Kerala Assembly | നിയമസഭാ സമ്മേളനം 27ന് ചേരില്ല; നാളത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനം

മന്ത്രിസഭായോഗം സഭാസമ്മേളനം റദ്ദാക്കാനുള്ള ശുപാർശ ഗവർണറെ അറിയിക്കും. വെള്ളിയാഴ്ച ഓൺലൈൻ വഴിയാകും സർവകക്ഷി യോഗം ചേരുന്നത്. കോവിഡ് പ്രതിരോധത്തിനായി ചേരുന്ന രണ്ടാമത്തെ സർവകക്ഷിയോഗമാണിത്.

News18 Malayalam | news18
Updated: July 22, 2020, 12:52 PM IST
Kerala Assembly | നിയമസഭാ സമ്മേളനം 27ന് ചേരില്ല; നാളത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനം
കേരള നിയമസഭ
  • News18
  • Last Updated: July 22, 2020, 12:52 PM IST
  • Share this:
തിരുവനന്തപുരം: തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാസമ്മേളനം മാറ്റി. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. എന്നാൽ, അവിശ്വാസപ്രമേയ നോട്ടീസിൽ നിന്ന് രക്ഷപ്പെടാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായാണ് പ്രതിപക്ഷം ഇതിനെ കാണുന്നത്.

മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം വെള്ളിയാഴ്ച നടക്കും.സംസ്ഥാനത്ത് കോവിഡ് പടർന്നു തുടങ്ങിയതോടെയാണ് ബജറ്റ് സമ്മേളനം പാതിവഴിയിൽ നിർത്തി സഭ മാർച്ച് 13ന് പിരിഞ്ഞത്. ബജറ്റിന്റെ ഭാഗമായുള്ള ധനബിൽ പാസാക്കാതെയായിരുന്നു അന്ന് സഭ പിരിഞ്ഞത്.

You may also like:തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; നിയമസഭാ സമ്മേളനം മാറ്റിവയ്‌ക്കാൻ സാധ്യത [NEWS]മക്കളുടെ മുമ്പിൽ വെച്ച് വെടിയേറ്റ മാധ്യമപ്രവർത്തകൻ മരിച്ചു; 9 പേർ അറസ്റ്റിൽ [NEWS] വിദേശകാര്യമന്ത്രാലയത്തെ അറിയിക്കാതെ നയതന്ത്ര പ്രതിനിധികൾക്ക് സുരക്ഷ [NEWS]

ജൂലൈ 31നു മുമ്പ് ധനബിൽ പാസാക്കണം. അതിനുവേണ്ടിയാണ് ഏകദിന സഭാസമ്മേളനം ചേരാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ, തലസ്ഥാനത്ത് ഉൾപ്പെടെ കോവിഡ് പടരുന്ന സാഹചര്യത്തിൽ  സഭ ചേരുന്നത്  ഗുണകരമാകില്ല എന്നാണ് സർക്കാർ നിലപാട്.

എം.എൽ.എമാരിൽ പലരും വരേണ്ടത് ഹോട്ട് സ്പോടുകളിൽ നിന്നാണ്. 65 വയസ് കഴിഞ്ഞവരും നിരവധിയാണ്. ഇവയാണ് സഭാസമ്മേളനം റദ്ദാക്കാൻ സർക്കാർ നിരത്തുന്ന ന്യായവാദങ്ങൾ.സർക്കാരിനെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയ നോട്ടീസും ഇതോടെ റദ്ദാകും.

അവിശ്വാസപ്രമേയത്തിൽ നിന്ന് ഒളിച്ചോടാനാണ് കോവിഡിന്റെ പേരിലുള്ള ഈ തന്ത്രമെന്ന് പ്രതിപക്ഷം പറയുന്നു. ഇതിലെ അമർഷം പ്രതിപക്ഷനേതാവ്സ്പീക്കറെ അറിയിച്ചു കഴിഞ്ഞു. ധനകാര്യബിൽ പാസാക്കാനുള്ള കാലാവധി രണ്ടുമാസം വൈകിപ്പിക്കാനുള്ള  ഓർഡിനൻസും നാളത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും.

മന്ത്രിസഭായോഗം സഭാസമ്മേളനം റദ്ദാക്കാനുള്ള ശുപാർശ ഗവർണറെ അറിയിക്കും. വെള്ളിയാഴ്ച ഓൺലൈൻ വഴിയാകും സർവകക്ഷി യോഗം ചേരുന്നത്. കോവിഡ് പ്രതിരോധത്തിനായി ചേരുന്ന രണ്ടാമത്തെ സർവകക്ഷിയോഗമാണിത്.
Published by: Joys Joy
First published: July 22, 2020, 12:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading