ഓർത്തഡോക്സ് - യാക്കോബായ തർക്കം: സെമിത്തേരി ബിൽ നിയമസഭ ഐകകണ്ഠ്യേന പാസാക്കി
ഓർത്തഡോക്സ്–യാക്കോബായ സഭാ വിശ്വാസത്തിൽ നിന്നു മാറി ഇതര ക്രൈസ്തവ വിഭാഗത്തിലോ മറ്റു മതങ്ങളിലോ ചേർന്നവർ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല എന്ന ഭേദഗതിയോടെയാണ് ബിൽ പാസാക്കിയത്.

നിയമസഭ
- News18 Malayalam
- Last Updated: February 12, 2020, 8:47 AM IST
തിരുവനന്തപുരം: ഓർത്തഡോക്സ് - യാക്കോബായ തർക്കം പരിഹരിക്കാൻ സർക്കാർ കൊണ്ടുവന്ന മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് അനുമതി നൽകുന്ന ബിൽ നിയമസഭ പാസാക്കി. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ അംഗീകരിക്കപ്പെട്ടതോടെ ഐകകണ്ഠ്യേന ആണ് ബിൽ പാസാക്കിയത്. യാക്കോബായ- ഓർത്തഡോക്സ് സഭാ തർക്കത്തെ തുടർന്നു പല പള്ളികളിലും മൃതദേഹം സംസ്കരിക്കാൻ സാധിക്കാത്ത പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞ മാസം കൊണ്ടുവന്ന ഓർഡിനൻസിനു പകരമാണ് ബിൽ.
ഓർത്തഡോക്സ്–യാക്കോബായ സഭാ വിശ്വാസത്തിൽ നിന്നു മാറി ഇതര ക്രൈസ്തവ വിഭാഗത്തിലോ മറ്റു മതങ്ങളിലോ ചേർന്നവർ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല എന്ന ഭേദഗതിയോടെയാണ് ബിൽ പാസാക്കിയത്. യാക്കോബായ- ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കാനായി കഴിഞ്ഞ ദിവസം സഭയിൽ അവതരിപ്പിച്ച ബില്ലിലെ അവ്യക്തതകൾ മറ്റ് സഭകളിലും പ്രശ്നങ്ങളുണ്ടാക്കുമെന്ന് പ്രതിപക്ഷവും കത്തോലിക്കാ സഭയും ചൂണ്ടിക്കാട്ടിയിരുന്നു. Also Read- പൂട്ടിയ കാറിൽ ഉപേക്ഷിച്ച നിലയില് കണ്ടെത്തിയ വീട്ടമ്മ മരിച്ചു
2020ലെ കേരള ക്രിസ്ത്യൻ സെമിത്തേരികൾ (ശവം അടക്കം ചെയ്യുന്നതിനുള്ള അവകാശം) ബിൽ എന്നതിനു പകരം 2020ലെ കേരള ക്രിസ്ത്യൻ (മലങ്കര ഓർത്തഡോക്സ്–യാക്കോബായ) സെമിത്തേരികളിൽ മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള അവകാശം ബിൽ എന്ന് പേരുമാറ്റി. ക്രിസ്ത്യാനി എന്നതിന്റെ വിശദീകരണത്തിൽ 'ജ്ഞാനസ്നാനം' എന്നതു 'സ്നാനം' എന്നാക്കി മാറ്റി. ശവം എന്ന വാക്ക് അപമര്യാദയാണെന്ന പ്രതിപക്ഷ വാദത്തെത്തുടർന്ന് 'മൃതദേഹം' എന്ന് ഭേദഗതി ചെയ്തു. സെമിത്തേരി എന്ന വാക്കിന്റെ വിശദീകരണത്തിൽ 'മൃതദേഹം ജഡമായോ സംസ്കാരപ്രക്രിയയിലൂടെ ചാരമായി മാറ്റിയിട്ടുള്ളതോ ആയിരുന്നാലും' എന്ന വാചകവും ഒഴിവാക്കി.
ഇരുസഭകളുടെയും വിശ്വാസപ്രകാരം മൃതദേഹം ദഹിപ്പിക്കാറില്ലെന്ന് പ്രതിപക്ഷം കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. സംസ്കാരം തടയുന്നവർക്ക് ഒരു വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എ.കെ. ബാലനാണ് ബിൽ അവതരിപ്പിച്ചത്.
ഓർത്തഡോക്സ്–യാക്കോബായ സഭാ വിശ്വാസത്തിൽ നിന്നു മാറി ഇതര ക്രൈസ്തവ വിഭാഗത്തിലോ മറ്റു മതങ്ങളിലോ ചേർന്നവർ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല എന്ന ഭേദഗതിയോടെയാണ് ബിൽ പാസാക്കിയത്. യാക്കോബായ- ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കാനായി കഴിഞ്ഞ ദിവസം സഭയിൽ അവതരിപ്പിച്ച ബില്ലിലെ അവ്യക്തതകൾ മറ്റ് സഭകളിലും പ്രശ്നങ്ങളുണ്ടാക്കുമെന്ന് പ്രതിപക്ഷവും കത്തോലിക്കാ സഭയും ചൂണ്ടിക്കാട്ടിയിരുന്നു.