• HOME
  • »
  • NEWS
  • »
  • kerala
  • »
  • അഭിരാമിയുടെ ആത്മഹത്യ; 'ബാങ്കിന്റെ ഭാഗത്ത് വീഴ്ച്ചയില്ല; പകയോ വിദ്വേഷമോ കൊണ്ടല്ല നടപടി': കേരളാ ബാങ്ക് ചെയർമാൻ

അഭിരാമിയുടെ ആത്മഹത്യ; 'ബാങ്കിന്റെ ഭാഗത്ത് വീഴ്ച്ചയില്ല; പകയോ വിദ്വേഷമോ കൊണ്ടല്ല നടപടി': കേരളാ ബാങ്ക് ചെയർമാൻ

വിദ്വേഷമോ കൊണ്ടല്ല നടപടിയെന്ന് വിശദീകരണം

  • Last Updated :
  • Share this:
    കൊല്ലം: വീടിന് മുന്നിൽ ജപ്തി നോട്ടീസ് പതിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്ക് നടപടിയെ ന്യായീകരിച്ച് കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ. പകയോ വിദ്വേഷമോ കൊണ്ടല്ല നടപടി. കേരള ബാങ്കിന്റെ ഭാഗത്ത് പിഴവുണ്ടായിട്ടില്ലെന്നും ഗോപി കോട്ടമുറിക്കൽ പറഞ്ഞു.

    മരണകാരണം വിശദമായി അന്വേഷിയ്ക്കണം. ബാങ്ക് ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല. സംഭവം വിശദമായി പരിശോധിയ്ക്കും. വീഴ്ച്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കും. ബാങ്ക് ഊർജ്ജിത കുടിശിക നിവാരണ യജ്ഞം നടത്തിക്കൊണ്ടിരിക്കുകയാണ്. വായ്പ നൽകിയ പണം മടക്കി ചോദിയ്ക്കുന്നത് ബ്രഹ്മഹത്യയല്ലെന്നും ഗോപി കോട്ടമുറിക്കൽ.

    Also Read- 'അവളുടെ ജീവനെടുത്ത വീട് സർക്കാരിന് കൊടുക്കാം; എന്ത് വേണമെങ്കിലും ചെയ്യട്ടെ'; ജീവനൊടുക്കിയ അഭിരാമിയുടെ അച്ഛൻ

    അതേസമയം, അഭിരാമി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. കേരള ബാങ്ക് പതാരം ശാഖയിലേക്ക് വിവിധ സംഘടനകൾ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം അഭിരാമിയുടെ സംസ്കാരം വീട്ടുവളപ്പിൽ നടക്കും.

    Also Read- 'പപ്പാ ഒരു തുണികൊണ്ട് ആ ബോര്‍ഡ് ഒന്നു മറയ്ക്കാമോ'; ജീവനൊടുക്കും മുമ്പ് അഭിരാമി; കേരളബാങ്കിനെതിരെ പ്രതിഷേധം

    സംസ്ഥാന സർക്കാർ സർഫാസി നിയമത്തിന് എതിരാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പ്രതികരിച്ചു. ആർ ബി ഐ നിയന്ത്രണത്തിലാണ് കേരള ബാങ്ക്. അതുകൊണ്ട് കേന്ദ്ര നിയമങ്ങൾ പാലിച്ചേ മതിയാകൂ. കൊല്ലത്ത് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.

    ഇന്നലെയാണ് കേരള ബാങ്കിൽ നിന്ന് വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങി മരിച്ചത്. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജി ഭവനത്തിൽ അഭിരാമി (18) ആണ് മരിച്ചത്.

    ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. അജികുമാറിന്റേയും ശാലിനിയുടേയും മകളാണ്. അഭിരാമിയുടെ കുടുംബം കേരള ബാങ്ക് പതാരം ബ്രാഞ്ചില്‍ നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു.
    Published by:Naseeba TC
    First published: