• HOME
 • »
 • NEWS
 • »
 • kerala
 • »
 • KERALA ASSEMBLY TO PASS RESOLUTION INFAVOUR OF LAKSHADWEEP

ലക്ഷദ്വീപിന് ഐക്യദാർഢ്യം: നിയമസഭയിൽ പ്രമേയം ഇന്ന്

ലക്ഷദ്വീപിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതാകും പ്രമേയം.

niyamasabha

niyamasabha

 • Share this:
  തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടും കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കുന്ന പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കിയിട്ടുണ്ട്. ലക്ഷദ്വീപിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതാകും പ്രമേയം. അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്നും ലക്ഷദ്വീപുകാരുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും ചട്ടം 118 പ്രകാരം അവതരണാനുമതി നൽകിയിട്ടുള്ള പ്രമേയത്തിലൂടെ കേരളം ആവശ്യപ്പെടും.

  ജീവനക്കാരുടെ എണ്ണം കുറവായിതനാൽ  ജൂൺ 7 വരെ ചോദ്യോത്തരവേള ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ പ്രമേയാവതരണം തന്നെയാകും നിയമസഭയുടെ ആദ്യ നടപടി. പ്രമേയം പാസാക്കിയ ശേഷം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച. മുൻ മന്ത്രിയും സിപിഎം വിപ്പുമായ കെ.കെ.ശൈലജയാണു നന്ദിപ്രമേയം അവതരിപ്പിക്കുക. തുടർന്നു വിവിധ കക്ഷിനേതാക്കൾ സംസാരിക്കും. 3 ദിവസത്തേക്കാണു പ്രമേയത്തിന്മേലുള്ള ചർച്ച.

  Also Read ആറുദിവസത്തിനിടെ ഒരു കുടുംബത്തിലെ മൂന്നുപേർ കോവിഡ് ബാധിച്ച് മരിച്ചു

  നാളെ മുതൽ ഉപക്ഷേപവും ശ്രദ്ധക്ഷണിക്കലും ഉണ്ടാകും. ദേവികുളം എംഎൽഎ എ.രാജയുടെ സത്യപ്രതിജ്ഞയിൽ പിഴവുണ്ടെന്ന പരാതി സംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് പരിശോധിച്ചുവരികയാണ്. തമിഴിൽ നടത്തിയ സത്യപ്രതിജ്ഞയിൽ ദൈവനാമമെന്നോ സഗൗരവമെന്നോ ഉൾപ്പെടാത്തതാണു പിഴവ്. ഇക്കാര്യത്തിൽ നിയമവകുപ്പ് അറിയിക്കുന്നതനുസരിച്ചാകും നടപടി. ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നാളെ നടക്കും. നാലിനാണ് ബജറ്റ്.

  Also Read കോവിഡ് മരണം: സംസ്ഥാനത്ത് അനാഥരായത് 42 കുട്ടികൾ; മാതാപിതാക്കളിൽ ഒരാളെ നഷ്ടമായത് 980 കുട്ടികൾക്ക്

  ടിപിയുടെ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ; പുതിയ അംഗമായതിനാല്‍ കെ കെ രമയ്‌ക്കെതിരെ നടപടിയില്ല

  തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത കെ കെ രമയ്‌ക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് സ്പീക്കറുടെ തീരുമാനം. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ ചട്ടലംഘനമാണെങ്കിലും പുതിയ അംഗമായതിനാല്‍ നടപടിയെടുക്കേണ്ടതില്ലെന്നാണ് തീരുമാനം.

  നിയനസഭയില്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തപ്പോഴാണ് കെ കെ രമ ടിപിയുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ചത്. എന്നാല്‍ ഇത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് പരാതി ലഭിച്ചിരുന്നു. എന്നാല്‍ പുതിയ അംഗമായതിനാല്‍ ചട്ടങ്ങളെക്കുറിച്ച് ധാരണയുണ്ടാകില്ലെന്ന് വിലയിരുത്തി നടപടികള്‍ വേണ്ടന്നാണ് സ്പീക്കറുടെ ഓഫീസിന്റെ തീരുമാനം.

  പ്രോ ടൈം സ്പീക്കര്‍ അഡ്വ. പിടിഎ റഹീം മുമ്പാകെ സഗൗരവ പ്രതിജ്ഞയാണ് കെകെ രമ എടുത്തത്. കൊലപാതക രാഷ്ട്രീയത്തിനെതിരെ സന്ദേശം നല്‍കാനാണ് ടി പിയുടെ ബാഡ്ജ് ധരിച്ചു വന്നതെന്ന് സത്യപ്രതിജ്ഞാ ദിവസം കെ കെ രമ പറഞ്ഞിരുന്നു. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനമെന്നും കെ കെ രമ അറിയിച്ചിരുന്നു.

  Also Read-ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള മുഖ്യമന്ത്രിയുടെ സന്ദേശം അധ്യാപകര്‍ നേരിട്ട് വീട്ടിലെത്തിക്കേണ്ട; വിദ്യാഭ്യാസ മന്ത്രി

  ''എന്റെ വസ്ത്രത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ ആ ബാഡ്ജ് ധരിച്ചെത്തിയത്. സ്പീക്കറുടെ കസേര മറിച്ചിട്ട് ചവിട്ടി തെറിപ്പിച്ചത് സത്യപ്രതിജ്ഞാ ചട്ടത്തില്‍ ഉള്‍പ്പെട്ടതായിരുന്നോ. അല്ലെന്നാണ് എന്റെ അറിവ്. ഇതിലും വലിയത് പ്രതീക്ഷിച്ചതാണെന്നും ആദ്യം മുതല്‍ക്ക് തന്നെ എന്റെ പുറകെ തന്നെയാണ് ഇവര്‍'' കെ കെ രമ മാതൃഭൂമിയോട് പറഞ്ഞിരുന്നു. ചട്ടലംഘനമൊന്നുമില്ല, എല്ലാം പരിശോധിച്ച് തന്നെയാണ് ഞങ്ങളും അങ്ങനെ ചെയ്തതതെന്നും കെ കെ രമ വ്യക്തമാക്കിയിരുന്നു.

  യുഡിഎഫ് പിന്തുണയോടെയാണ് വടകരയില്‍ നിന്ന് ആര്‍ എംപി സ്ഥാനാര്‍ഥിയായി മത്സരിച്ച കെ കെ ഇത്തവണ വിജയിച്ച് കയറിയത്. സംസ്ഥാനത്താകെ തരംഗം തീര്‍ത്തിട്ടും വടകര നഷ്ടപ്പെട്ടത് ഇടതുമുന്നണിക്ക് വലിയ ക്ഷീണമായിരുന്നു. ടി പി ചന്ദ്രശേഖരന്റെ ഫോട്ടോ പതിച്ച ബാഡ്ജ് ധരിച്ച് കെ കെ രമ സത്യപ്രതിജ്ഞ ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു.  Published by:Aneesh Anirudhan
  First published:
  )}