പതിന്നാലാം നിമയസഭയിലേക്ക് അഞ്ച് പുതുമുഖങ്ങൾ കൂടി എത്തിയതോടെ സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 916 ആയി. 1957ലെ ആദ്യ സഭ മുതൽ ഇതുവരെയുള്ള കണക്കാണിത്. ഇതിൽ നാമനിർദേശം ചെയ്യപ്പെട്ട ഒമ്പത് ആംഗ്ലോ ഇന്ത്യൻ അംഗങ്ങളും ഉൾപ്പെടും.
1961ൽ ഇലക്ഷൻ ട്രൈബ്യൂണൽ അയോഗ്യനാക്കിയ പി കുഞ്ഞിരാമനും ഉൾപ്പടെയാണ് അംഗങ്ങളുടെ എണ്ണം 916 ആകുന്നത്. എതിർ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചതോടെയാണ് 1960ലെ രണ്ടാം നിയമസഭയിലെ പ്രതിനിധിയായിരുന്ന പി. കുഞ്ഞിരാമന് അംഗത്വം നഷ്ടമാകുന്നത്.
കേരള നിമയസഭയുടെ ചരിത്രത്തിൽ കോടതി വിധിയിലൂടെ അംഗത്വം ലഭിച്ച ഒരാളും അംഗമായിട്ടുണ്ട്. 1991ലെ ഒമ്പതാം നിയമസഭയിലാണ് കോടതി വിധിയിലൂടെ ജോർജ് മസ്ക്രീൻ അംഗമായത്. 1965ലെ തെരഞ്ഞെടുപ്പിൽ ജയിച്ചിട്ടും സഭാംഗങ്ങളാകാൻ അവസരം ലഭിക്കാതെ പോയ 32 പേരും ഈ പട്ടികയിലുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.