• HOME
  • »
  • NEWS
  • »
  • kerala
  • »
  • KERALA ASSEMBLY SCUFFLE CASE VERDICT WILL BE SOON SS TV

Kerala Assembly | നിയമസഭയിലെ കയ്യാങ്കളി കേസ്: വാദം പൂർത്തിയായി; ഇനി വിധി

മന്ത്രിമാരായ ഇപി ജയരാജൻ കെ ടി ജലീൽ എന്നിവർക്ക് പുറമേ കെ അജിത്ത്, കെ.കുഞ്ഞുമുഹമ്മദ്, സി കെ സദാശിവൻ, വി ശിവൻകുട്ടി എന്നിവരാണ് പ്രതികൾ

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
കൊച്ചി: നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കണം എന്ന സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി വിധി പറയാൻ മാറ്റി. കേസിന്റെ വാദം പൂർത്തിയായി. കേസ് പിൻവലിക്കുന്നതിനുള്ള അപേക്ഷ നിരസിച്ച തിരുവനന്തപുരം സിജെഎം കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയിൽ എത്തിയത്.

നിയമസഭയ്ക്കകത്തു നടന്ന സംഭവം ആയതിനാൽ എംഎൽഎമാർക്ക് ജനപ്രതിനിധികളുടെ പരിരക്ഷ ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രധാനവാദം. സ്പീക്കറുടെ അനുമതി ഇല്ലാതെയാണ് പോലീസ് കേസെടുത്തത് എന്നും സർക്കാർ വാദിക്കുന്നു. കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കത്തെ എതിർത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. സഭ നടപടിക്രമങ്ങൾക്ക് മാത്രമാണ് പരിരക്ഷയെന്നും സഭയ്ക്കകത്ത് അക്രമം നടത്തിയതിന് പരിരക്ഷ ലഭിക്കില്ലെന്നും ആണ് ചെന്നിത്തലയുടെ പ്രധാനവാദം.

Also Read  വീൽചെയറിൽ ഇരുന്നും വോട്ട് ചോദിക്കാം; കാലൊടിഞ്ഞ് വിശ്രമത്തിലാണെങ്കിലും തിരക്കിലാണ് രമ്യ ഹരിദാസ് MP

നേരത്തെ കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തിരുവനന്തപുരം സിജെഎം കോടതി തള്ളിയിരുന്നു. പൊതുമുതല്‍ നശിപപ്പിക്കപ്പെട്ട കേസ് എഴുതിത്തള്ളാനാകില്ലെന്ന് ഹർജി തള്ളി കോടതി വ്യക്തമാക്കിയതാണ്. മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എന്നിവരുള്‍പ്പെട്ട കേസിലെ വിധി സർക്കാരിന് തിരിച്ചടിയായതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
അഴിമതി ആരോപണം നേരിടവേ കെഎം മാണി ബജറ്റ് അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് 2015 മാര്‍ച്ച് 13 നായിരുന്നു അന്നത്തെ പ്രതിപക്ഷമായ എൽഡിഎഫ് നിയമസഭയിൽ അക്രമം അഴിച്ചുവിട്ടത്.

സ്പീക്കറുടെ ചേംബറില്‍ കയറി കസേര ഉള്‍പ്പെടെ മറിച്ചിടുകയും കമ്പ്യൂട്ടർ അടക്കം നിരവധി ഉപകരണങ്ങൾ തല്ലി തകർക്കുകയുമായിരുന്നു. നിയമസഭ സെക്രട്ടറിയുടെ പരാതിയിൽ മേൽ കണ്ടോൺമെൻറ് പോലീസ് 6 എംഎൽഎമാരെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. നിലവിലെ മന്ത്രിമാരായ ഇപി ജയരാജൻ കെ ടി ജലീൽ എന്നിവർക്ക് പുറമേ കെ അജിത്ത്, കെ.കുഞ്ഞുമുഹമ്മദ്, സി കെ സദാശിവൻ, വി ശിവൻകുട്ടി എന്നിവരാണ് പ്രതികൾ.

ഇതിനിടയിൽ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വി.ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകി. പിന്നാലെ സർക്കാർ കേസ് പിൻവലിക്കാൻ തീരുമാനിച്ചു എന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ തിരുവനന്തപുരം സിജെഎം കോടതി അറിയിക്കുകയായിരുന്നു. എന്നാൽ പ്രതിപക്ഷനേതാവ് അടക്കമുള്ളവർ തടസ്സ ഹർജി നൽകിയിരുന്നു. സർക്കാരിന്റെയും പ്രതിപക്ഷത്തെയും വാദം പൂർത്തിയായതിനെ തുടർന്നാണ് കോടതി നിർണായക വിധി പ്രസ്താവിച്ചത്.

പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസ് എഴുതിത്തള്ളാനാകില്ലെന്നാണ് തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കിയത്. പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന പ്രതിപക്ഷനേതാവ് സർക്കാർ നീക്കത്തിനെതിരെ ഹൈക്കോടതിയിലും കക്ഷി ചേർന്നിട്ടുണ്ട്.
Published by:user_49
First published:
)}