പതിനഞ്ചാം
കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഏപ്രിൽ ആറിന് സംസ്ഥാനത്ത് നടക്കുന്നത്. പതിനാലാം നിയമസഭയ്ക്കായി 2016 മേയ് 16നു നടന്ന തെരഞ്ഞെടുപ്പിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ് അധികാരത്തിലെത്തിയത്. 91 സീറ്റുകളുമായായിരുന്നു ഇടതുമുന്നണി അധികാരത്തിലെത്തിയത്. യുഡിഎഫിന് 47 സീറ്റുകൾ ലഭിച്ചപ്പോൾ ബി.ജെ.പി സംസ്ഥാനത്ത് ആദ്യമായി ഒരു പ്രതിനിധിയെ നിയമസഭയിലെത്തിച്ചു. സ്വതന്ത്രനായി മത്സരിച്ച പി.സി.ജോർജും പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ നിന്നും ജയിച്ചു.
സംസ്ഥാനത്ത് 14 നിയമസഭാ
തെരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ടെങ്കിലും 13 നിയമസഭകൾ മാത്രമേ നിലവിൽ വന്നിട്ടുള്ളൂ. 1965ലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് മാർച്ച് 17നു നിയമസഭ രൂപീകരിച്ചെങ്കിലും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനെ തുടർന്ന് 24നു പിരിച്ചുവിട്ടു.
Also Read
തമിഴ്നാട്ടിലും പുതുച്ചേരിയിലും ഏപ്രിൽ ആറിന് വോട്ടെടുപ്പ്, ബംഗാളിൽ തെരഞ്ഞെടുപ്പ് എട്ട് ഘട്ടമായിപതിനാലാം നിയമസഭയുടെ കാലത്ത് ഏഴ് എംഎൽഎ മാർ മരിച്ചു. കെ.എം മാണി (പാലാ),പി.ബി.അബ്ദുൽ റസാഖ്(കാസർകോട്), കെ.കെ രാമചന്ദ്രൻ നായർ (ചെങ്ങന്നൂർ), തോമസ് ചാണ്ടി (കുട്ടനാട്), വിജയൻപിള്ള (ചവറ), സി.എഫ്. തോമസ് (ചങ്ങനാശേരി), കെ.വി വിജയദാസ് (കോങ്ങാട്) എന്നീ അംഗങ്ങൾ മരിച്ചു. ഇടതു മുന്നണിയുടെ ഭാഗമായിരുന്ന എൻസിപി പാലാ സീറ്റ് യു.ഡി.എഫിൽ നിന്നും പിടിച്ചെടുത്തു. മാണി സി.കാപ്പനാണ് പാലായിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ കാപ്പൻ ഇപ്പോൾ യു.ഡി.എഫിലും ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഒപ്പമായിരുന്ന കേരള കോൺഗ്രസ് എം എൽ.ഡി.എഫിലുമാണ്.
Also Read
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന്കാസർകോട്ട് നടന്ന ഉപതെരഞ്ഞെടുപ്പിൽ ലീഗിലെ എം.സി. കമറുദ്ദീനും ചെങ്ങന്നൂരിൽ സിപിഎമ്മിലെ സജി ചെറിയാനും വിജയിച്ചു. അതേസമയം ചവറ, ചങ്ങനാശേരി, കുട്ടനാട്, കോങ്ങാട് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പു നടന്നില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച എം.എൽ.എമാർ വിജയിച്ചതിനത്തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കോന്നി (കെ.യു.ജനീഷ് കുമാർ-സി.പി.എം) , വട്ടിയൂർക്കാവ് (വി.കെ.പ്രശാന്ത്- സിപിഎം) സീറ്റുകൾ യു.ഡി.എഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. അതേസമയം അരൂരിൽ സി.പി.എം സിറ്റിംഗ് സീറ്റ് കോൺഗ്രസ് (ഷാനിമോൾ ഉസ്മാൻ) വിജയിച്ചു. എറണാകുളം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ടി.ജെ.വിനോദ് വിജയിച്ചു.
സംസ്ഥാനത്ത് രൂപീകരിക്കപ്പെട്ട 22 മന്ത്രിസഭകളിൽ 5 വർഷം തികച്ചത് ആറെണ്ണം മാത്രമാണ്. ഏറ്റവും കൂടുതൽ കാലം ഭരിച്ചത് അച്യുതമേനോൻ മന്ത്രിസഭയാണ്. 2364 ദിവസം (6 വർഷം 5 മാസം 21 ദിവസം). അടിയന്തരാവസ്ഥക്കാലത്ത് കാലാവധി നീട്ടിക്കൊടുത്തതാണ് ഇതിനു കാരണം. ഉമ്മൻ ചാണ്ടി മന്ത്രിസഭ (2011–16) രണ്ടാം സ്ഥാനത്തെത്തി – 1834 ദിവസം (5 വർഷം 7 ദിവസം). 2011 മേയ് 18നു സത്യപ്രതിജ്ഞ ചെയ്ത ഉമ്മൻ ചാണ്ടി മന്ത്രിസഭ 1829 ദിവസം പിന്നിട്ട് 2016 മേയ് 20നു രാജിവച്ചെങ്കിലും മേയ് 25 വരെ കാവൽ മന്ത്രിസഭയായി തുടർന്നു. അച്യുതാനന്ദൻ മന്ത്രിസഭ 1826 ദിവസമാണ് അധികാരത്തിലിരുന്നത്.
കേരളത്തിൽ മെയ് രണ്ടിന് ഒരു ഘട്ടമായാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് മൂന്നിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 20, സൂഷ്മ പരിശോധന മാർച്ച് 22 ന് നടക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറം പാർലമെന്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും നടക്കും. കേരളത്തെ കൂടാതെ പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.