നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • നമ്പർ വൺ വിട്ടൊരു കളിയില്ല; കേരള ബാങ്ക് ലോഗോ സർക്കാർ പുറത്തിറക്കി

    നമ്പർ വൺ വിട്ടൊരു കളിയില്ല; കേരള ബാങ്ക് ലോഗോ സർക്കാർ പുറത്തിറക്കി

    ലോഗോയിലുള്ള 14 ഡോട്ടുകൾ 14 ജില്ലകളെയാണ് സൂചിപ്പിക്കുന്നതെന്നും കേരളത്തിലെ നമ്പർ വൺ ബാങ്കായി കേരള ബാങ്ക് മാറുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

    കേരള ബാങ്ക് ലോഗോ

    കേരള ബാങ്ക് ലോഗോ

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: കേരള ബാങ്കിന്‍റെ ലോഗോ പുറത്തിറക്കി. തലസ്ഥാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കേരള ബാങ്കിന്‍റെ ലോഗോ പ്രകാശനം ചെയ്തത്. ലോൺ ലാഭക്കൊതി മാത്രമുള്ള ബാങ്കുകൾക്ക് എതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

      കേരളത്തിലെ ഒന്നാം നമ്പർ ബാങ്കായി കേരള ബാങ്ക് മാറും. 1600 ഓളം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളും അർബൻ ബാങ്കുകളും കേരള ബാങ്കിന്‍റെ ഭാഗമാകും. ആദ്യഘട്ടത്തിൽ 825 ശാഖകളും 65, 000 കോടി നിക്ഷേപവും കേരളബാങ്കിന് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

      കേരള ബാങ്കിന്‍റെ ലോഗോ ഒന്ന് എന്ന അക്കത്തെ സൂചിപ്പിക്കുന്നതാണ്. സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക്ക് ലോഗോയ്ക്ക് വിശദീകരണവുമായി രംഗത്തെത്തി.

       



      ലോഗോയിലുള്ള 14 ഡോട്ടുകൾ 14 ജില്ലകളെയാണ് സൂചിപ്പിക്കുന്നതെന്നും കേരളത്തിലെ നമ്പർ വൺ ബാങ്കായി കേരള ബാങ്ക് മാറുമെന്നും തോമസ് ഐസക്ക് പറഞ്ഞു. നമ്പർ വൺ ആകാനുള്ള ആളുകളുടെ ആഗ്രഹത്തെയാണ് ലോഗോയിൽ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

      കേരളമാകെ കേരള ബാങ്കിലേക്ക് എന്ന കുറിപ്പോടെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കേരള ബാങ്ക് ലോഗോ ഷെയർ ചെയ്തത്.
      First published:
      )}