരുമാനത്തിൽ നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അഭിപ്രായം വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പരസ്യപിന്തുണ വാങ്ങുന്നത് രാജ്യദ്രോഹ നടപടിയെന്നും സുരേന്ദ്രൻ പറഞ്ഞു.

   കേരളം ബി.ജെ.പിക്ക് വളരാവുന്ന മണ്ണല്ല ; നേമത്തെ ബിജെ.പി അക്കൗണ്ട് എൽ.ഡി.എഫ് ക്ലോസ് ചെയ്യും: മുഖ്യമന്ത്രി

   ബിജെപിക്ക് വളരാൻ പറ്റിയ മണ്ണല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെയും ബിജെപിയുടെയും നേതാക്കൾ കേരളത്തെ കുറിച്ച് വ്യാജ ചിത്രം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഉറപ്പായിട്ടും ജയിക്കുമെന്ന് പറയാൻ ബിജെപിക്ക് ഒരു സീറ്റില്ല. കഴിഞ്ഞ തവണ കിട്ടിയ വോട്ടു പോലും ബിജെപിക്ക് ഇത്തവണ കിട്ടില്ല. കോൺഗ്രസ് സഹായിച്ചതുകൊണ്ടാണ് കഴിഞ്ഞ തവണ നേമത്ത് ബിജെപി ജയിച്ചത്. ആ അക്കൗണ്ട് എൽഡിഎഫ് ഇത്തവണ ക്ലോസ് ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

   Also Read-'ക്യാപ്റ്റന്‍' വിളിയിൽ ആശയക്കുഴപ്പം വേണ്ട; ആളുകളുടെ താല്‍പര്യത്തിന് അനുസരിച്ച് പലതും വിളിക്കും: മുഖ്യമന്ത്രി

   ഇടതുപക്ഷം ശക്തമായത് കൊണ്ടാണ് പ്രധാനമന്ത്രി അടക്കം വന്നിട്ടും സംഘപരിവാറിന് ഇവിടെ സ്വാധീനമുറപ്പിക്കാൻ കഴിയാതിരുന്നത്. വികസന കാര്യങ്ങളിൽ ഒപ്പം നിൽക്കാൻ കേന്ദ്ര സർക്കാരിന് ബാധ്യതയുണ്ട്. എന്നാൽ വികസനത്തിന് കേന്ദ്രം തുരങ്കം വെക്കുകയാണ്. അങ്ങനെയുള്ളവർ ഇവിടെ വന്ന് വികസന പ്രസംഗം നടത്തിയാൽ ജനം അത് തിരിച്ചറിയും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തെ മോദി സൊമാലിയയോട് ഉപമിച്ചത് ആരും മറന്നിട്ടുണ്ടാവില്ല. കേരളത്തെ എപ്പോഴും ഇകഴ്ത്തി കാട്ടാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


   അദാനിയുമായി പുതിയ കരാറുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തെ മുഖ്യമന്ത്രി പരിഹസിച്ചു തള്ളി.  പുതിയ കരാറുണ്ടെങ്കില്‍ പുറത്തുവിടട്ടേയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് പച്ചക്കള്ളം പറയുകയാണ്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനവുമായാണ് കെ.എസ്.ഇ.ബിക്ക് കരാര്‍. അദാനിയുമായി കരാറില്ലെന്ന് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ തന്നെ വ്യക്തമാക്കിയതാണ്. സോളാർ എനർജി കോർപറേഷൻ എന്ന കേന്ദ്ര സർക്കാർ സ്ഥാപനവുമായാണ് കെ എസ് ഇ ബി കരാർ ഒപ്പിട്ടത്. അവർ എവിടെ നിന്ന് വൈദ്യുതി വാങ്ങുന്നു എന്ന് കെ എസ് ഇ ബിക്ക് നോക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
   Published by:Naseeba TC
   First published:
   )}