HOME » NEWS » Kerala » KERALA AUTO DRIVER FERRIES NEARLY 500 PEOPLE WITH COVID SYMPTOMS TO HOSPITALS IN HIS AMBULANCE AUTO GH

ഓട്ടോറിക്ഷ ആംബുലൻസാക്കി മാറ്റി; ഇതുവരെ ആശുപത്രിയിലെത്തിച്ചത് കോവിഡ് ലക്ഷണങ്ങളുള്ള 500ലധികം ആളുകളെ

ലോക്ക്ഡൗൺ സമയത്ത് ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ ജനങ്ങൾ വലിയ തോതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്താണ് പ്രേമചന്ദ്രനെയും ജാവേദ് ഖാനെയും പോലെയുള്ള ഒരുപിടി നല്ല മനുഷ്യർ വലിയ മാതൃകകൾ സൃഷ്ടിക്കുന്നത്.

News18 Malayalam | news18
Updated: May 24, 2021, 7:42 PM IST
ഓട്ടോറിക്ഷ ആംബുലൻസാക്കി മാറ്റി; ഇതുവരെ ആശുപത്രിയിലെത്തിച്ചത് കോവിഡ് ലക്ഷണങ്ങളുള്ള 500ലധികം ആളുകളെ
പ്രേമചന്ദ്രൻ
  • News18
  • Last Updated: May 24, 2021, 7:42 PM IST
  • Share this:
കോവിഡ് പ്രതിസന്ധിയിൽ രോ​ഗികൾക്ക് സഹായമായി സ്വന്തം ഓട്ടോറിക്ഷ ആംബുലൻസാക്കി മാറ്റിയിരിക്കുകയാണ് പയ്യന്നൂർ വെള്ളൂർ സ്വദേശിയായ പ്രേമചന്ദ്രൻ എന്ന 51കാരൻ. ഗൾഫിൽ നിന്നെത്തിയ കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന ഒരു ഗർഭിണിയെ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്നാണ് തന്റെ ഓട്ടോറിക്ഷയെ ആംബുലൻസ് സേവനത്തിനായി ഉപയോ​ഗിക്കാൻ തുടങ്ങിയത്. അതിനുശേഷം കോവിഡ് ലക്ഷണങ്ങളുള്ള അഞ്ഞൂറോളം ആളുകളെയാണ് സമയബന്ധിതമായി ചികിത്സ ലഭിക്കാൻ പ്രേമചന്ദ്രൻ തന്റെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചത്.

'ഗൾഫിൽ നിന്നെത്തിയ കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്ന യുവതിയെ ആശുപത്രിയിൽ എത്തിച്ചതോടെ നിരവധി ആളുകൾ എന്നെ വിളിക്കാൻ തുടങ്ങി. ലോക്ക്ഡൗൺ സമയത്ത് ആവശ്യക്കാരെ ആശുപത്രിയിൽ എത്തിക്കാൻ ആശ വർക്കർമാരും പ്രാദേശിക അധികൃതരും എന്നെ ചുമതലപ്പെടുത്തി. മിക്കവാറും ആളുകൾക്ക് കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ പലരും അവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായിരുന്നില്ല' - പ്രേമചന്ദ്രൻ എഎൻഐയോട് പറഞ്ഞു.

സർക്കാർ ഒപ്പമുണ്ട്; 'കോവിഡ് വന്ന് അച്ഛനും അമ്മയും നഷ്ടപ്പെടുന്ന കുട്ടികളെ സർക്കാർ സംരക്ഷിക്കും:' മുഖ്യമന്ത്രി പിണറായി

ഓരോ തവണ രോഗികളെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷവും ഓട്ടോറിക്ഷ അണുവിമുക്തമാക്കാറുണ്ട് എന്നും പ്രേമചന്ദ്രൻ പറയുന്നു. 'ആദ്യത്തെ കോവിഡ് തരംഗത്തിന്റെ സമയത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ സമയത്ത് ആശുപത്രിയിലേക്കുള്ള ട്രിപ്പുകൾ കൂടാൻ തുടങ്ങി. അവരിൽ പല രോഗികൾക്കും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. അതിനുശേഷം ഏതാണ്ട് 500 പേരെ തന്റെ ഓട്ടോയിൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്ന് പ്രേമചന്ദ്രൻ പറയുന്നു. നിലവിലെ ലോക്ക്ഡൗണിലും ഇദ്ദേഹം ഈ സേവനം തുടരുന്നു.

'തിരിച്ചുപോകുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണ്': പ്ലാസ്റ്റിക് കുപ്പികൾ ദേഹത്ത് കെട്ടി സ്പെയിനിലേക്ക് നീന്തിക്കയറി ഒരു ബാലൻ

കഴിഞ്ഞ മുപ്പത് വർഷക്കാലമായി ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന പ്രേമചന്ദ്രൻ ഈ മഹാമാരിക്കാലത്ത് ആളുകൾ കഷ്ടപ്പെടുന്ന സാഹചര്യത്തിൽ തന്റെ തൊഴിൽ ഒരു സേവനമായാണ് കാണുന്നത്. കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും തന്റെ ഭാര്യ ലതിക, മക്കളായ അഖിൽ, ആദിത്, അമ്മ കല്യാണി എന്നിവർ തനിക്ക് പൂർണ പിന്തുണ നൽകുന്നുണ്ടെന്നും പ്രേമചന്ദ്രൻ പറയുന്നു. ഓട്ടോറിക്ഷക്കുള്ളിൽ കോവിഡ് പകരാതിരിക്കാനായി മൂന്ന് വശത്തും പ്ലെക്സിഗ്ലാസ് കൊണ്ട് മറച്ചിട്ടുണ്ട്. അത് കോവിഡ് ബാധ ഉണ്ടാകാതിരിക്കാൻ തനിക്ക് ഒരു കവചമാണെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർക്കുന്നു.

Kerala | A 51-year-old autorickshaw driver from Vellur, Kannur offered 500+ rides to people with #COVID19 symptoms to hospitals



ഇതിനിടെ ഭോപ്പാലിൽ ഓട്ടോറിക്ഷ ഡ്രൈവറായി തൊഴിലെടുക്കുന്ന ജാവേദ് ഖാൻ തന്റെ വാഹനം ആംബുലൻസ് ആക്കി മാറ്റിയ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കോവിഡ് കേസുകളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലായിരുന്നു രോഗികളെ ആശുപത്രിയിൽ എത്തിക്കാനായി ജാവേദ് തന്റെ ഓട്ടോ ഒരു മിനി ആംബുലൻസ് ആക്കി മാറ്റിയത്. ലോക്ക്ഡൗൺ സമയത്ത് ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ ജനങ്ങൾ വലിയ തോതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്താണ് പ്രേമചന്ദ്രനെയും ജാവേദ് ഖാനെയും പോലെയുള്ള ഒരുപിടി നല്ല മനുഷ്യർ വലിയ മാതൃകകൾ സൃഷ്ടിക്കുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കേരളത്തിൽ നിലവിൽ 2,89,657 രോഗികൾ കോവിഡ് ചികിത്സയിൽ കഴിയുന്നുണ്ട്. ഇതുവരെ 20,25,319 പേർ രോഗമുക്തി നേടിയപ്പോൾ കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 7,170 ആയി ഉയർന്നു.

Keywords: Autorikshaw Driver, Ambulance Service, Covid 19 Patients, Payyannur, Kerala, ഓട്ടോറിക്ഷ ഡ്രൈവർ, ആംബുലൻസ് സേവനം, കോവിഡ് 19 രോഗികൾ, പയ്യന്നൂർ, കേരളം
Published by: Joys Joy
First published: May 24, 2021, 7:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories