• HOME
  • »
  • NEWS
  • »
  • kerala
  • »
  • Buffer zone| ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി ബഫർ സോൺ നിശ്ചയിക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

Buffer zone| ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി ബഫർ സോൺ നിശ്ചയിക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

എകെ ശശീന്ദ്രൻ അവതരിപ്പിച്ച പ്രമേയം രണ്ട് ഭേദഗതികളോടെ  ഏകകണ്ഠമായി പാസാക്കി.

  • Share this:
    തിരുവനന്തപുരം: ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കി കൊണ്ട് ഇക്കോ സെൻസിറ്റീവ് സോൺ നിശ്ചയിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രമേയം. ഒരു കിലോമീറ്റർ ചുറ്റളവിൽ എക്കോ സെൻസിറ്റീവ് സോൺ നിശ്ചയിക്കുന്നതിൽ നിന്നും സംസ്ഥാനത്തെ ഒഴിവാക്കണം. സുപ്രീംകോടതി വിധി സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ പ്രതികൂലമായി ബാധിക്കും.

    സംസ്ഥാനത്തെ ജനസാന്ദ്രത സ്ക്വയർ കിലോമീറ്ററിന് 900 ന് മുകളിലാണ്. സുപ്രീംകോടതി വിധി നടപ്പാക്കിയാൽ ജനജീവിതം ദുരിതത്തിലാകും. സംസ്ഥാനം സമർപ്പിച്ച നിർദേശങ്ങൾ പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണം. ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണം. ഇതിനായി ഉചിതമായ നിയമനിർമ്മാണ നടപടികൾ കേന്ദ്രം സ്വീകരിക്കണമെന്നും എകെ ശശീന്ദ്രൻ പ്രമേയത്തിൽ ആവശ്യപ്പെട്ടു.

    Also Read-സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ കുട്ടികൾ കുറഞ്ഞു; 37522 കുട്ടികളുടെ കുറവ്

    31. 10.2019 ൽ വനമേഖലയ്ക്ക് ഒരു കിലോമീറ്റർ പരിധി സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച മന്ത്രിസഭാ തീരുമാനം എടുത്തിരുന്നു. പ്രമേയം പാസാക്കിയാലും 2019 ലെ മന്ത്രിസഭയെടുത്ത തീരുമാനം നിലനിൽക്കുമെന്നും അതിനാൽ അത് റദ്ദാക്കണം മെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. എന്നാൽ എംപവേർഡ് കമ്മിറ്റിക്ക് മുന്നിൽ മാറ്റങ്ങൾ പറഞ്ഞാൽ മതിയെന്ന് എ.കെ.ശശീന്ദ്രൻ മറുപടി നൽകി. പ്രമേയംഅവതരണത്തിന് മുൻപ് പ്രതിപക്ഷവുമായി കൂടിയാലോചന ഉണ്ടായില്ലെന്ന് പ്രതിപക്ഷ നേതാവ് സഭയെ അറിയിച്ചു.

    എന്നാൽ എംപവേർഡ് കമ്മിറ്റിക്ക് മുന്നിൽ മാറ്റങ്ങൾ പറഞ്ഞാൽ മതിയെന്ന് എ.കെ.ശശീന്ദ്രൻ മറുപടി നൽകി. പ്രമേയം അവതരണത്തിന് മുൻപ് പ്രതിപക്ഷവുമായി കൂടിയാലോചന ഉണ്ടായില്ലെന്ന് പ്രതിപക്ഷ നേതാവ് സഭയെ അറിയിച്ചു.  അനൗദ്യോഗിക പ്രമേയം സർക്കുലേറ്റ് ചെയ്തിട്ട് ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചത്  അനുചിതമായെന്ന് സ്പീക്കർ ഭരണപക്ഷത്തെ വിമർശിച്ചു.  രണ്ട് ഭേദഗതിയോടെയാണ് പ്രമേയം പാസാക്കിയത്.
    Published by:Naseeba TC
    First published: